💘മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

മായകണ്ണൻ 7

 MAYAKKANNAN PART 7 | AUTHOR : CRAZY AJR | PREVIOUS PART
[https://kambimaman.com/tag/crazy-ajr/]

 

“ഹലോ കൃഷ്ണ ഹോസ്പിറ്റൽ എത്തി.”

ഓട്ടോക്കാരന്റെ ശബ്‌ദം കേട്ട് ഒഴുകിയിറങ്ങിയ കണ്ണീര് തുടച്ച് ഞാനിറങ്ങി.

“ദാ.”

“മോനെ ബാക്കി,”

“അത് വച്ചോ.”

🎶Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren🎶

അച്ഛനായിരുന്നു.

“അഹ് അച്ഛാ…”

“കണ്ണാ നിയിങ്ങ് വന്നോ??”

“ഓ അച്ഛാ. എനിക്കവളെ കാണണം അച്ഛാ.”

“എടാ മണ്ട ഞാൻ പറഞ്ഞതല്ലേ കുഴപ്പം ഒന്നൂല്ലാന്ന്!”

“അച്ഛനങ്ങനെയൊക്കെ പറയാം. എനിക്കവളെ കാണാണ്ട് ഒരു സമാധനോം ഇല്ല.”

“എടാ കാലിന് ചെറിയൊരു ഒടിവ് പിന്നെ നെറ്റി ചെറുതായി പൊട്ടി. അത്രേയുള്ളൂ.
കൊറോണയൊക്കെ അല്ലെ അത് കൊണ്ട് ഇവിടെ കിടത്താൻ പറ്റത്തില്ല. ദേ ഇപ്പൊ ഡിസ്സ്‌ചാര്ജ്
എഴുതി തന്നെയുള്ളൂ.”

“സത്യാണോ??”

കേട്ടത് വിശ്വസിക്കാനാവതെ ഞാൻ തിരക്കി.

“പിന്നെ ഞാനെന്തിനാ ഈ കാര്യത്തിൽ നുണ പറയുന്നേ??”

അത്രയും നേരം വിളിച്ച എല്ലാ ദൈവങ്ങൾക്കും നന്ദി പറയുവായിരുന്നു ഞാൻ. എന്തൊക്കെയോ
ചിന്തിച്ച് കൂട്ടി. അവൾക്കൊന്നും പറ്റില്ലല്ലോ! ഇപ്പോഴാ സമാധാനം ആയത്.

“ടാ നീ എന്താ ഫോണും on ആക്കി വച്ചിട്ട് ഉറങ്ങുവാ??”

“ഏയ്. അച്ഛാ നിങ്ങളിപ്പോ എവിടാ??”

“ഞാനിവിടെ casuvality യിലുണ്ട്. നിയൊന്നിണ്ടോട്ട് വാ.”

“അഹ് ദേ വരുന്നു.”

ഫോൺ കാട്ടാക്കി ഒരൊട്ടമായിരുന്നു. casuvality ൽ എത്തിയപ്പോ bill അടച്ചിട്ട് വരുന്ന
അച്ഛനെയാണ് കണ്ടത്.

“അച്ഛാ മായയെവിടെ??”

“ദോ ഇരിക്കുന്നു നിന്റെ മായാ.”

സൈഡിലായിഒരു വീൽചെയറിൽ അവൾ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്നു. ഞാനും
ചിരിച്ചുപ്പോയി.

“ടാ ഞാൻ വണ്ടിയെടുക്കട്ടെ, നീ ഈ കൊച്ചിനേം കൊണ്ട് വാ.”

“അഹ്.”

അച്ഛൻ അങ്ങോട്ട് മാറിയതും ഹോസ്പിറ്റൽ ആണെന്ന് കൂടി നോക്കാതെ ഞാനവളെ കെട്ടിപിടിച്ചു.
അവളെന്നെയും.

“ഹവു,വ്….,”

നെറ്റി അനങ്ങിയത് കൊണ്ടാവാം അവൾക്ക് വേദന എടുത്തു.

“സോറി.”

