🔱കരിനാഗം [ചാണക്യൻ]

Posted by

“ഉവ്വ് അര മണിക്കൂർ കഴിഞ്ഞു കാണും”

അതു കേട്ടതും ചന്ദ്രശേഖർ ഫോണെടുത്തു കോൺടാക്ട്സിൽ മഹി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് കാൾ ചെയ്തു.

മറുവശത്തു കാൾ കണക്ട് ആയതും ചന്ദ്രശേഖർ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി.

മൂന്ന് മിനുട്ട് നീണ്ടു നിന്ന സംസാരം അവസാനിപ്പിച്ചുകൊണ്ട് അയാൾ ഫോൺ കാൾ കട്ട്‌ ചെയ്തു.

അപ്പോൾ അദ്ദേഹത്തിന്റെ മുഖം വളരെ പ്രസന്നമായിരുന്നു.

ആശ്വാസത്തോടെ അദ്ദേഹം പ്രാതൽ കഴിക്കാനായി ഉള്ളിലേക്ക് പോയി.

ഈ സമയം നാഷണൽ ഹൈവേയിലൂടെ ഒരു മോഡിഫൈഡ് ഥാർ ജീപ്പ് സാവധാനം പോയിക്കൊണ്ടിരുന്നു.

അപ്പോഴാണ് അതു ഓടിച്ചുകൊണ്ടിരുന്ന ആൾക്ക് ഒരു ഫോൺ കാൾ വന്നത്.

അതു കഴിഞ്ഞതും അതു ഓടിച്ചുകൊണ്ടിരുന്ന ആളുടെ മുഖം വിവർണ്ണമായി.

അതൊരു പുരുഷൻ ആയിരുന്നു.

ഗിയർ ചേഞ്ച്‌ ചെയ്ത് അവൻ വണ്ടി വെടിച്ചില്ല് പോലെ പായിച്ചു.

ഹൈവേയിലൂടെ വായുവിനെ കീറിമുറിച്ചുകൊണ്ട് ആ ജീപ്പ് മരണവെപ്രാളത്തിൽ പാഞ്ഞു.

റെയിൽവേ സ്റ്റേഷൻ ആയിരുന്നു അവന്റെ ലക്ഷ്യം.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും ആ ജീപ്പ് മുക്തപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.

അതിന്റെ പ്രവേശന കാവടവും കഴിഞ്ഞ് പാർക്കിങ്ങിൽ ആണ് ആ ജീപ്പ് വന്നു വിശ്രമിച്ചത്.

ഡൽഹിയിൽ നിന്നുള്ള ട്രെയിനിന്റെ അറിയിപ്പ് ലഭിച്ചതും ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ പതിയെ ഇറങ്ങി.

നീല ഷർട്ടും കറുത്ത ജീൻസ് പാന്റ്സും ആയിരുന്നു അവൻ ധരിച്ചിരുന്നത്.

നല്ല ഒത്ത ശരീരം ആണെന്ന് ഷർട്ടിനു വെളിയിൽ ഉന്തിനിൽക്കുന്ന ദൃഢ പേശികൾ വെളിവാക്കി.

കൈകളിൽ ഞരമ്പുകൾ കെട്ടു പിണഞ്ഞു വീർത്തുന്തി നിൽക്കുന്നു.

പുറത്തേക്ക് നീട്ടി വളർത്തിയ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു.

നല്ല ഒതുക്കമുള്ള താടിയും മീശയും ആയിരുന്നു അവന് ഉണ്ടായിരുന്നത്.

കഴുത്തിൽ ചരടിൽ കോർത്ത പാമ്പിന്റെ ലോക്കറ്റ് അങ്ങനെ തിളങ്ങി നിന്നു.

വലതു കയ്യിലെ ഇടി വള അവൻ ഉള്ളിലേക്ക് കയറ്റി വച്ചു.

അത്‌ സാധാരണമായ ഒന്നായിരുന്നില്ല.

ഒരു നാഗത്തിന്റെ രൂപം ആയിരുന്നു അതിന്.

പറഞ്ഞു ചെയ്യിച്ചതെന്ന് വ്യക്തം.

അറിയിപ്പ് കേട്ട മാത്രയിൽ അവൻ റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നു ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *