ഓഫീസിൽ പോയി. റിസപ്ഷനിൽ ചെന്ന് വിവരം പറഞ്ഞ് കാൻറീനിൽ കാണാമെന്ന് പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി. രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ അവൻ വന്നു. താടിയൊക്കെ വളർന്ന് ഒരു വികൃത രൂപമായതിനാൽ അവന് എന്നെ പെട്ടന്ന് മനസ്സിലായില്ല. മനസ്സിലായതും അവൻ്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. കാൻ്റീനായതിനാൽ അവൻ ഒന്നും മിണ്ടാതെ എൻ്റെ എതിരിൽ ഇരുന്നു. അളിയാ, ഓ… സോറി, അങ്ങിനെ വിളിക്കാൻ പാടില്ലല്ലോ. സുഹൃത്തെ ഒരു മിനിട്ട് എനിക്ക് തരണം അത് കഴിഞ്ഞ് ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞ് USB എടുത്ത് മേശപ്പുറത്ത് വെച്ചു. ഇതൊന്ന് ഒറ്റക്കിരുന്ന് കേൾക്കു. ഞാൻ റെക്കോർഡ് ചെയ്ത വീഡിയോയുടെ സൌണ്ട് മാത്രമാണിത്. സ്വന്തം പെങ്ങളുടെ വീഡിയോ ആങ്ങള കാണുന്നത് ശരിയല്ലല്ലോ എന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു.
സുഹൃത്തേ, നീയും നിൻ്റെ അച്ചനും കൂടി എന്നെ പേപ്പട്ടിയെ തല്ലുന്നതു പോലെ തല്ലിച്ചതച്ചു. സാരമില്ല. നിൻ്റെ ഭാര്യ മറ്റൊരുവനുമായി കിടക്കുന്നത് നീ കണ്ടു വന്നാൽ നീ ചെയ്യുന്ന അതേ കാര്യം മാത്രമേ ഞാൻ ചെയ്തുള്ളു എന്നു പറഞ്ഞ് ഞാൻ പുറത്തിറങ്ങി. മനസ്സിൽ നിന്നും അപ്പോൾ കുറെ ഭാരം ഒഴിഞ്ഞ പോലെ എനിക്ക് തോന്നി. ബാബുവിൻ്റെ നിർബന്ധത്താൽ തിങ്കളാഴ്ച മുതൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഭക്ഷണം അധികം കഴിക്കാതെ വെള്ളമടി മാത്രമായതിനാൽ ആകെ ക്ഷീണിച്ചു കോലം കെട്ടു. USB കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞ് വൈകിട്ട് 7 മണി ആയിട്ടുണ്ടാകും കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു . ഞാൻ സോഫയിൽ കിടക്കുകയായിരുന്നു. ബാബുവാണെന്ന് കരുതി വാതിൽ അടച്ചിട്ടില്ലെടാ കടന്നു പേരെ എന്നു വിളിച്ച് പറഞ്ഞു. പക്ഷെ അകത്തു വന്നത് മീരയുടെ അമ്മയും ചേട്ടനും നാത്തൂനുമായിരുന്നു. ഞാൻ വേഗം എഴുന്നേറ്റിരുന്നു. പെട്ടന്ന് അളിയൻ എൻ്റെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് ക്ഷമിക്കു അളിയാ വലിയൊരു തെറ്റുപറ്റിപ്പോയി മാപ്പില്ലാത്ത തെറ്റാ ഞാനും അച്ചനും അളിയനോട് ചെയ്തത് ക്ഷമിക്കു എന്ന് പറഞ്ഞ് കാലിൽ നിന്നും വിടാതെ കരഞ്ഞുകൊണ്ട് സോഫയുടെ അടുത്ത് നിലത്തിരുന്നു. അവൻ്റെ ഭാര്യയും അമ്മയും മരണ വീട്ടിലെപ്പോലെ ഉച്ചത്തിൽ കരഞ്ഞു. എന്തു കോലമാ മോനെ നിൻ്റേത്, എൻ്റെ മോൾ കാരണം നല്ലവനായ നിൻ്റെയും ജീവിതം നശിച്ചല്ലോ മോനേ.അമ്മ ഏന്തിക്കൊണ്ട് പറഞ്ഞു. സാരമില്ലമ്മേ ഇതൊക്കെ അനുഭവിക്കാനുള്ളതായിരിക്കും എൻ്റെ ജീവിതം. അമ്മയും അളിയൻ്റെ ഭാര്യയും അടുക്കളയിൽ പോയി തിരിച്ചു വന്നു. മാസങ്ങളോളമായി ഇവിടെ വെപ്പും കുടിയുമൊന്നും ഇല്ലെ മോനെ? ആ ദുഷ്ടത്തി കാരണം എൻ്റെ മോൻ നശിച്ചല്ലോ ഈശ്വരാ. നിങ്ങൾക്ക് ചായ തരാൻ ഇവിടെ പഞ്ചസാരയോ ചായപ്പൊടിയോ ഒന്നുമില്ല.ഞാൻ പറഞ്ഞു. കുറെ നേരം അവർ ഇരുന്നു. മനസ്താപം കൊണ്ടാണ് അച്ചൻ വരാതിരുന്നത്. അമ്മ പറഞ്ഞു. വിവരം അറിഞ്ഞ അന്നു തന്നെ ശിവൻ്റെ വീട്ടിൽ പോയി അവിടെ ആകെ തല്ലി തകർത്തു അവൻ്റെ കയ്യും കാലും തല്ലിയൊടിച്ചാണ് അച്ചനും മോനും തിരിച്ചു വന്നത്. മീരയേയും പൊതിരെ തല്ലി. മോനെ ഇനി അവളെ സ്വീകരിക്കണമെന്ന് നിന്നോട് ഞങ്ങൾ പറയില്ല അവൾ മോനോടു കാട്ടിയ ക്രൂരതക്ക് ഞങ്ങൾ മോനോട് മാപ്പു ചോദിക്കുന്നു. ഞാൻ നിർവികാരനായി ഇതെല്ലാം കേട്ടിരുന്നു. കുറെയധികം സമയം എന്നെ ആശ്വാസിപ്പിച്ചവർ തിരിച്ചു പോയി.
(തുടരണമോ?)