അവൾ ചിരിച്ചു. വീൽചെയറും ഉരുട്ടി വെളിയിൽ പാർക്ക് ചെയ്ത് ഇട്ടിരുന്ന അച്ഛന്റെ
വണ്ടിക്കടുത്തേക്ക് പോയി. പിന്നിലെ ഡോർ തുറന്ന് വീൽചെയറിന്ന് ഞാനവളെ എടുത്തു. ആദ്യം
ഒന്ന് പേടിച്ചെങ്കിലും ഒരു പൂച്ച കുട്ടിയെ പോലെ അവൾ എന്റെ ശരീരത്തിൽ ഒട്ടിയിരുന്നു.
നല്ല മൃതുവായിരുന്നു അവൾടെ ശരീരം. കാല് ശ്രദ്ധിച്ച് അകത്തേക്ക് കേറ്റി. കൂടെ ഞാനും
കേറി. അവൾടെ കാല് ഞാനെന്റെ മടിയിലേക്ക് വച്ചു.

“പോവാം??”

“അഹ്.”

“എങ്ങോട്ടാ മോൾടെ വിട്ടിലേക്കല്ലേ??”

“നമ്മടെ വീട്ടിലേക്ക് പോ അച്ഛാ.”

എന്തോ പറയാൻ വന്ന അവളെ അത് പറയാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“എഹ് നമ്മടെ വിട്ടിലേക്കോ?? ഈ കൊച്ചിനെ വീട്ടുകാര് തിരക്കില്ലേ??”

“അതൊക്കെ ഞാൻ പറയാം അച്ഛാ. അച്ഛനിപ്പോ നമ്മടെ വീട്ടിലേക്ക് പോ.”

പിന്നൊന്നും പറയാതെ അച്ഛൻ വണ്ടിയെടുത്തു. സമാധാനത്തോടെ, സന്തോഷത്തോടെ കണ്ണുകൾ
അടച്ചു. കണ്മുന്നിൽ നവവധു ആയി വരുന്ന എന്റെ മായാ. കൂടെ അമ്മ പിന്നിൽ ചേച്ചിയെ
എടുത്തോണ്ട് വരുന്ന ഒരു ചേട്ടൻ. മണ്ഡപത്തിന്റെ ഒരു വശത്തായി ഞങ്ങടെ കൂട്ടുകാർ.
എന്റെ മുന്നിൽ തന്നെ എപ്പോഴും മുഖത്ത് കാണാറുള്ള ചിരിയുമായി എന്റെ അച്ഛൻ. മൂഹൂർത്തം
അടുത്തു. പോറ്റി തന്ന താലി അഗ്നി സാക്ഷിയായി ഞാനെന്റെ പെണ്ണിന്റെ കഴുത്തിൽ ചാർത്തി.

“കണ്ണാ ഉറങ്ങിയത് മതി. വീടെത്തി നീ അകത്ത് പോയി ലചൂന്റെ വീൽചെയർ ഇങ്ങ് എടുത്തിട്ട്
വാ.”

കണ്ണ് തുറക്കുമ്പോ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്ന എന്റെ പെണ്ണിനെയാണ് ഞാൻ
കണ്ടത്. അവളെ നോക്കി കണ്ണടച്ച് കാണിച്ച് ഞാനിറങ്ങി.

“നീ എങ്ങോട്ടാട ചെറുക്ക ധൃതി പെട്ട് ഓടിയെ??”

വണ്ടിടെ സൗണ്ട് കേട്ടാണെന്ന് തോന്നുന്നു അമ്മ പുറത്തേക്കിറങ്ങി വന്നു. എന്നെ
കണ്ടപാടെ ചോദിച്ചു.

“അതൊക്കെ പറയാം. അമ്മയൊന്ന് മാറിയെ.”

അമ്മയെ മറികടന്ന് ഞാനകത്തേക്ക് ഓടി. ഹാളിൽ നേരത്തെ ഇരുന്ന പടി തന്നെ മുഖവും
വീർപ്പിച്ചിരിക്കുന്നുണ്ട് എന്റെ പുന്നാര ചേച്ചി.

“ചേച്ചി സോറി ടി. ഞാനെല്ലാം വിശതായിട്ട് പറയാം.”

