ഇതും പറഞ്ഞു അവൻ അവന്റെ അമ്മ അവരെ എല്ലാം കാണിച്ച കൊടുത്തു. ഇത് കേട്ട് അവർ ശെരിക്കും അമ്പരന്നു. അപ്പോൾ ആണ് അലക്സ് അവരുടെ അടുത്തേക്ക് വരുന്നത്.
അലക്സ് : എന്താ അമ്മയും മക്കളും കൂടി വല്യ ചർച്ച…..
അമ്മ : ഒന്നും ഇല്ലെടാ… നിന്റെ പഴയ കരാട്ടെ ട്രോഫി ഒക്കെ കാണിക്കുവാരുന്നു.
പെട്ടെന്ന് അവൻ അത് കേട്ടപ്പോൾ ഞെട്ടി. കാരണം അവൻ അത് അവരോട് പറഞ്ഞിട്ടില്ലാരുന്നു. അവരിൽ നിന്ന് നല്ല ചീത്ത കേക്കും എന്ന് അവനു മനസ്സലായി. അവൻ അവിടുന്ന് നൈസ് ആയി മുങ്ങാൻ നോക്കി. പക്ഷെ ദേവ അവനെ പൊക്കി….ഒരു ചമ്മിയ മുഖത്തോടെ അവൻ അവരെ നോക്കി…
ദേവ : എന്താടാ… നീ വല്യ മൈക്ക് റ്റൈസൺ ആണെന്ന് കേട്ടെല്ലോ.. എന്നെ ഇടിക്കെണോ…
അലക്സ് : ഈൗ
അഭി : എന്നാ നല്ല ഇളി… ഇതിന് മാത്രം ഒരു കുറവും ഇല്ല….. നിനക്ക് എന്നാടാ ഇതൊക്കെ ഞങ്ങളോട് പറഞ്ഞാൽ.. നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ലല്ലോ
അലക്സ് : അതൊക്ക ഞാൻ വിട്ടതാടാ… അതൊന്നും ഓർക്കാറ് പോലും ഇല്ല
ദേവ : ഈ പ്രാവിശ്യം ക്ഷമിക്കുന്നു.. ഇനിയും ഇതുപോലെ എന്തെങ്കിലും വന്നാൽ…. കൊല്ലും ഞാൻ… അറിയാലോ എന്നെ
അലക്സ് : ഉത്തരവ് പോലെ….
അങ്ങനെ അവൻ സ്കൂളിൽ രാജാവ് പോലെ തന്നെ പോയി. ചെറിയ സ്കൂൾ അയ്യോണ്ട് അന്നത്തെ 12 ക്ലാസ്സിൽ 5 പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ 12in വോയിസ് ഇല്ലാരുന്നു.
ഒരു ദിവസം PTA മീറ്റിംഗ് വന്നേ അമ്മയ്ക്കും അച്ചാച്ചനും അതിശയം ആരുന്നു. പഠിത്തം മാത്രം അല്ല… അവൻ ഉൾപ്പെട്ടിട്ടുള്ള എല്ലാ കാര്യത്തിലും അവൻ ആയിരുന്നു മുന്നിൽ. തൊട്ട് പിന്നാലെ തന്നെ അഭിയും ദേവയും ഒണ്ടാരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അവരുടെ സ്പോർട്സ് ഡേ ഡേറ്റ് വന്നത് . രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു പരിപാടി. അപ്പോൾ ആണ് അവനു മനസ്സിൽ ഒരു ബുദ്ദി തോന്നിയത്. സ്കൂളിന്റെ ചുറ്റളവിൽ ഒന്നും കടകൾ ഇല്ല. അപ്പൊ ആ ഒരു ദിവസത്തേക്ക് കൊറച്ചു ബേക്കറി സാധനങ്ങൾ മേടിച് സ്കൂളിൽ വിറ്റാൽ… ലാഭം ഉണ്ടാക്കാമെല്ലോ. ഇത് അവൻ അവരോടും പറഞ്ഞു… ആവർക്കും അത് നല്ല ഒരു ബുദ്ദി ആയി തോന്നി
ദേവ : പക്ഷെ നമ്മൾ ശെരിക്കും ഉള്ള വിലക്ക് മേടിച്ചിട്ട് ഇവിടെ വില കൂട്ടി കൊടുത്താൽ ആരെങ്കിലും മേടിക്കുമോ…?
ഇത് കേട്ടിട്ട് അവരു രണ്ട് പേരും ചിരിച്ചു…
അഭി : എന്റെ പൊന്ന് മണ്ടി.. അതിന് നമ്മൾ ശെരിക്കും ഉള്ള വിലക്ക് ആണ് മേടിക്കുന്നെ എന്ന് നിന്നോട് ആര് പറഞ്ഞു
ദേവ : പിന്നെ നിന്റെ വെല്യപ്പൻ തരുമോ വില കൊറച്ചു…
അഭി : എന്റെ വെല്യപ്പന് പറഞ്ഞാലാണ്….