ഉള്ളെ വാങ്കോ. അവരിത്തിരി മാറി നിന്നു. ഞാനകത്തേക്ക് കടന്നു.
ഉക്കാര്ങ്ക. അവർ ചാരനിറത്തിലുള്ള സോഫയിലേക്കു കൈ ചൂണ്ടി. ഞാൻ പോയി അമർന്നു. അപ്പോഴാണ് ഷോർട്ട്സ് ഇടണ്ടായിരുന്നു എന്നു തോന്നിയത്! തുടകളുടെ പാതിവരെ അയഞ്ഞ നിക്കറു കയറി രോമം പൊതിഞ്ഞ കാലുകൾ കാണാം. സോറിയാന്റീ. അറിയാതെ പറഞ്ഞുപോയി.
എത്ക്ക് സോറി? ആ സുന്ദരി എന്റെയടുത്തുള്ള സിങ്കിൾ സോഫയിലിരുന്നു.
അല്ലാന്റീ! ആദ്യമായി ഇവിടെ വരുന്നതല്ലേ. ഷോർട്ട്സൊക്കെ വീട്ടിലെ വേഷമാണ്. ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു.
എന്ന വിലാസ്! ഇത് ഉങ്കളുടെ വീടു താനേ! ആന്റിയെന്റെ കൈത്തണ്ടയിലൊരടി തന്നു. ഇപ്പ നാൻ താൻ സോറി കേക്കണം. അവരുടെ മൃദുവായ തല്ലു കൊണ്ടപ്പഴേ മേലെല്ലാം പൊട്ടിത്തരിച്ചു.
അതെന്താന്റീ?
വിലാസിനോട് തമിഴിൽ സംസാരിച്ചതിന്. സത്യത്തിൽ ഞാനാകപ്പാടെ ടെൻഷനിലായിരുന്നു. വല്ലപ്പോഴുമല്ലേ ഈ നാട്ടിലേക്ക് വരവുള്ളൂ. ആന്റി നല്ല ഒന്നാന്തരം പാലക്കാടൻ മലയാളത്തിൽ പറഞ്ഞു.
എനിക്കാകപ്പാടെ ഒരസ്വസ്ഥത തോന്നി. ഓഫീസിൽ പെണ്ണുങ്ങളോട് ഇടപെടുമെങ്കിലും, അത് ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് പ്രശ്നമൊന്നും തോന്നീട്ടില്ല. ഇതങ്ങനെയല്ല. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയ്ക്കൊപ്പം, അതും അവരുടെ വീട്ടില്…. ആദ്യമായാണ്.
ആന്റീടെ മൊബൈൽ നമ്പർ? ഞാൻ ഫോണെടുത്തു.
ഓഹ്! ആന്റി വിരലു കടിച്ചു. ഓർമ്മയില്ല.. ഒരിളിഞ്ഞ ചിരിയോടെ..
ഹഹഹ… ഞാനറിയാതെ ചിരിച്ചുപോയി. ഈ ദുനിയാവിൽ സ്വന്തം മൊബൈൽ നമ്പററിഞ്ഞൂടാത്ത ഒരേയൊരാള് ആന്റിയായിരിക്കും!
ശ്ശെ! പോടാ! ആന്റിയെന്റെ കൈത്തണ്ടയിൽ ഒരടികൂടി തന്നു. എനിക്കു പിന്നേം ഷോക്കടിച്ചു.
അതൊന്നുമറിയാതെ സുന്ദരിയാന്റി മൊബൈലെടുത്തു. നിന്റെ നമ്പറു പറയൂ.
ഞാനെങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ആന്റിയെന്റെ ഫോണിലേക്ക് വിളിച്ചു. നമ്പറുകൾ സേവു ചെയ്തു.
ഞാൻ പോട്ടെയാന്റീ. ഓഫീസിൽ പോണം. ഇന്നെന്റെ ഷിഫ്റ്റാണ്. ഞാനെണീറ്റു.
ആ മുഖം മങ്ങി. വിലാസ്! ഇത്ര വേഗമോ? ഞാനിവിടെ ഒറ്റയ്ക്ക്… ആ സ്വരമിത്തിരി പതറി.
ഒരു മണിക്കൂറിലങ്ങെത്തണം ആന്റീ. കുളിക്കണം… റെഡിയാവണം.. എനിക്കൊരു മിസ്സ്കോളു തന്നാ മതി. ഞാൻ നാലാവുമ്പഴെത്തും. അപ്പോ വരാം. ഞാനിത്തിരി ധൈര്യം കൊടുക്കാൻ ശ്രമിച്ചു.