അവൾടെ കവിളിൽ പിച്ചി ഞാൻ കൊഞ്ചി. പിന്നെയൊടി അവൾടെ മുറിയിൽ പോയി വീൽചെയറുമായി
താഴേക്ക് വന്നു. അതും കൊണ്ട് വരുന്നത് കണ്ടാവും അവളെന്നെ സൂക്ഷിച്ച്
നോക്കുന്നുണ്ട്. അതും കൊണ്ട് വെളിയിലേക്ക് പോയി. രണ്ട് ഉണ്ട കണ്ണുകൾ എത്തി വലിഞ്ഞ്
വെളിയിലേക്ക് നോക്കുന്നുണ്ട്.

“എന്നാലും മോളെ സൂക്ഷിച്ച് ഓടിക്കണ്ടായിരുന്നോ?? നല്ല മിടുക്കിയായി ഇവിടുന്ന്
പോയതല്ലേ മോള്??”

“ഇവിടുന്ന് പോയെന്നോ??”

“അഹ് രാമേട്ട, കണ്ണൻ ഇന്ന് പാടാൻ പോയില്ലേ അത് ഈ മായമോക്കൊപ്പമാ. അത് കഴിഞ്ഞ്
ഇവിടേം കേറി സന്തോഷത്തോടെ മടങ്ങിയതാ.”

ഞാൻ വീൽചെയറും കൊണ്ട് അങ്ങോട്ട് ചെന്നപ്പോ അവര് സംസാരിക്കുന്നത് കേട്ടു. വണ്ടിടെ
അടുത്ത് തന്നെ വീൽചെയർ നിർത്തി. അമ്മേം അച്ഛനും നിക്കുന്നത് കൊണ്ട് അവളെ എടുക്കാൻ
മുതിർന്നില്ല. ഡോർ തുറന്ന് പതിയെ അവൾടെ കൈ എന്റെ തോളിലൂടെ ഇട്ട് ഇറക്കി. അവൾ കൊന്നി
കൊന്നി വീൽചെയറിൽ ഇരുന്നു. അച്ഛൻ പിടിച്ചിട്ടുണ്ടായിരുന്നു.

“പതുക്കെ മോളെ!”

വീൽചെയറിൽ ഇരുന്ന് കാലൊക്കെ ശ്രദ്ധിച്ച് വച്ചു. പിന്നെയകത്തേക്ക് ഉന്തി.

“അയ്യോ മോളെ,”

വീൽചെയറിൽ മായയെ കണ്ടപാടെ ചേച്ചി കരയുമെന്ന അവസ്ഥയിലായി.

“ഏയ് ഒന്നൂല്ല ചേച്ചി വണ്ടിയൊന്ന് മറിഞ്ഞു. അത്രേയുള്ളൂ.”

അവൾടെ മുഖത്തെ സങ്കടം കണ്ട് പറയാനായി വായതുറന്നതും ഞാൻ പറയാനുള്ളത് അതേപടി മായ
തന്നെ പറഞ്ഞു.

“ഒന്നൂല്ലന്നോ എന്നിട്ടാണോ കാലിലും നെറ്റിലും ഇങ്ങനെ…”

“കണ്ണാ നീ മോളെ കൊണ്ട് അമ്മെടെ റൂമിൽ കിടത്ത്. എന്നിട്ട് ഇങ്ങോട്ട് വാ.”

അച്ഛൻ പറഞ്ഞപ്പോ എന്തോ ഉണ്ടെന്ന് മനസ്സിലായി. ഞാൻ പിന്നെ താഴെയുള്ള അമ്മയുടെ
റൂമിലേക്ക് വണ്ടി ഉന്തി. അകത്തേക്ക് കേറി പതുക്കെ നേരത്തെ അവളെ ഇറക്കിയത് പോലെ
തന്നെ അവളുടെ കൈ എന്റെ തോളിലൂടെ ഇട്ട് കട്ടിലിലേക്ക് കിടത്തി.

“ഞാനൊന്ന് പോയിട്ട് വേഗം വരാട്ടോ.”

“Mm എനിക്കൊരുപാട് പറയാനുണ്ട്.”

“എനിക്കും!”

“കണ്ണാ…………”

“ഓഹ് ഈ അച്ഛൻ!”

“വേഗം ചെല്ല്.”

