കാത്തിരിപ്പിന്റെ സുഖം 4 [malayali]

Posted by

അലക്സ്‌ : തുടങ്ങി രണ്ടും….ഡാ.. നീ മിണ്ടാതെ ഇരിക്കു……എന്റെ ദേവ അതിന് വഴി ഉണ്ട്.. നമ്മൾ ഐസ് ക്രീം ഒക്കെ ഫാക്ടറി നിന്ന് മേടിക്കും… അപ്പൊ വില കൊറച്ചു കിട്ടും.. അതുപോലെ ഈ ബോർമയിൽ നിന്ന് പപ്സും വടയും ഒക്കെ മേടിച്ചാൽ അവിടെയും വില കുറയും..

ദേവ : അങ്ങനെ ഒക്കെ പറ്റുമോ…. പക്ഷെ ഇത് രണ്ടും എവിടാ ഉള്ളെ…?

അലക്സ്‌ : അതെനിക്കും അറിയില്ല..

അഭി : ഇനിയും എനിക്ക് പറയാമോ

ദേവ : മണ്ടത്തെരം ആണെങ്കിൽ വേണ്ട….

അഭി : ഡീീ……

അലക്സ്‌ : ഡീ… അടങ്ങി ഇരിക്ക്… നീ പറയെടാ

അഭി : ഈ രണ്ട് സാധനം എനിക്ക് അറിയാം… ആ കാര്യത്തിൽ നിങ്ങൾ ഭേജാറാവേണ്ടാ..

ദേവ : ഇതിന് ആണോടാ നീ ഇത്ര ജാട ഇട്ടത്

അഭി : ഈൗ

അങ്ങനെ അവരുടെ പ്ലാനിങ് എല്ലാം തീർന്നു. അഭി ഏറ്റടുത്ത കാര്യം അവൻ വൃത്തി ആയി ചെയ്തു… സാധനങ്ങൾ അവൻ പറഞ്ഞ സമയത്തു സ്കൂളിൽ എത്തിച്ചു… അങ്ങനെ പരിപാടി കേമമായി….. മൊടക്കു മൊതലിന്റെ രണ്ട് ഇരട്ടി അവർക്ക് ലാഭം കിട്ടി. അത് കഴിഞ്ഞു 11il നടത്തിയ എല്ലാ പരിപാടിക്കും കട ഇട്ടു… ലാഭവും കിട്ടി…

അങ്ങനെ അവരുടെ 11 ജീവിതം അടിപൊളി ആയി തീർന്നു… അവരെല്ലാം 12ലേക്കും കേറി.

അങ്ങനെ അവധിക്ക് ഒക്കെ ശേഷം അവൻ വീണ്ടും സ്കൂളിൽ പോയി. കൊറച്ചു ദിവസം ഒക്കെ കഴിഞ്ഞു അവരുടെ 11il പിള്ളാരും വന്നു… അവിടെ ഈ പ്രാവിശ്യവും ഒരു കുട്ടി മാത്രമേ പുതിയത് ഉള്ളാരുന്നു. അത് ഒരു പെങ്കൊച്ചും ആയിരുന്നു. പേര് എൽസ.

എന്താണെന്ന് അറില്ല… കൊച്ചിന് നമ്മുടെ അലക്സ്നെ കാണുമ്പോൾ ഒരു ഇളക്കം. അവനോട് സംശയം ചോദിക്കു…ബ്രേക്ക് ടൈം ഒക്കെ ഇവനോട് വന്നു സംസാരിക്കുന്നു….അങ്ങനെ കൊറേ

ദേവക്കും അഭിക്കും അവളുടെ സൂക്കേട് പിടികിട്ടി. പക്ഷെ അവർ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സ അറിയാൻ ഇവര് അവനോട് ഒന്നു ചോദിച്ചു… ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *