💘മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“സോറി അളിയാ. പഴയതൊക്കെ ഓർത്ത അപ്പൊ കണ്ണ് നിറയും.”

“നിയെങ്ങാനാ അളിയാ ഇവിടെത്തിയെ??”

അവന്റെ മൂഡ് മാറ്റാനായി ഞാൻ ചോദിച്ചു.

“ഭൂമി ഉരുണ്ടതല്ലേ മച്ചാനെ എങ്ങനൊക്കെയോ എത്തി.”

അവനതിലൊതുക്കി. പണ്ടും ഇവൻ ഇങ്ങനെ തന്നായിരുന്നു. ഇവന്റെ വല്യച്ഛന്റെ മോനോ മറ്റോ ആണ് ഇവന് ഡ്രംസ് പഠിപ്പിച്ച് കൊടുത്തേ. ക്ലാസ്സിലെ ഹീറോ തന്നായിരുന്നു. പെണ്പിള്ളേരൊക്കെ ഇവന്റെ പിന്നാലെയാ. ചിലപ്പോഴൊക്കെ എനിക്കും തോന്നിട്ടുണ്ട് ഈ അസൂയ. യുവജനോത്സവം എല്ലാ കുട്ടികൾക്കും വേണ്ടിയുള്ളതാ. പക്ഷെ ഞങ്ങടെ സ്കൂളിൽ അതിവന് വേണ്ടി മാത്രമാ. ഡ്രംസ് കൈയിൽ കിട്ടി കഴിഞ്ഞാൽ പിന്നെ ഇവന് ഭ്രാന്താ.

“അളിയാ വാടാ പോവാം.”

അവൻ തട്ടിവിളിച്ചപ്പോ ഞാനും എഴുന്നേറ്റു.

“അളിയാ നിനക്ക് ഓർമയില്ലേ പണ്ട് നിന്നെ കളിയാക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ വരുന്ന ഒരു രേഷ്മയെയും പിന്നെ അവൾടെ കുറെ വാലുകളേയും??”

അവനാണ് അത് ചോദിച്ചത്. ഇപ്പൊ അവന്റെ മുഖത്ത് നേരത്തെ കണ്ട സങ്കടമില്ല. അല്ലേലും സങ്കടപ്പെട്ടിട്ട് എന്ത് കാര്യം പോയവര് തിരികെ വരില്ലല്ലോ!

“അവരെയൊന്നും മറക്കാൻ പറ്റില്ലല്ലോ! എത്ര പണിയ വാരി കോരി എനിക്ക് തന്നിട്ടുള്ളെ??”

ഒരു ചിരിയോടെ ഞാനതിന് മറുപടി കൊടുത്തു.

“Mm പക്ഷെ നിന്റെ ആ പ്രതികാരം ഉണ്ടല്ലോ യാ മോനെ. തീയായിരുന്നു. എന്താ പെർഫോമൻസ്?? പാടി കഴിഞ്ഞപ്പോ അവളുമാരുടെ മുഖം കാണണമായിരുന്നു. അവിടിരുന്ന് പുഴുത്ത് പോകുവായിരുന്നു എല്ലാം.”

അതോർത്തപ്പോ അറിയാതെ ഞാനും ചിരിച്ച്പ്പോയി. ആ സംസാരം അവിടെ നിന്നു. ഞങ്ങൾ തിരികെ എത്തിയിരുന്നു. അകത്തേക്ക് കേറിയപ്പോ തന്നെ കണ്ടത് നാല് പേരുടേം വട്ടമേശ സമ്മേളനം ആയിരുന്നു. വിഷയം ഞങ്ങൾ തന്നെയായിരിക്കും എന്ന് ഞാന്യൂഹിച്ചു.

“എന്താ ഒരു ചർച്ച??”

അനൂപ് അത് ചോദിച്ചപ്പോഴാണ് അവര് ഞങ്ങളെ തിരിഞ്ഞു നോക്കുന്നത്.

“നിങ്ങളെ പറ്റി തന്നെയാ ചർച്ച എന്തേ??”

അവിടിരുന്നൊരു പെണ്ണാ പറഞ്ഞത്.

“ഞങ്ങളെ പറ്റിയോ??”

“അഹ് കണ്ണനെ നിനക്ക് നേരത്തെ പരിചയമുണ്ടോ??”

Leave a Reply

Your email address will not be published. Required fields are marked *