അവളെ ഒന്നൂടെ നോക്കി ചിരിച്ച ശേഷം ഞാൻ നേരെ ഹാളിലേക്ക് പോയി. സോഫയിൽ തന്നെ എല്ലാരും
ഇരിക്കുന്നുണ്ട്. ചേച്ചീടെ മുഖത്ത് സങ്കടം മാത്രം. അച്ഛന്റേം അമ്മേടേം മുഖത്ത്
വേറേതോ ഭാവം. ഇങ്ങനെ ഒരുമിച്ചിരിക്കുന്ന എല്ലാ സന്ദർഭങ്ങളിലും എനിക്കിട്ടൊരു പണി
ആരേലും തരും. ഇതും അങ്ങനെ വല്ലതും ആയിരിക്കും.

“ഇരിക്ക്!”

ഈശ്വരാ അച്ഛന്റെ മുഖത്ത് ഗൗരവം! എനിക്കിട്ടൊരു ചിമിട്ടൻ പണിയാണോ?? ഞാൻ ചേച്ചീടെ
അടുത്തായി ഇരുന്നു.

“ആ കുട്ടി ആരാ കണ്ണാ??”

“എന്റെ ഫ്രണ്ട് അഹ് അച്ഛാ.”

“വെറും ഫ്രണ്ട് മാത്രാണോ, എഹ്??”

“നിങ്ങളെന്തൊക്കെയാ മനുഷ്യനെ ഈ ചോദിക്കണേ??”

“കണ്ണാ അച്ഛനെ നോക്ക്.”

തല കുമ്പിട്ടിരുന്ന ഞാൻ അച്ഛനെ നോക്കി. ചേച്ചിക്കും എന്താ പറയേണ്ടത് എന്നറിയില്ല.
സാധാരണ ഇത് പോലെ ഞാൻ കുടുങ്ങുന്ന അവസ്ഥയിൽ എന്നെ രക്ഷിക്കുന്നത് അവളായിരുന്നു.

“അവളെന്റെ ഫ്രണ്ട് മാത്രല്ല.”

“പിന്നെ??”

“അവളെയെനിക്ക് ഇഷ്ട്ടാ”

അച്ഛന്റെ മുഖത്ത് തന്നെ നോക്കി പേടിയോടെ ഞാൻ പറഞ്ഞു.

“അവൾക്കോ??”

“Mm!”

ഇത്രയും കേട്ടിട്ടും അമ്മ ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം തോന്നി. ചേച്ചിടെ
മുഖത്ത് ഞെട്ടലാണോ സന്തോഷാണോ വന്നതെന്ന് നോക്കാൻ പറ്റിലാ.

