നീലു
Neelu | Author : Neelima
ഞാൻ നീലിമ ബാംഗളൂരിൽ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു 36 വയസ്സ് സ്വദേശം പാലക്കാട് 24 വയസ്സിൽ വിവാഹിതയായി.
2 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു.
അച്ഛൻ 3 വർഷം മുൻപേ മരണപ്പെട്ടു. അമ്മയും അനിയനും. അനിയൻ സുധി വിവാഹിതൻ ഭാര്യ സിന്ധു . നാട്ടിൽ സ്വന്തം ബിസിനസ്സ് ആയി നടക്കുന്നു
ഭർത്താവിന്റെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാരുമായി കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല
നാട്ടിൽ ഉള്ളവരുടെ സഹതാപവും ചിലരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷ നേടാൻ കേരളത്തിനു പുറത്ത് ഒരു പൊതുമേഖലാ ബാങ്കിൽ ജോലി നേടി.
ആദ്യം ക്ലാർക്ക് പോസ്റ്റിൽ ആയിരുന്നു നിയമനം 10 വർഷത്തോളം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ആയി ജോലി ചെയിതു അവസാനം ബാംഗ്ലൂർ മഹാ നഗരത്തിൽ മാനേജർ ആയി നിയമനം
എല്ലാ മാസവും രണ്ടാം ശനിയും ഞായറും നാട്ടിൽ വരും 2 ദിവസം അമ്മയോടും അനിയന്റെ കുടുംബത്തോടൊപ്പവും ചിലവിട്ട് തിരിച്ചുപോകും
ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചാൽ തിങ്കളാഴ്ച്ച നേരെ ബാങ്കിൽ പോവും പിന്നെ പതിവുപോലെ എല്ലാ ദിവസവും
എണ്ണയിട്ട ചക്രം പോലെ ഒരേ ദിശയിൽ കറങ്ങിയിരുന്ന എന്റെ ഈ ജീവിത്തിന് ഒരു നിറവും മണവും വന്നത് മനുകുട്ടൻ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ്.
ആരാണ് മനുകുട്ടൻ എന്നല്ലേ ?
പറയാം !
ഒരു ബുധനാഴ്ച്ച വൈകീട്ട് അമ്മക്ക് സുഖം ഇല്ല എത്രയും പെട്ടന്ന് വരണം. ഒരു മൈനർ അറ്റാക്ക് ആയിരുന്നു ഉടനെ സർജറി നടത്തണം എന്ന് അനിയൻ വിളിച്ചു പറഞ്ഞു
ഉടനെ ബസ്സിൽ ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പുറപ്പെട്ടു
പുലർച്ചെ 5 മണിയോടെ നാട്ടിൽ എത്തി.