“ആരാ” രൂപം പോലെ തന്നെ അവളുടെ സ്വരവും പരമ ബോറയിരുന്നു.
ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവള്‍ തലയാട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു.
“പഴേ വീട്ടില്‍ ഇക്കാന്റെ ഉമ്മയുണ്ട്..വീട് അറിയുമോ?”
“അറിയും”
“എങ്കില്‍ അങ്ങോട്ട് പൊയ്ക്കോളൂ..സാധനങ്ങള്‍ ഉച്ച കഴിഞ്ഞ് എത്തിച്ചാല്‍ മതി..ലേശം വൈകിയാലും കുഴപ്പമില്ല. എനിക്കിവിടെ കുറെ പണികള്‍ ഉണ്ട്” പോകാന്‍ തിരിഞ്ഞ എന്നോട് അവള്‍ വിളിച്ചു പറഞ്ഞു.
“ശരി”
സമയം രാവിലെ ഒമ്പതുമണി ആയിട്ടേയുള്ളൂ. അങ്ങോട്ട് പോകണോ അതോ വീട്ടില്‍ ചെന്ന് ബാക്കി ഉള്ള ചാരായം കുടിച്ച ശേഷം പോയാല്‍ മതിയോ എന്നെനിക്ക് ഒരു ശങ്ക ഉണ്ടായി. കാരണം പണി ഇല്ലെന്നു കരുതി രാവിലെ ഒന്ന് മിനുങ്ങാന്‍ ഉള്ള മൂഡ് വന്നിരുന്നതാണ്. എന്തായാലും പോയി അതെടുക്കാം എന്ന് കരുതി വീട്ടിലേക്ക് തിരിയുമ്പോള്‍ ആണ് വാറ്റുകാരന്‍ എതിരെ ഒരു സൈക്കിളില്‍ വരുന്നത് കണ്ടത്. അയാളെ കണ്ടപ്പോള്‍ ഞാന്‍ കൈ കാണിച്ചു.
“എന്താടാ ബേബിയെ നീ ഇവിടെ?” അയാള്‍ സൈക്കിള്‍ നിര്‍ത്തിയിട്ട് ചോദിച്ചു.
“ഒരു ജോലിയുണ്ട് ചേട്ടാ..ഉച്ചയ്ക്കെ ഉള്ളു പണി. ചേട്ടന്റെ കൈയില്‍ വല്ലോം ഉണ്ടോ?”
“അരക്കുപ്പി ഉണ്ട്..ഒരാള്‍ക്ക് കൊടുക്കാന്‍ കൊണ്ട് പോവാരുന്നു”
“അതിങ്ങു തന്നേക്ക്..കാശ് ഞാന്‍ തരാം”
“ഇനി പിന്നേം പോയിട്ട് വരണം..ങാ സാരമില്ല..ഇന്നാ സാധനം”
പുള്ളി മടിക്കുത്തില്‍ നിന്നും കുപ്പി എടുത്ത് എന്റെ നേരെ നീട്ടി. പണം നല്‍കിയ ശേഷം ഞാന്‍ അതുമായി അവര്‍ പറഞ്ഞ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക് പരിചയമുള്ള ഒരു മാടക്കടയില്‍ നിന്നും സോഡാ വാങ്ങി ഒരു ഗ്ലാസ് ചാരായം ഞാന്‍ അകത്താക്കി. അയാള്‍ക്ക് അവിടെ വെള്ളമടി സെറ്റപ്പ് ഉണ്ടായിരുന്നു. ഒരു പുഴുങ്ങിയ മുട്ടയും വാങ്ങി തിന്ന ശേഷം ഞാന്‍ കുപ്പി അരയില്‍ തിരുകി നേരെ നടന്നു. മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ നല്ല ഉന്മേഷം തോന്നി എനിക്ക്.