ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Posted by

“ജീവിക്കാനുള്ള കൊതിയൊക്കെ തീർന്നെടോ.

കാത്തിരുന്ന കുഞ്ഞുപോലും
സ്വന്തമല്ലെന്നറിയുമ്പോൾ നെഞ്ച് നുറുങ്ങുവാ.ഇനി ധൈര്യമായി മരണത്തെ എത്തിപ്പിടിക്കാനുള്ള യാത്ര തുടങ്ങാം.”

“ദേ…….വേണ്ടാതീനം പറഞ്ഞാ….”

“ഈ അവഗണന മടുത്തെടോ. ഇനി വയ്യ.”

“അങ്ങനെ ഒറ്റക്കങ്ങു പോകാൻ ആണെങ്കിൽ എന്നെയും എന്റെ വയറ്റിലുള്ള കുഞ്ഞിനെയും കൊന്നിട്ടാവണം.”

അവൾ പറഞ്ഞത് കേട്ട ശംഭു ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നിൽ നിന്ന് ഒഴിഞ്ഞുനടന്നവൾ,തീർത്തും അവഗണിച്ചവൾ പറഞ്ഞതു കേട്ട് കിളി പോയ അവസ്‌ഥ.

അവൻ ആശുപത്രിയിൽ നിന്നെത്തിയ ശേഷമാണ് വീണ സ്വല്പം അയഞ്ഞു കണ്ടത്.
എന്തെങ്കിലും ചോദിച്ചാൽ ഇഷ്ട്ടക്കേടോടെയുള്ള മറുപടി മാത്രം.അത്രയെങ്കിലും അവൾ അയഞ്ഞുകൊടുത്തത് അവന് ആശ്വാസവുമായിരുന്നു.

പക്ഷെ ഇപ്പോൾ…….ഇപ്പോൾ അവൾ ധരിച്ചിരുന്ന മുഖം മൂടി അഴിഞ്ഞിരിക്കുന്നു.

“എന്റെ കാര്യത്തിൽ തനിക്കെന്താ അവകാശം.ഒക്കെ കഴിഞ്ഞില്ലേ?”
സംശയത്തോടെ അവൻ ചോദിച്ചു.

“ഈ താലിയുടെ അവകാശം. എന്റെ കുഞ്ഞിന്റെ അവകാശം.”
അതുപറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽച്ചുവട്ടിൽ ഇരുന്നു.

“അപ്പൊ ഞാൻ കേട്ടതോ?”
അവളെ നോക്കാതെയാണ് അവൻ ചോദിച്ചത്.

“എന്ത് കേട്ടെന്ന്.ചുമ്മാ ഓരോന്ന് ചിന്തിക്കല്ലെ.ഒരമ്മയാ അപ്പനെ ചൂണ്ടിക്കാണിക്കുക,പക്ഷെ എന്റെ കുഞ്ഞിന്റെ അപ്പൻ ശംഭു അല്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.”അല്പം ഉറക്കെയാണ് അവളത് പറഞ്ഞതും.

“ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതിയല്ലോ?”അവൻ ഇഷ്ട്ടക്കേടോടെ പറഞ്ഞു.

“അല്ലാതെ പിന്നെങ്ങനെ പറയണം.മനുഷ്യൻ ഇവിടെ തീ തിന്നുവാ.ഒരു നൂറു കാര്യത്തിന് പിറകെ ഓടണം.പക്ഷെ ശംഭുന് എല്ലാം കുട്ടിക്കളിയാ.അല്ലേൽ ആരെങ്കിലും ചെയ്യുന്നതാണോ എന്റെ ശംഭുസ് ചെയ്യുന്നേ.ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നത് നേരാ….അതത്ര സങ്കടം കൊണ്ടാ.

Leave a Reply

Your email address will not be published. Required fields are marked *