“നിന്നേം കൊണ്ടാക്കി ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാനായി പോയതാ. അവനെ കണ്ട
സന്തോഷത്തിൽ ഒരുപാട് നേരം അവന്റെ കൂടെ ചിലവഴിച്ചു. അപ്പഴാ നിന്റെ കാര്യം ഞാൻ ഓർക്കണ
തന്നെ. അവനോട് യാത്രയും പറഞ്ഞ് നിന്നെ വിളിക്കാനായി വന്നതാ ഞാൻ. മെയിൻ റോഡിൽ
ബ്ലോക്ക്. കുറെ നേരം wait ചെയ്തു. പിന്നെയിറങ്ങി നോക്കി. ഒരു പെങ്കൊച്ച് റോഡിൽ വീണു
കിടക്കുന്നു. അവൾടെ മോളിൽ വണ്ടിയും. കൂടി നിന്നവര് ഫോട്ടോയും വീഡിയോയും
എടുക്കുന്നു. കണ്ടിട്ട് ഇട്ടേച്ച് പോകാൻ തോന്നില്ല. വണ്ടി മാറ്റി ആ കൊച്ചിനെ
എടുത്തു. അടുത്ത് അവൾടെ ഫോണും കിടപ്പുണ്ടായിരുന്നു. എന്തോ ഞാൻ അതും അങ്ങെടുത്തു.
പാവം അതാണേ ഹോസ്പിറ്റലിൽ ഒന്നും പോണ്ട എന്നൊക്കെ പറയുന്നുണ്ട്. ഹോസ്പിറ്റലിൽ കൊണ്ട്
ചെന്ന് ചെറിയ ഒടിവേ ഉള്ളൂന്ന് ഡോക്ടർ പറഞ്ഞു. പ്ലാസ്റ്ററും ഇട്ടു. ആരേലും
വിളിക്കാണോന്ന് വച്ച ഇപ്പൊ ഉള്ള എല്ലാ പിള്ളേരേലും കാണുലോ ചുണ്ണാമ്പ് തേക്കണ ഫോൺ!
എനിക്കണേ ഈ കുന്ത്രാണ്ടം ഉപയോഗിക്കാനും അറിയില്ല. പെട്ടന്ന് ആ ഫോണിലോട്ട് call
വന്നു. അതിൽ നിന്റെ നമ്പർ കണ്ടപ്പോ മനസ്സിലായി, ഇത് നിന്റെ ഫ്രണ്ട് ആവുമെന്ന്. ഞാൻ
തലകുത്തി നിന്നിട്ടും call എടുക്കാൻ പറ്റിലാ. രണ്ടാമതും വിളിച്ചു. എതിലാക്കെ
അമർത്തിയപ്പോ എടുത്തു. നിന്റൊടെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ
ശേഷം നിന്റെ വെപ്രാളവും പരവേഷവും ശബ്ദത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി. ഞാനഞ്ചം
ക്ലാസ് വരെ പടിച്ചിട്ടുള്ളൂ പക്ഷെ ഇത്രയൊക്കെ കേട്ട തന്നെ എനിക്ക് മനസ്സിലാവും അത്
പ്രേമമാണോ അതോ വെറും കുട്ടുകാരിയോടുള്ള സ്നേഹമാണോന്ന്. പിന്നെ ഹോസ്പിറ്റലിൽ വച്ച്
നീ അവളെ കെട്ടിപ്പിടിക്കുന്നത് കൂടി കണ്ടപ്പോ പൂർത്തിയായി!”

ദൈവമേ അതും അച്ഛൻ കണ്ടോ?? ഇത്തവണ ഞാൻ ചേച്ചിയെയും നോക്കി. അവൾ എന്നെ നോക്കി
ചിരിച്ചു. അതൊരു ആക്കിയ ചിരിയല്ലേ??

“എന്തൊക്കെയാ കണ്ണാ ഞാനീ കേക്കുന്നത്?? 18 വയസ്സ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ നിനക്ക്??
അപ്പോഴേക്കും പ്രേമമൊക്കെ ആയോ??

അത്രയും നേരം സംസാരിക്കാതിരുന്ന അമ്മയും സംസാരിച്ചു.

“ഞാൻ ദയനീയമായി ചേച്ചിയെ നോക്കി.”

“അതമ്മേ..,

“നീ മിണ്ടരുത്! നീയാ അവനെ ഇങ്ങനെ വഷളാക്കിയെ.”

എന്തോ പറഞ്ഞെന്നെ സഹായിക്കാൻ വന്ന ചേച്ചീടെ വാ അമ്മ ലോക്ക് ചെയ്തു.

ഞാനിപ്പോ കരയുമെന്ന അവസ്ഥയിലായി.

“അതേങ്ങനെയാ മുള്ളിന്റെ മുട്ടിൽ മുള്ളല്ലേ കുടുങ്ങു, തുളസി കുടുങ്ങുല്ലല്ലോ!”

അച്ഛനെ നോക്കിയാണ് അമ്മയത് പറഞ്ഞത്. അത് കേട്ട് അച്ഛൻ ഒന്ന് പതറി.

“കണ്ണാ എന്താ നിന്റെ തീരുമാനം??”

പതറൽ മറച്ചു പിടിക്കാനാവും അച്ഛൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു.

“എനിക്കവളെ ഒരുപാടിഷ്ട്ട. എനിക്ക് 18 വയസ്സേ ആയിട്ടുള്ളൂ. പക്ഷെ ഈ പ്രേമത്തിന്
പ്രായോക്കെ ഉണ്ടോ?? ഞാനൊരാളുടെ സ്നേഹം നിർബന്ധിച്ച് വാങ്ങിട്ടില്ല. അവൾക്കും എന്നെ
ഇഷ്ട്ടാ. പിന്നെന്താ??”

