ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Posted by

തന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ചന്ദ്രചൂഡന് നൽകിയ ആഘാതം വളരെ വലുതായിരുന്നു.ഒന്ന് പിടിച്ചു നിക്കാനോ,ആരിലെങ്കിലും ഒന്ന് ആശ്വാസം കണ്ടെത്താനോ കഴിയാത്ത അവസ്ഥ.

ആകെ അസ്വസ്ഥനായി തന്റെ പഴയ ഫാക്ടറിക്കുള്ളിലിരിപ്പാണ് കക്ഷി.കൂട്ടിന് ഇപ്പോഴും പഴയ രണ്ട് ശിങ്കിടികളുണ്ട്.
എന്തുതന്നെയായാലും വിട്ടുപോകില്ല എന്ന് പറഞ്ഞവർ.
കൊടുത്ത ആഹാരത്തിനുള്ള നന്ദി കാണിക്കാൻ ഇപ്പോൾ അവർ മാത്രം.ബാക്കി ചിലർ ചന്ദ്രചൂഡന് അടിതെറ്റിയെന്ന് മനസ്സിലായ നിമിഷം കളം വിട്ടതാണ്.

പോലീസ് കസ്റ്റടിയിൽ നിന്നും ഒരു വിധമാണ് ഊരിപ്പോന്നത്.
കൂടുതൽ കസ്റ്റടിയിൽ വെക്കാൻ കഴിയാത്തത് മൂലം കോർട്ടിൽ ഹാജരാക്കിയപ്പോഴും പരസ്പര
ബന്ധമില്ലാതെയുള്ള സംസാരം കേട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്.അവിടെ നിന്ന് ചന്ദ്രചൂഡൻ മുങ്ങുകയും ചെയ്തു.പോലീസിന്റെ കണ്ണ് വെട്ടിച്ചത് മുന്നോട്ട് പ്രശനമാകുമൊ എന്നുപോലും അയാൾ ചിന്തിച്ചതെയില്ല.

ചിത്രയുമൊത്തുള്ള രംഗങ്ങൾ പുറത്തായതിൽ പിന്നെ വീട്ടിലോ ഓഫിസിലോ ചെല്ലാൻ കഴിയാത്ത അവസ്ഥ.ഇനി ഇങ്ങനെയൊരു ബന്ധം തങ്ങൾക്ക് വേണ്ട എന്ന് കുടുംബം മുഴുവൻ ഒന്നിച്ചു പറഞ്ഞപ്പോൾ അയാൾക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.അന്ന് വീട് വിട്ടിറങ്ങിയതിൽ പിന്നെ തകർന്ന ഫാക്ടറിക്കുള്ളിലാണ് താമസം.ഭാര്യയും മക്കളും വരെ ആട്ടിയിറക്കി.താന്തോന്നിയായ ഇളയ പുത്രൻ പോലും മുഖം തിരിച്ചു.ഇപ്പോൾ കമ്പനി ഭരണം മൂത്തവന്റെയും അനുജന്റെയും കയ്യിലാണ്.കുടുംബസ്വത്തിൽ നിന്നും നയാ പൈസ കിട്ടാത്ത അവസ്ഥ.

അയാളെ ഏറ്റവും വെട്ടിലാക്കിയത് ഹവാലയിൽ വന്ന തട്ടുകേടാണ്.നാണം കെട്ട് തറവാട് വിട്ടിറങ്ങുമ്പോൾ ഇനി ജീവിക്കാൻ താൻ ഉണ്ടാക്കിയത് കയ്യിലുണ്ടല്ലോ എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.പക്ഷെ തന്റെ ലക്ഷ്യത്തിനും നേട്ടത്തിനും വേണ്ടി വീണ കളിച്ചപ്പോൾ,കൂട്ടിന്
വിനോദും ചേർന്നപ്പോൾ ചന്ദ്രചൂഡന്റെ തകർച്ച അവിടെ തുടങ്ങുകയായിരുന്നു.

എന്തിനും തയ്യാറായി ചെട്ടിയാരും
നിന്നപ്പോൾ അവളുടെ മാർഗം വളരെ എളുപ്പവുമായിരുന്നു.

ഒരുവേള രാജീവനെ ഹവാലയിൽ തനിക്കൊപ്പം ചേർത്തതിനെ ചന്ദ്രചൂഡനിപ്പോൾ പഴിക്കുന്നുണ്ടാവും.
അന്നുമുതലാണയാൾ പലരുടെയും കണ്ണിൽ കരടായത്.
ജീവനിൽ ഭയന്നാണ് ഇപ്പോഴും പൊളിഞ്ഞ ഫാക്ടറിയിൽ

Leave a Reply

Your email address will not be published. Required fields are marked *