നീ എന്നും എന്റെയാണ് [Malayali]

Posted by

അങ്ങനെ അതെ രീതിയിൽ ആണ് അവൾ വിനുവിനെയും ഉള്ളിലേക്കു വിളിച്ചത്. ചോദ്യങ്ങൾക് മറുപടി മാത്രം അല്ല അവനിൽ ഒരു പ്രേത്യേക potential അവൾ കണ്ടു. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു എല്ലാരേയും അവർ മടക്കി അയച്ചു.ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം അവൻ വീട്ടിൽ പോയി. അവിടെ അവനെ കാത്തു അവന്റെ അമ്മയും അച്ഛനും കുഞ്ഞുപെങ്ങൾ ആരതിയും ഉണ്ടാരുന്നു. അവൻ അവരോട് ഇന്റർവ്യൂ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അവിടെ അവർ നാല് പേരും സ്വർഗം പോലെ ആരുന്നു കഴിഞ്ഞിരുന്നത്. അവന്റെ അച്ഛൻ ഒരു മെക്കാനിക് ആരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു വർക്ഷോപ് ഉണ്ടായിരുന്നു. അവന്റെ അമ്മ ഒരു പാവം വീട്ടുവനിത ആരുന്നു.’

 

വിശേഷം ഒക്കെ പറഞ്ഞതിന് ശേഷം അവൻ അത്താഴം കഴിച്ചു കിടന്നു.
പിറ്റേ ദിവസം ഉച്ചയോടെ അവനു കമ്പനിയിൽ നിന്ന് ഒരു കാൾ വന്നു. വളരെ പ്രതീക്ഷയോടെ അവൻ സംസാരിച്ചു. കാൾ തീർന്നതിന് ശേഷം അവൻ നേരെ അടുക്കളയിൽ ചെന്ന് അവന്റെ അമ്മയെ ചേർത്ത പിടിച്ചു ഒരു ഉമ്മ കൊടുത്തു. ഇതെന്ത് കൂത്ത് എന്നാ രീതിയിൽ അവന്റെ അമ്മ താടിക്ക് കൈ കൊടുത്ത് അവനെ നോക്കി ഇരിക്കുവാരുന്നു.

അമ്മ : എന്നാടാ പതിവില്ലാതെ ഒരു കെട്ടിപിക്കലും ഉമ്മവെക്കലും ഒക്കെ

വിനു : അമ്മടെ മോനു ജോലി കിട്ടി അമ്മേ.

അമ്മ : ആഹാ, ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറയട്ടെ.

പിറ്റേ ദിവസം തന്നെ അവൻ ജോലിക്ക് ജോയിൻ ചെയ്യാൻ പോയി. അവൻ ചെന്നത് മധുവിന്റെ കാബിനിൽ ആരുന്നു.

മധു : സൊ യു ആർ അപ്പോയിന്റെഡ്, നിങ്ങളുടെ പേര് എന്താരുന്നു?

വിനു : എന്റെ പേര് വിനോദ്, എല്ലാരും വിനു എന്ന് വിളിക്കും

മധു : സീ Mr. വിനോദ് വളരെ ഉത്തരവാദിത്വം നിറഞ്ഞ ജോലി ആണ് ഇത്.

വിനു എന്ന് പേര് പറഞ്ഞിട്ടും തന്നെ വിനോദ് എന്ന് വിളിച്ചതിൽ അവനു വിഷമം തോന്നി. എന്നാലും അത് അങ്ങനെ അങ്ങ് പോയി

 

പിന്നെ അവർക്ക് സന്തോശത്തിന്റെ നാളുകൾ ആരുന്നു. ജോലിയിൽ വളരെ നല്ല പ്രകടനം കാഴ്ച വെച്ച വിനു പെട്ടെന്ന് തന്നെ എല്ലാരുടെയും കണ്ണിലുണ്ണി ആയി മാറി.

 

മധുവിനും അവനെ അഭിനന്ദിക്കേണം എന്ന് ഉണ്ടെങ്കിലും എന്തോ അവളുടെ ഈഗോ അതിന് അവനെ അഭിനന്ദിച്ചില്ല.

ഇതിന്റെ ഇടക്ക് അവൾ പലപ്പോഴായി അവന്റെ ആ ചിരിയിൽ മയങ്ങിയിട്ട് ഉണ്ട് എന്നാലും അവളുടെ ഈഗോ അവളുടെ ആവിശ്യത്തിൽ അധികം സംസായ്ക്കുന്നതിൽ നിന്ന് അവളെ വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *