” അതെന്താ കിച്ചു നീ അങ്ങനെ പറഞ്ഞത്…? പ്രശ്നം എന്താണെന്ന് അറിഞ്ഞാലല്ലേ.. അതിലെനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ..? ഇല്ലയൊന്ന് പറയാൻ പറ്റു.. ”
അവൾ പറഞ്ഞു.
അവൻ വീണ്ടും നിശബ്ദനായി.
” കിച്ചു നീ ആദ്യം ഒരു കാര്യം മനസ്സിലാക്കണം. എനിക്ക് നിന്നെക്കാൾ പ്രായം കൂടുതലാണ് എന്ന് കരുതി എനിക്ക് നിന്റെ നല്ലൊരു സുഹൃത്ത് ആകാൻ പറ്റില്ല എന്നൊന്നുമില്ല. ചേച്ചി, അനിൻ ബന്ധത്തിനുപരി ഞാൻ നിന്റെ നല്ലൊരു ഫ്രണ്ടായിരിക്കും. മറ്റാരേക്കാളും നിനക്ക് എന്നെ വിശ്വസിക്കാം.. ”
നീതു ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മുഖത്ത് യാതൊരു ബാവ വെത്യാസവും കാണുന്നില്ല.
” ആയിക്കോട്ടെ.. എനിക്ക് എല്ലാം മനസ്സിലായി. ഞാൻ ഇത്രയൊക്ക പറഞ്ഞിട്ടും നിനക്ക് എന്നെയൊരു നല്ല സുഹൃത്തായി കാണാൻ കഴിഞ്ഞിട്ടില്ല. നിനക്ക് എന്നെ വിശ്വാസമില്ലായെന്നല്ലേ അതിന്റെ അർത്ഥം. എനി ഞാൻ ഇതിനെ കുറിച്ച് നിന്നോട് ഒരക്ഷരം മിണ്ടത്തില്ല. നിനക്ക് സൗകര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ”
ഒരൽപ്പം ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു.
പിന്നിടുള്ള ഒരു മിനിറ്റ് നേരം അവിടം നിശബ്ദമായി.
” ചേച്ചി.. ”
അവൻ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് മൂളി.
ആകാംഷയോടെ നീതു അവന്റെ മുഖത്തേയ്ക്ക് നോക്കി.
” ചേച്ചി.. അത്… അത് പിന്നെ… എനിക്ക് ചേച്ചിയോട് അത് എങ്ങനെ പറയണമെന്ന് അറിയില്ല.. ”
അവൻ വിക്കി വിക്കി പറഞ്ഞു.
നീതു അവനോട് കൂടുതൽ ചേർന്ന് ഇരുന്നു. അവന്റെ മുടിയിൽ തലോടികൊണ്ട് ചോദിച്ചു : നീ ധൈര്യമായി പറ. എന്നെ നിനക്ക് വിശ്വസിക്കാം.
ഈ സമയം നഗരത്തിലെ ഒരു ബീച്ചിൽ.