ആഞ്ഞു തൊഴിച്ചു. അമ്മേ എന്നുറക്കെ കരഞ്ഞുകൊണ്ട് വയർപൊത്തി പിടിച്ച് ചുരുണ്ടു കുടി ഞാൻ നിലത്തു വീണു. പിന്നെ അവർ രണ്ടു പേരും കൂടി എന്നെ നിലത്തിട്ടു ചവിട്ടി. വേദന കൊണ്ട് ഞാൻ ഒച്ചയിൽ കരയുമ്പോൾ അമ്മ വന്ന് ഇനി തല്ലല്ലേ എന്ന് കരഞ്ഞുപറഞ്ഞു അവരെ തടയാൻ നോക്കി. അളിയൻ്റെ ഭാര്യയും ഭർത്താവിനെ തടയുന്നുണ്ടായിരുന്നു. എന്നാൽ എൻ്റെ ഭാര്യ ഒരു സ്റ്റണ്ടു പടം കാണുന്ന ലാഘവത്തോടെ ചുവരിൽ ചാരി നിന്ന് എന്നെ തല്ലുന്നത് കണ്ടു നിന്നു. രണ്ടു പേരുടേയും കഴപ്പ് തീരുന്നവരെ എന്നെ തല്ലി. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി അവർ അകത്തേക്ക് തിരിച്ചു പോയി. ഞാൻ അവിടെ തന്നെ കിടന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. ശരീരമാകെ ഇടിച്ചു നുറുക്കിയ പോലെ വേദന. മുഖത്തൊക്കെ ചോരയായിരുന്നു. ഷർട്ടവർ വലിച്ചു കീറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ വെള്ളവുമായി വന്നു. എന്തിനാ മോനെ നീ അവരെ തല്ലിയത്? രവി 4 സ്റ്റിച്ചിട്ട് ഇരിക്കുകയാണ്. മീരയുടെ ചുണ്ടൊക്കെ മുറിഞ്ഞു നാശമായി. ചെറുപ്പം മുതൽ അവർ സഹോദരി സഹോദരന്മാരെ പോലെ കഴിയുന്നതാണ്, നീ ചെയ്തത് കഷ്ടമായിപ്പോയി. ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യവുമില്ല. അവരെ തല്ലിയതിന് അച്ചനും മോനും പകരം വീട്ടിയതാ, മോൻ വേഗം പൊയ്ക്കോ അല്ലെങ്കിൽ അവർ ഇനിയും നിന്നെ തല്ലും മീരയെ അവർക്ക് അത്ര ഇഷ്ടമാണ്. അമ്മെ എന്നെ ഒന്ന് എഴുന്നേൽപ്പിക്കാമോ തന്നെ എണീക്കാൻ എനിക്ക് പറ്റില്ല. അവർ കരഞ്ഞുകൊണ്ട് എന്നെ പതുക്കെ പൊക്കി എഴുന്നേൽപ്പിച്ചു. ഞാൻ വീഴാൻ പോയപ്പോൾ വീണ്ടും അവർ താങ്ങിപ്പിടിച്ചു. വേച്ചു വേച്ചു അമ്മയുടെ തോളിൽ പിടിച്ച് ഗേറ്റിന് പുറത്തെത്തി മതിലിൽ ചാരി ഇരുന്നു. ഇതെല്ലാം നോക്കി മീര അകത്തെ ജനലരികിൽ നിൽക്കുന്നത് ഞാൻ കണ്ടു. പിന്നെ ഞാൻ ബാബുവിന് ഡയൽ ചെയ്ത് മീരയുടെ വീട്ടിലേക്ക് കാറുമായി വരാൻ പറഞ്ഞു. അമ്മ കരഞ്ഞുകൊണ്ട് എൻ്റടുത്തു നിന്ന് പോകാതെ നിന്നു. മോൻ ഈ വെള്ളം കുറച്ച് കുടിക്കു എന്ന് പറഞ്ഞ് അവർ വെള്ളത്തിൻ്റെ കപ്പ് എനിക്ക് നീട്ടി. വേണ്ടമ്മേ ഈ വീട്ടിലെ ഒരു തുള്ളി വെള്ളം പോലും എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഞാൻ കരഞ്ഞപ്പോൾ എൻ്റെ മുടിയിൽ തഴുകി അവർ എന്നെ ആശ്വസിപ്പിച്ചു. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ബാബു കാറുമായി വന്നു.
അയ്യോ, ഇതെന്തു പറ്റിയെടാ, നീയെന്താ പുറത്തിരിക്കുന്നെ? മീര എവിടെയാണ്? എന്താ അമ്മേ കാര്യം?
ഞാനോ അമ്മയോ ഒന്നും പറഞ്ഞില്ല. അമ്മ കരഞ്ഞുകൊണ്ട് നിന്നു.
ഞങ്ങൾ നേരെ സുഹൃത്തായ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി വീട്ടിലെത്തി.
ബാബുവിനോട് ഞാൻ എല്ലാം പറഞ്ഞില്ലെങ്കിലും ചിലതൊക്കെ പറഞ്ഞു. ഒരാഴ്ചത്തെ റെസ്റ്റ് കഴിഞ്ഞിട്ടും ഞാൻ വീണ്ടും ജോലിക്ക് പോയില്ല. എല്ലാത്തിനോടും മടുപ്പായി. ഓരോ ദിവസം ചെല്ലും തോറും മീരയോടുള്ള എൻ്റെ വെറുപ്പ് കൂടി കൂടി വന്നു. എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ അവൾക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞു. ഞങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഫോൺ വിളിച്ചില്ല. ഒരു ദിവസം എനിക്ക് അവളിൽ നിന്നും വക്കീൽ അയച്ച ഡൈവേഴ്സ് നോട്ടീസ് കിട്ടി. അവൾ ഡൈവേഴ്സായി പോയാൽ തൻ്റെ പ്രതികാരം നടക്കില്ല. പിറ്റേന്ന്, മുൻപ് പിടിച്ച വീഡിയോയുടെ ഓഡിയോ മാത്രം ഒരു USB യിൽ കോപ്പി ചെയ്ത് ഞാൻ അവളുടെ ചേട്ടൻ്റെ