ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Posted by

സാഹചര്യങ്ങളും കണ്ണികളും കൂട്ടിയിണക്കണം.അല്ലെങ്കിലവർ അലർട് ആവുകയും ഭൈരവൻ കേസ് പോലെ വില്ല്യം കേസും
അട്ടിമറിക്കപ്പെടുമെന്ന് വിക്രമന് തോന്നി.തത്കാലം അവർ പറന്നു നടക്കട്ടെ,പഴുതടച്ചശേഷമാവാം ഇനിയെന്തും എന്നയാൾ ഉറപ്പിച്ചു.

ഏകദേശ ധാരണ ലഭിച്ച വിക്രമൻ അവരുടെ പൂർവ്വകാലത്തിലൂടെ
സഞ്ചരിക്കുകയായിരുന്നു.അത് തന്റെ കേസിനെ പൂർണ്ണതയിൽ എത്തിക്കുമെന്ന് അയാൾക്ക് തോന്നി,കേസ് പൂർത്തിയാവാൻ അത് മാത്രമെ വഴിയുണ്ടായിരുന്നു ള്ളൂ.താൻ സംശയിക്കുന്നവരുടെ പാസ്റ്റുമായിട്ടുള്ള കേസിന്റെ ബന്ധം മനസിലാക്കിയിരുന്ന വിക്രമൻ അതെ വഴിയിലൂടെ പോവാൻ തീരുമാനിക്കുകയായിരുന്നു. കാരണം വിക്രമനറിയാം മോട്ടിവ് ഒളിഞ്ഞിരിക്കുന്നത് അവിടെ ആയിരിക്കുമെന്ന്.

എംപയർ ഗ്രുപ്പിന്റെയും മറ്റും പഴയ കാലത്തിലേക്കുള്ള പോക്ക് ഒരു സമസ്യ തന്നെയായിരുന്നു.
ഒരു സമുദ്രം തന്നെയായിരുന്നു അത്.അതിൽ ചിലത് ഒരു മനുഷ്യൻ എന്ന നിലക്ക് അയാളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.പക്ഷെ തന്റെ
ഉത്തരവാദിത്വത്തിന് മുന്നിൽ അവക്ക് സ്ഥാനമില്ലെന്ന് അയാൾ മനസ്സിലാക്കി.പക്ഷെ ഒരു വടം വലി ഇപ്പോഴും മനസ്സിൽ നടക്കുന്നുണ്ടെന്ന് വിക്രമനറിയാം.

പലതും അയാൾ അറിഞ്ഞു.
അവയിൽ നിന്ന് തനിക്ക് വേണ്ടത് സോർട്ട് ചെയ്യാൻ വിക്രമൻ നന്നേ ബുദ്ധിമുട്ടി.

തന്റെ കേസ് കെട്ടുപിണഞ്ഞ് കിടക്കുന്ന ചങ്ങലയാണെന്ന് വിക്രമന് മനസ്സിലായത് അപ്പോഴായിരുന്നു.കൊലയാളിയെ അറിയാം,പക്ഷെ………..

കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
ഒരു ഏകദേശധാരണ ലഭിച്ച വിക്രമൻ നിയമനടപടികൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു തന്റെ ഓഫിസിൽ.അതിനിടയിൽ രാവേറെയാകുന്നത് അയാളെ ബാധിക്കുന്നുണ്ടായിരുന്നില്ല.ആ കനത്ത മഴ പെയ്തിറങ്ങുമ്പോഴും അയാൾ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു.
:::::::::::::::::
മാധവൻ…..ആ മഴയിലും ഡ്രൈവ്
തുടർന്നു.കൊച്ചിയിലെ കാര്യങ്ങൾ തീർത്ത് കുറച്ചു വൈകിയായാലും വീട്ടിലെത്തും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു മാഷ്.

പോയ കാര്യങ്ങൾ തീർന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ വൈകി.ധൃതിയിലിറങ്ങിയപ്പോൾ സാവിത്രിയെ വിളിച്ചു പറയാനും മറന്നു.അത്ര നേരമായിട്ടും ഒരു വിളിപോലും സാവിത്രിയുടെ ഭാഗത്തുനിന്ന് വരാത്തത് മൂലം അവൾ താൻ വൈകുമെന്നത് അറിയുന്നകൊണ്ടാണെന്ന് ഇടക്കെപ്പഴൊ മാധവന്റെ ചിന്തയിലൂടെ കടന്നുപോയിരുന്നു.

പക്ഷെ യാത്രക്കിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന കോൾ…. തറവാട്ടിലേക്ക് തിരിയേണ്ടതിന് പകരം അതിന് എതിർ ദിശയിലേക്ക് മാധവൻ വണ്ടി തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *