” ഉണ്ട്.. ”
അഭി പറഞ്ഞു.
” എന്നാ പിന്നെ നിനക്ക് അവളോട് വിളിച്ചു ചോദിക്കാൻ പാടില്ലായിരുന്നോ… വീട്ടിലെ അവസ്ഥയെ കുറിച്ച്… ”
നവീൻ ചോദിച്ചു.
” എനിക്ക് പേടിയാ… കിച്ചു ഞങ്ങളെ പിടിച്ചതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. ”
” അവള് നിന്നെ ഇങ്ങോട്ട് തിരിച്ചു വിളിച്ചായിരുന്നോ..? ”
” ഇല്ല… അതിന് ശേഷം ഞങ്ങള് രണ്ടുപേരും പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല.”
” നീ അങ്ങോട്ട് വിളിക്കുന്നതിനെക്കാൾ നല്ലത് അവൾ നിന്നെ ഇങ്ങോട്ട് വിളിക്കുന്നതാ… നമ്മുക്ക് അതു വരെ വെയിറ്റ് ചെയ്യാം.. ”
നവീൻ പറഞ്ഞു.
” അതേ… അതാണ് നല്ലത്. വെറുതെ നീ അങ്ങോട്ട് വിളിച്ച് അത് വീണ്ടും കിച്ചു പിടിച്ച് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട…”
വിഷ്ണു പറഞ്ഞു.
” നിങ്ങൾക്ക് ഒരു കാര്യം അറിയോ.. നേരാവണ്ണം ഒന്ന് ഉറങ്ങിയിട്ട് രണ്ട് ദിവസായി… ”
അഭി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
അവന്റെ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ട്.
അവന്റെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എല്ലാവർക്കും ഒരേപോലെ വിഷമം തോന്നി.
” അഭി. നീയിപ്പോ വീട്ടിലേക്ക് ചെല്ല്. പോയി നന്നായി കിടന്നു ഉറങ്ങ്. അപ്പഴേക്കും എനി എന്താ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങളെല്ലാവരും കൂടെ ഒന്ന് ആലോചിക്കട്ടെ.. ”
നവീൻ അഭിയെ പറഞ്ഞ് സമാധാനിപിച്ചു.
കൂട്ടുകാർ നൽകിയ ഉറപ്പിന്റെ പുറത്ത് അഭി വീട്ടിലേക്ക് നടന്നു.
ഈ സമയം കിച്ചുവിന്റെ വീട്ടിൽ.
” ഒരു മകനും കാണാൻ പറ്റാത്ത സാഹചര്യത്തിൽ എന്റെ അമ്മയേയും,കൂട്ടുകാരനെയും എനിക്ക് കാണേണ്ടി വന്നു. ”
കിച്ചു പറഞ്ഞു.
” കിച്ചു നീ ചിലപ്പോൾ തെറ്റിദ്ധരിച്ചതാണെങ്കിലോ…? ”
നീതു ചോദിച്ചു.
” എന്റെ കണ്മുന്നിൽ കണ്ട കാര്യം. അതെങ്ങനെ തെറ്റിദ്ധരിച്ചതാകും..? ”
അവൻ കുറച്ചു ഉറക്കെ പറഞ്ഞു.
” കിച്ചു നീ ഒന്ന് അടങ്ങ്.. “