ചേട്ടനോട് നുണ പറഞ്ഞതിൽ എന്നോട് ക്ഷമിക്കു ചേട്ടാ, അന്ന് സംശയത്തോടെ ഓരോന്ന് കുത്തികുത്തി ചോദിച്ചപ്പോൾ ഞാൻ മനപൂർവ്വം ആരും വന്നിരുന്നില്ലെന്ന് കള്ളം പറഞ്ഞതാണ്. ചേട്ടനല്ലാതെ ഇതു വരെ ഒരാളും എൻ്റെ ദേഹത്ത് തൊട്ടിട്ടില്ല, തൊടുകയുമില്ല. എന്നെ വിശ്വസിക്കു ചേട്ട എന്ന് പറഞ്ഞവൾ കരഞ്ഞു. അവളുടെ രണ്ടു കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചുകൊണ്ടിരുന്നു. ഞാനൊന്നും മിണ്ടാതെ, അവളെ ആശ്വസിപ്പിക്കാതെ ചത്ത ശവം പോലെ കിടന്നു. പിറ്റേന്നു മുതൽ ഞങ്ങൾ കുറേശ്ശെ സംസാരിച്ചു വീണ്ടും പഴയ കണ്ടീഷനിലെത്തി. പഴയതൊക്കെ ഞാൻ മറന്നു. ഒരു ദിവസം ഓഫീസിലെ രാജൻ എൻ്റടുത്ത് വന്ന്
“സാറിൻ്റെ ഭാര്യയും വേറൊരാളും കൂടി ബൈക്കിൽ പോകുന്നത് കണ്ടല്ലോ”
ഏയ് അതെൻ്റെ ഭാര്യയായിരിക്കില്ല നിനക്ക് തെറ്റിയതാകും
എന്താ സാറെ പറയുന്നെ, സാറിൻ്റെ ഭാര്യയെ എനിക്കറിയില്ലെ, ഒരു ഓറഞ്ച് കളർ ചുരിദാറും ക്രീം കളർ ലെഗ്ഗിങ്ങ്സുമാണ് സാറിൻ്റെ ഭാര്യ ഇട്ടിരിക്കുന്നത് മാത്രമല്ല വളരെ ചുരുക്കം പെണ്ണുങ്ങൾ കെട്ടുന്ന പോണി ടൈൽ സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്.
അതോടെ എനിക്ക് സംശയമായി.
നീ എപ്പോളാണ് കണ്ടത്?
ഇപ്പോൾ തന്നെ, കൂടിയാൽ 5 മിനിട്ട്.
ഞാൻ സമയം നോക്കി 11.30
കടയിൽ നിന്ന് ജ്യൂസ് കുടിക്കുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ നിന്നും അയാൾ എന്തോ വാങ്ങുമ്പോൾ സാറിൻ്റെ വൈഫ് എൻ്റടുത്താ നിന്നത് പക്ഷെ അവർക്കെന്നെ അറിയില്ലല്ലോ.
എന്താണവൻ വാങ്ങിയത്?
അതറിയില്ല. കണ്ടിട്ട് കോണ്ടം പേക്കറ്റ് പോലെ തോന്നി.
ഇത് കേട്ടെൻ്റെ തല തരിച്ചുപോയി അപമാനത്താൽ എൻ്റെ തല താഴ്ന്നു.
സാറൊരു കാര്യം ചെയ്യു ഭാര്യയെ ഒന്നു വിളിക്കു അപ്പോൾ അറിയാമല്ലോ സത്യം
ഞാൻ ഫോൺ ഡയൽ ചെയ്തു. എടുക്കുന്നില്ല. വീണ്ടും ചെയ്തു അപ്പോൾ ഫോണെടുത്തു.
എവിടെയായിരുന്നു. ഒരു തവണ വിളിച്ചിട്ട് എടുത്തില്ലല്ലോ
ഞാൻ കിച്ചണിലായിരുന്നു ചേട്ടാ ബെല്ലടി കേട്ടില്ല. എന്താ വിളിച്ചെ?
ഞാൻ അര മണിക്കൂർ ലേറ്റ് ആയിട്ടെ വരു എന്ന് പറയാൻ വിളിച്ചതാണ് OK. ഞാൻ ഫോൺ കട്ടാക്കി.
അവൾ വീട്ടിലുണ്ടെടാ കൂടാതെ അവളുടെ അച്ചനും അമ്മയും വന്നിട്ടുണ്ട്.
ഓ, സോറി സാർ എനിക്ക് ആളുമാറിപ്പോയി സാർ ക്ഷമിക്കു സർ.
സാരമില്ല its OK
സത്യത്തിൽ ഞാനവനോട് നുണ പറഞ്ഞതാണ്. കിച്ചണിലാണെന്നവൾ പറഞ്ഞെങ്കിലും ഫോണിൽ കൂടി വണ്ടികൾ പോകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വീട് കുറച്ചു ഉള്ളിലായതിനാൽ എൻ്റെ വീട്ടിൽ ഇരുന്നാൽ ഒരു വണ്ടിയുടേയും ശബ്ദം കേൾക്കില്ല. ആദ്യം ഫോൺ എടുക്കാതിരുന്നത് ബൈക്കിൽ പോകുന്ന കാരണമായിരിക്കും രണ്ടാമതടിച്ചപ്പോൾ ബൈക്ക് നിർത്തി അവൾ ഫോൺ എടുത്തതായിരിക്കും. എൻ്റെ നെഞ്ച് പടപടാ എന്നിടിച്ചു.തൻ്റെ ഭാര്യ ഒരു മനസാക്ഷി കുത്തുമില്ലാതെ തന്നോട് കള്ളം പറയുന്നുവല്ലോ എന്നോർത്തവൻ സങ്കടപ്പെട്ടു. ഓഫീസിലിരുന്നിട്ട് എനിക്കിരുപ്പുറച്ചില്ല. GM ൻ്റെ അടുത്ത് ചെന്ന് സുഖമില്ല എന്നു പറഞ്ഞ് ലീവെടുത്ത് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. സ്പെയർ കീ എടുത്ത് ഞാൻ വാതിൽ തുറന്നു അകത്തു കേറി. എന്തു ചെയ്യണമെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അവളുടെ