ഇപ്പോൾ ആർക്കാ കണ്ട്രോൾ ഇല്ലാതെ ഇരിക്കുന്നെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
ഒപ്പം അവളും പിന്നെ ഞാൻ നേരെ ഹാൾ ലേക്ക് വിട്ടു.
കുളിമുറിയിൽ,
എന്നാലും ജോൺനെ കാണാതെ ഇത്ര ദിവസം ഇങ്ങനെ പിടിച്ചു നിന്നോ അത് എനിക്ക് മാത്രമേ അറിയൂ.
അവനെ എനിക്ക് തന്നെ തരണം കേട്ടോ കർത്താവെ. എന്ന് പറഞ്ഞു അവൾ കുളിച്ചു ഇറങ്ങി.
അവനു ഏറ്റവും ഇഷ്ടം പെട്ട ചുവന്ന ചുരിദാർ യും ഇട്ടു ആണ് അവൾ പുറത്ത് വന്നത് തന്നെ.
എന്താ ആയാലും ഞാൻ കൊറച്ചു ഓവർ ആണ്.
സൂസൻ നെ ഞാൻ വാക്ക് കൊടുത്തു ഇനി റോസ് ഉള്ളപ്പോൾ അവളെ ഒന്ന് തെറ്റ് ആയി പോലും നോക്കാൻ പാടില്ല എന്ന്.
റോസ് ഇറങ്ങി വന്നപ്പോൾ കാണുന്നെ ജോൺ എന്തോ ചിന്തിച്ചു ഇരിക്കുന്നതാണ്.
അവൻ ഇനി വല്ലോം ലൈൻ ആയോ. അങ്ങനെ വരാൻ ചാൻസ് ഒന്നുമില്ല.
അങ്ങനെ വല്ലോം നടന്നാൽ ഞാൻ അറിയാമെല്ലോ.
എന്നോട് ആയിരിക്കും ആദ്യം അവൻ പറയുക.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മാർഗറ്റ് എന്ന് കൊച്ചു അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ആണ് അ കാര്യം പറഞ്ഞത് തന്നെ.
അത്രക്കെ എന്നെ ഇഷ്ടം ആണ് അവനു. പക്ഷേ അത് ഫ്രണ്ട്ഷിപ് എന്ന് രീതിയിലാണ്.
അ മാർഗറ്റ് നെ ഒഴിവാക്കിയതിനെ പാടെ. അവളെ കൊല്ലും എന്ന് പറഞ്ഞപ്പോൾ ആണ് അവള് അവനോട് ഇഷ്ടം അല്ല എന്ന് പറഞ്ഞത് തന്നെ.
ജോൺ എന്റെയാ എന്റെ മാത്രം അല്ലാതെ വേറെ ആർക്കും ഞാൻ അവനെ കൊടുക്കത്തില്ല.
എന്ന് ചിന്തിച്ചു കൊണ്ടു ആണ് റോസ് ജോണിന്റെ അടുത്തേക്കേ തന്നെ പോയെ.
ഡാ പൊട്ടാ എന്ത് ചിന്തിക്കുന്നെ വല്ല ഗേൾഫ്രണ്ട്‌സ് ആയോ.
ആകുമ്പോൾ പറയാം നീ വേഗം വാ എനിക്ക് നാളെ ഓഫീസിൽ പോകണം.
നാളെ പോകുന്നതിനു നീ എന്താ ഇന്നേ പോകുന്നു. അവളുടെ കൗണ്ടർ.
ഡി പൊട്ടി എനിക്ക് നാളെ പോകുമ്പോൾ വർക്ക് ചെയിതു വെക്കണം.
അപ്പോൾ ഇപ്പോൾ പോയാൽ അല്ലേ അത് നടക്കൂ.
ഓഫീസിൽ,
ജോൺ ഇല്ലാത്ത കൊണ്ടു ഒരു മൂഡ് ഇല്ലാ. ഏതായാലും അവൻ നാളെ വരുമെല്ലോ അത് മതി.