ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Posted by

തഴയപ്പെട്ടു എന്നൊരു തോന്നൽ എനിക്കുണ്ടായിട്ടില്ല.കാരണം അവരുടെ നിയന്ത്രണം എന്റെ കയ്യിലായിരുന്നു,മാധവനുമായി ഇടപെട്ടതിലൊഴികെ.അന്ന് മുതൽ എന്റെ ഭർത്താക്കന്മാരുടെ നാശം തുടങ്ങി.

നിനക്ക് മന്ത്രി തലവേദനയായിരുന്നു എങ്കിൽ എന്നെ സമീപിക്കാമായിരുന്നു.
എന്നെ നിനക്കറിയാമായിരുന്നു താനും.മാന്യമായി ഞാൻ നിന്നെ തിരിച്ചയക്കുമായിരുന്നു.പക്ഷെ നീ മാധവനുമായി സന്ധി ചെയ്തു
എനിക്കും കൂടി അവകാശമുള്ളത് ഒറ്റക്ക് കൈക്കലാക്കാൻ ശ്രമിച്ചു.

നിന്റെ തെറ്റ് ഏത്ര വലുതാണെന്ന് ഇപ്പൊ മനസ്സിലായില്ലെ സാഹില?”
രുദ്ര ചോദിച്ചു.

“എന്റെ അവസ്ഥ അതായിരുന്നു. എന്റെ നിവൃത്തികേടിൽ അത് തന്നെയായിരുന്നു ശരി.”സാഹില പറഞ്ഞു.

“നിന്റെയൊരവസ്ഥ.എനിക്കത് അറിയേണ്ട കാര്യവുമില്ല.ഇപ്പൊ വന്നത് ഒന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതിയാണ്.എന്റെ
ഭർത്താക്കന്മാരുടെതായി നിന്റെ പേരിലുള്ളത് മുഴുവൻ എനിക്ക് കിട്ടിയിരിക്കണം.ഇനിയൊരു കൂടിക്കാഴ്ച്ചയുണ്ടെങ്കിൽ അത് രെജിസ്ട്രേഷൻ നടക്കുന്ന ദിവസമായിരിക്കുകയും വേണം.
മറിച്ചാണെങ്കിലും നമ്മൾ കാണും, തിരികെ പോകുമ്പോൾ നിന്റെ ജീവനും നീ നിലനിർത്താൻ ആഗ്രഹിച്ചതൊക്കെയും എന്റെ കയ്യിൽ ഭദ്രമായിരിക്കും.”

വല്ലാത്ത ഒരു മുഴക്കം രുദ്രയുടെ വാക്കുകളിലുണ്ടായിരുന്നു.അത് കേട്ട് പതറി നിന്ന സാഹിലയെയും കടന്ന് രുദ്ര പുറത്തേക്ക് പോയി.
:::::::::::::
ഭയന്ന് പോയിരുന്നു സാഹില. സലിമിനെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല.കമാലിന് ഒപ്പം പോയതാണ് കക്ഷി.”എന്തോ ഒരു വഴി തെളിഞ്ഞിട്ടുണ്ട്.അത് ശരിയായാൽ ആരെയും പേടിക്കാതെ കഴിയാം.”എന്ന് പറഞ്ഞിട്ട് ഇറങ്ങിയതാണ് സലിം.

ഒടുക്കം അവൾ സുരയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.അവളുടെ ഭയം മനസ്സിലാക്കിയ ഇരുമ്പ് ഒരു കൂട്ടിന് സുനന്ദയെ അയക്കാം എന്നേറ്റു.ആ നേരത്ത് അതൊരു ആസ്വാസമാകുമെന്ന് അയാൾ കരുതി.

അവൾ നന്നേ വിയർത്തിരുന്നു. സുനന്ദ അവിടെയെത്തുന്നത് വരെ ഇരുന്നിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും അവൾ ഭയപ്പെട്ടു.സുനന്ദക്കൊപ്പം റപ്പായി മാപ്പിളയും വന്നത് അവൾക്ക് വലിയ ആശ്വാസമായി.രുദ്ര ഇനിയും കുറുകെ വരാതെ നോക്കാം എന്ന സുരയുടെ വാക്ക് അവൾക്ക് ധൈര്യം പകർന്ന് തുടങ്ങിയിരുന്നു.
:::::::::::::

Leave a Reply

Your email address will not be published. Required fields are marked *