“അതൊക്കെ ശെരി തന്നെ പക്ഷെ നിനക്ക് മൂത്തത് ഒരു പെണ്ണാ. അവളെ കെട്ടിച്ച് വിട്ടിട്ട്
പിന്നും സമയം ഉണ്ട് എത്രയോ കൊല്ലം. അപ്പോഴേക്കും അവള് നിന്നേം മറക്കും നീ അവളേം
മറക്കും.”

“ആ കാര്യത്തിൽ അച്ഛൻ പേടിക്കണ്ട. ഞാൻ ഈ ജന്മം കെട്ടാനൊന്നും പോണില്ല. പിന്നെ
ചത്താലും ഇവൻ അവളെയും അവൾ ഇവനെയും മറക്കില്ല.”

ചേച്ചി എനിക്ക് വേണ്ടി support ചെയ്ത് സംസാരിച്ചു.

“ഓഹോ അപ്പൊ ഈ കാര്യത്തിനും നീ ഇവന്റെ കൂടെയാണല്ലേ??”

“അച്ഛാ, ഇത് പോലൊരു പെണ്ണിനെ തപസ്സ് ചെയ്താലും ഇവന് കിട്ടില്ല. പിന്നെ എനിക്ക് മായ
കുട്ടിയെ ഒരുപടിഷ്ട്ടാ. അമ്മക്കും. നേരത്തെ കൂടി പറഞ്ഞേ ഉള്ളൂ, ഇത്‌പോലൊരു മോളെ
കിട്ടിയിരുന്നെങ്കിൽ എന്ന്!”

ചേച്ചിയത് പറഞ്ഞപ്പോ അമ്മക്കും എന്ത് പറയണം എന്നറിയാണ്ടായി.

“ശെരി നമ്മളെല്ലാരും സമ്മതിച്ചൂന്ന് ഇരിക്കട്ടെ, പക്ഷെ ആ കുട്ടിക്കും ഇല്ലേ അമ്മയും
അച്ഛനും?? അവരെങ്ങനെ സമ്മതിക്കും??”

“അവൾക്കാരുല്ല. അതുകൊണ്ടാ നമ്മടെ വീട്ടിലേക്ക് കൊണ്ട് വരാൻ പോലും ഞാൻ പറഞ്ഞത്!”

“അവൾക്കാരുല്ലേ??”

അച്ഛൻ വീണ്ടും ആ ചോദ്യം ചോദിച്ചപ്പോ ഞാൻ എഴുന്നേറ്റ് ടെറസിലേക്ക് പോയി. മനസ്സിൽ
മുഴുവൻ പേടിയായിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന പേടി. ഇല്ല ആരൊക്കെ എന്തൊക്കെ
പറഞ്ഞാലും ഞാനവളെ വിട്ട് കൊടുക്കില്ല. എനിക്ക് വേണം അവളെ ജീവിതാവസാനം വരെ. ഒരോന്ന്
ആലോചിച്ച് അവിടെനിന്നു. തോളിൽ ആരോ കൈ വച്ചു. ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ അച്ഛനാണ്!

“പിണങ്ങി വന്നതാ??”

“ഏയ് അല്ലച്ഛാ.”

“സീത എല്ലാം പറഞ്ഞു എനിക്കറിയില്ലായിരുന്നു, പാവം കുട്ടി. നിന്നോടെനിക്കിപ്പോ
കൂടുതൽ സ്നേഹം തോന്നുവാടാ. നിയാണ് എന്റെ മോൻ എന്ന് പറയാൻ അഭിമാനം തോന്നുന്നു.”

പറയുന്നതിനോടൊപ്പം അച്ഛൻ തറയിലവിടെ ഇരുന്നു.

“വാ ഇരിക്ക്.”

അച്ഛന്റെ അടുത്തായി ഞാനും ഇരുന്നു.

“നിനക്കും ലക്ഷ്മി മോൾക്കും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട് എന്റെയും സീതയുടെയും
ജീവിതത്തിൽ. നിങ്ങൾ എപ്പോഴും ചോദിക്കാറില്ലേ, അച്ഛന്റെ വീട്ടുകാരേം അമ്മേടെ
വീട്ടുകാരേം കുറിച്ച്. ഓരോന്ന് പറഞ്ഞ് അപ്പോഴൊക്കെ ഞങ്ങള് ഒഴിഞ്ഞു മാറും. അതിനൊരു
കാരണം ഉണ്ടെടാ, നിങ്ങൾക്ക് ചൂണ്ടി കാണിച്ചു തരാൻ എനിക്കോ അവൾക്കോ അച്ഛനോ അമ്മയോ
ഇല്ല.”

അതുപറയുമ്പോ അച്ഛൻ കരഞ്ഞിരുന്നു. അന്നാദ്യമായി എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടു.

“ന്തച്ഛാ ഈ പറയണേ??”

“സീത മോളെ പറ്റി പറഞ്ഞപ്പോ അവിടെ ഞാൻ കണ്ടത് എന്റേം സീതയുടേം ജീവിതം തന്നെയാ. ഒരു
കണക്കിന് നോക്കുവാണേ ആ കുട്ടി ഭാഗ്യവതിയാ. കുറച്ച് നാളെങ്കിലും ഒരു അച്ഛന്റേം
അമ്മേടേം സ്നേഹം കിട്ടിലോ. അത് പോലും ഞങ്ങൾക്ക് കിട്ടിട്ടില്ലട. ഓർമ വച്ച നാള്
തൊട്ട് ഏതോ ഒരു ഓഫ്‌നേജിൽ ആയിരുന്നു. അവിടുള്ള കന്യാസ്ത്രീമാരായിരുന്നു എന്റെ
അച്ഛനും അമ്മയും എല്ലാം. ഒരുപാട് പേരുണ്ടേലും കൂട്ട് കൂടിയിരുന്നത് ഉണ്ടാകണ്ണുകൾ
ഉള്ള ആ പെണ്കുട്ടിയോട് മാത്രമായിരുന്നു. എന്തും തുറന്നു പറയുന്ന ഒരു കൂട്ടുകാരി.
നമ്മടെക്കെ ജീവിതത്തില് എത്ര സന്തോഷം തോന്നിയാലും, സങ്കടം തോന്നിയാലും അതാദ്യം
ചെന്ന് പറയുന്ന ഒരാളുണ്ടാകും. അവരോടത് പറഞ്ഞില്ലെങ്കിൽ ആ സന്തോഷത്തിന് ഒരു
സംതൃപ്തിയും ഉണ്ടാകില്ല, ആ സങ്കടത്തിന് ഒരു സമാധനോം ഉണ്ടാകില്ല. എനിക്ക് സന്തോഷം
വന്നാലും സങ്കടം വന്നാലും തുറന്ന് പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ. രമേട്ടാ എന്ന്
വിളിച്ചു വരുന്ന ആ പാവടക്കാരി എന്നോ എന്റെ നെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. 20 വയസ്സ്
കഴിഞ്ഞപ്പോ ഒരു ജോലി കിട്ടി ഞാൻ വേറെ സ്ഥലത്തേക്ക് പോയി. അന്നാ ഉണ്ടകണ്ണുകൾ
കണ്ണീരിലൂടെ എനിക്ക് യാത്ര പറഞ്ഞു. അന്ന് ഇപ്പോഴത്തെ പോലെ അച്ഛന് സ്വന്തായി
വണ്ടിയൊന്നുമില്ല. വാടകക്കായിരുന്നു ഓടിയെ. നല്ലൊരു വരുമാനം അതീന്ന്
കിട്ടോയിരുന്നു. 4,5 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്നു. സ്വന്തമായി ഒരു
വണ്ടിയൊക്കെ എടുത്തോടൻ തുടങ്ങി. പിന്നെ തിരഞ്ഞത് അവളെയാ. എന്റെ ഉണ്ടകണ്ണിയെ.
ഓഫ്‌നേജിൽ തിരക്കിയപ്പോ അവിടുന്ന് പോയെന്ന് പറഞ്ഞു. പക്ഷെ ഞാൻ വിട്ടില്ല. അവളെ തേടി
പോയി കണ്ടുപിടിച്ചു. മനസ്സിലുള്ളത് പറഞ്ഞ് കൂടെ കൂട്ടി. പിന്നെയവള് എന്റെ
ഭാര്യയായി. നിന്റേം അവൾടേം അമ്മേം. ഞങ്ങൾക്കിടയില് പിണക്കം ഉണ്ടായിട്ടേ ഇല്ല.
ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല. ഇനി നിന്നേം ലക്ഷ്മി മോളേം പോലെ തന്നെ ആയിരിക്കും മായ
മോളും ഞങ്ങൾക്ക്! ആ കുട്ടി കാരണം ആർക്കൊക്കെ സന്തോഷം ഉണ്ടായെന്ന് നോക്കിയെടാ,
എനിക്കും സീതക്കും ഒരു മോള്, ലക്ഷ്മിക്ക് ഒരു അനിയത്തി കുട്ടി, നിനക്ക് നിന്റെ
പ്രാണൻ! കുരുത്തക്കേട് ഒന്നും കാട്ടാണ്ട് ഇരുന്ന കുറച്ച് കൊല്ലം കൂടി കഴിയുമ്പോ
നിങ്ങടെ കല്യാണം സന്തോഷത്തോടെ ഞങ്ങള് നടത്തി തരും. അതല്ലങ്ങി മൂക്കി പല്ല് വന്നാലും
എന്റെ മോൻ ഇങ്ങനെ തന്നിരിക്കും.”

