വിനു അവിടെ ചേർന്നിട്ട് ഇപ്പൊ 3 മാസം ആയി. ഇതുവരെ ഒഫീഷ്യൽ അല്ലാതെ ഒരു വാക്ക് പോലും അവളിൽ നിന്ന് അവനു കിട്ടിട്ട് ഇല്ല. എന്തിന് പറയുന്നു എല്ലാരും തന്നെ വിനു എന്ന് വിളിക്കുമ്പോൾ അവൾ മാത്രം അവനെ വിനോദ് എന്ന് വിളിക്കും. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അവൻ അത് കാര്യം ആകാതെ ആയി.
ഒരു ദിവസം ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അവളും അവളുടെ വണ്ടിയും റോഡ്സൈഡിൽ നിൽക്കുന്നത് അവൻ കണ്ടു. അവൻ മെല്ലെ അവളുടെ അടുത്തു ചെന്നിട്ട് അവളോട് ചോദിച്ചു.
വിനു : എന്ത് പറ്റി മാഡം?
മധു : ഒന്നുമില്ല വിനോദ് വണ്ടിക്ക് എന്തോ കംപ്ലൈന്റ്.
വിനു : മാഡം ആ ബോണറ്റ് ഒന്ന് തുറക്കാമോ ഞാൻ ഒന്ന് നോക്കട്ടെ.
ഒഴിവു സമയങ്ങളിൽ വിനുവും അച്ഛനെ സഹായിക്കാൻ വർക്ഷോപ്പിൽ നിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവനു അത്യാവശ്യം വണ്ടിപ്പണി അറിയാമായിരുന്നു
നിമിഷനേരംകൊണ്ട് അവനവളുടെ വണ്ടിയുടെ പ്രശ്നം ശരിയാക്കി അതുകൊണ്ട് അവൾ ആശ്ചര്യപ്പെട്ടു.
മധു : തനിക്ക് ഇതൊക്കെ എങ്ങനെ അറിയാം വിനു?
അവളുടെ വായിൽ നിന്ന് വിനു എന്ന് കേട്ടപ്പോൾ അവൻ ഒരുപാട് സന്തോഷിച്ചു
വിനു : എന്റെ അച്ഛൻ സ്വന്തമായി ഒരു വർഷോപ്പ് ഉണ്ട് മാഡം അതുകൊണ്ട് ഈ പണികളൊക്കെ കുറച്ച് എനിക്കും അറിയാം.
മധു : ഓ നൈസ്, ഇത് വിനു വെച്ചോളൂ.
ഇതും പറഞ്ഞുകൊണ്ട് അവൾ ബാഗിൽനിന്ന് കുറച്ചു പൈസ അവനു നേരെ നീട്ടി
വിനു : മാഡം, ഞാനൊരു മെക്കാനിക് അല്ല. അതുകൊണ്ട് എനിക്ക് ഇത് വേണ്ട.
അവൻ ഇങ്ങനെ പറഞ്ഞെങ്കിലും അവൾ അവനെ നിർബന്ധിക്കാൻ തുടങ്ങി.
പക്ഷെ അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല.
വിനു : മാഡം, ഇത് ഞാൻ ജീവിക്കാൻ വേണ്ടി പഠിച്ച തൊഴിൽ അല്ല, മാടത്തിൽ പൈസ തരണമെന്ന് അത്ര നിർബന്ധമാണെങ്കിൽ പോകുന്ന വഴിക്ക് ആർക്കേലും ഇത് കൊടുത്തോളൂ. എനിക്ക് ഇത് വേണ്ട.