കാത്തിരിപ്പിന്റെ സുഖം 3
Kaathirippinte Sukham Part 3 | Author : malayali
[ Previous Part ]
പേജ് കുറവാണ് എന്ന് എല്ലാരും പറഞ്ഞു. ഈ ഒരു പാർട്ട് കൂടി അങ്ങനെ പ്രതീക്ഷിക്കാം. അടുത്ത പാർട്ട് മുതൽ പേജ് കൂട്ടുന്നെ ആരിക്കും.
എന്നാൽ തുടരാം അല്ലെ……
ഭാഗം – 3
അങ്ങനെ അവൻ പറന്നു ദുബായിൽ എത്തി. ദുബായ് എത്തിയപ്പോൾ അവന്റെ മനസ്സ് മൊത്തം പ്രതീക്ഷ ആയിരുന്നു. അപ്പനോടും അമ്മയോടും ഒന്നും ചോദിക്കേണ്ട, അവളെ താൻ ഒറ്റക്ക് സ്കൂളിൽ ചെന്നിട്ട് കകണ്ട് പിടിക്കിക്കാം എന്നാരുന്നു അവന്റെ മനസ്സിലിരിപ്പ്
പക്ഷെ വീട്ടിൽ ചെന്നപ്പോൾ ആണ് അവൻ ആ കാര്യം അറിയുന്നേ. സ്കൂൾ തുറക്കാൻ ഇനിയും ഒരു മാസം കൂടി ഉണ്ട്. എന്നാൽ അവനു അതുവരെ കാത്തിരിക്കാം ഉള്ള ക്ഷമ ഇല്ലാരുന്നു. അവൻ അവസാനം അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു
അലക്സ് : അമ്മ, നമ്മുടെ പഴയ ജെസ്സി ആന്റിയും മധുവും ഒക്കെ ഇപ്പോൾ എവിടാ?
അമ്മ : അവരോ…? അറില്ല മോനെ. നിങ്ങൾ പോയി കഴിഞ്ഞു ഞങ്ങൾ അവിടുന്ന് താമസം മാറിയില്ലേ.. അതു കഴിഞ്ഞു പിന്നെ അവരെ ഒന്നും കണ്ടിട്ട് ഇല്ല… എന്താടാ ചോദിച്ചേ
അലെക്സ : ഒന്നുമില്ല അമ്മ, ചുമ്മാ ചോദിച്ചതാ