അവസാനം എനിക്കിട്ടൊരു കൊട്ടും തന്ന് അച്ഛൻ എഴുന്നേറ്റു.

“മനസ്സൊക്കെ ഒന്നാറിട്ട് വാ. എന്തേലും കഴിക്കാം.”

അതും പറഞ്ഞ് അച്ഛൻ താഴോട്ട് പോയി. പറഞ്ഞതൊന്നും ഉൾകൊള്ളാൻ ആവുന്നില്ല. എന്റെ
അച്ഛനും അമ്മയും അനാഥയാണ്. പാവം. ഒരച്ഛന്റേം അമ്മേടേം സ്നേഹവും ലാളനയും വേണ്ടുവോളം
എനിക്കും ചേച്ചിക്കും കിട്ടിട്ടുണ്ട്. അവർക്ക് കിട്ടാണ്ട് പോയ സ്നേഹം ഞങ്ങളിലൂടെ
തരുന്നു. കണ്ണ് നിറഞ്ഞു. അതോടൊപ്പം വരാൻ പോകുന്ന നല്ല ദിവസങ്ങളെ കുറിച്ച്
ആലോചിച്ചപ്പോ മനസ്സിലും ചുണ്ടിലും ഒരേ പോലെ ചിരി വിരിഞ്ഞു. ഒരുപാട് സന്തോഷത്തോടെ
ഞാനും താഴേക്ക് നടന്നു………………….!

അവസാനിച്ചു………!

 

 

 

 

എന്നൊന്നും ഞാൻ പറയുന്നില്ല. അല്ലെ തന്നെ ഇങ്ങനെ അവസാനിപ്പിച്ച എന്താ ഒരു സുഖം
അല്ലെ?? ഈ മുടിഞ്ഞ free fire കളിയാണ് എന്നെ എഴുതാൻ മടുപ്പിക്കുന്നത്. കോപ്പ്. ഈ
part എഴുതുമ്പോ പലതവണ ചിന്തിച്ചതാ ഇതോടെ അവസാനിപ്പിച്ചാലോ എന്ന്. പക്ഷെ
പറ്റുന്നില്ല. നല്ലൊരു അവസാനം വേണം ഈ കഥക്ക്. അങ്ങനെ ഒരു അവസാനം ഉണ്ടാവണം എങ്കിൽ
free fire അവസാനിപ്പിക്കണം. പക്ഷെ അതിനും പറ്റുന്നില്ല. നിങ്ങളെ മടുപ്പിക്കാണ്ട് ഈ
കഥ ഞാൻ അവസാനിപ്പിക്കും. അതോടൊപ്പം പുതു പുതു മണ്ടത്തരങ്ങളുമായി ഞാൻ നിങ്ങളുടെ
സ്വന്തം എത്തും….. എന്ന്
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ ꪖ 𝓳 𝘳 (അനിയൻ കുട്ടൻ) 😁😁😁😁

അടുത്ത മാസം വരാട്ടോ….💓💯

 

 

Leave a Reply