രണ്ട് പേരും രണ്ടാം ക്ലാസ്സ് പൂർത്തി ആക്കിയപ്പോൾ ആണ് അത് സംഭവിക്കുന്നത്. സാക്ഷാൽ കവലയിൽ മണിക്കൂഞ് (അലെക്സിന്റെ അപ്പച്ചൻ) അന്തരിച്ചു. അപ്പച്ചന്റെ ശവസംസ്കാരത്തിന് പോകാൻ നാട്ടിൽ പോകാൻ അലക്സായും ഒരുങ്ങി. നാട്ടിൽ പോകുവാ എന്ന് അറിഞ്ഞ ഉടനെ മധുവിനോട് യാത്ര പറയാൻ അലക്സ് പോയി.
അലക്സ് : മധു, എന്റെ അപ്പച്ചൻ മരിച്ചു പോയി. അപ്പൊ ഞാൻ നാളെ നാട്ടിൽ പോവാ.. തിരിച്ചു വന്നിട്ട് കാണാമേ….
മധു : ഈ മരിച്ചു പോയാൽ എന്ന് പറഞ്ഞാൽ എന്താ അലെക്സി.
അലക്സ് : അത് എനിക്കും അറിയില്ല, പക്ഷെ മമ്മി പറഞ്ഞു…. അത് വേറെ ഒരു സ്ഥലമാ… അവിടെ പോകുന്നവർക്ക് ഒരുപാട് സമ്മാനം കൊടുക്കും. പക്ഷെ അവിടുത്തെ ആൾകാർ നമ്മളെ തിരിച്ചു വിടില്ല എന്ന് . എനിക്കും പോകേണം എന്ന് ഉണ്ട്…. സമ്മാനം ഒക്കെ കിട്ടില്ലേ…. പക്ഷെ തിരിച്ചു വരാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ പോകുന്നില്ല
അവന്റെ ആണ് കുഞ്ഞു മനസ്സിന് അവന്റെ അമ്മ പറഞ്ഞു കൊടുത്ത ആണ് വിഷദീകരണം അവൻ അവൾക്കും സമ്മാനിച്ചു. അത് മതിയാരുന്നു രണ്ട് പേർക്കും.
പക്ഷെ അവർ അറിയാതെ അവിടെ വേറെ ഒരു തീരുമാനം കൂടെ എടുത്തിരുന്നു. അവർ അറിഞ്ഞില്ല ഇത് അവരുടെ അവസാന കൂടിക്കാഴ്ച ആകും എന്ന്. അപ്പൻ മരിച്ചപ്പോൾ മക്കളുടെ ബാക്കി പഠനം നാട്ടിൽ മതി എന്ന് വർക്കി തീരുമാനിച്ചു. അലക്സ് ഒറ്റക്ക് അല്ലായിരുന്നു അവൻ ചേട്ടനും ഉണ്ടായിരുന്നു കൂടെ. നാട്ടിൽ വർകിയുടെ ഒരു പെങ്ങളുടെ കൂടെ നിർത്താൻ ആയിരിന്നു അവരുടെ തീരുമാനം.പെങ്ങൾക് മക്കൾ ഇല്ലായിരുന്നു അതുകൊണ്ട് തന്നെ രണ്ട് പേരെയും നന്നായി നോക്കും എന്നൊരു വിശ്വാസം അവർക്ക് ഉണ്ടായിരുന്നു. അങ്ങനെ മധുവിനോട് ഒരു വാക്ക് പോലും പറയാൻ പറ്റാതെ അവൻ എന്നെന്നേക്കുമായി നാട്ടിൽ പോയി.
ഇനിയും കുറച്ച് കാലം കേരളത്തിൽ…….
തുടരും….
ആദ്യ ഭാഗം ആണ്. എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു