വെക്കലല്ല..”
അവരുടെ തെറികൾ ഒക്കെ കേട്ടങ്കിലും അതൊന്നും എന്നെ തൊട്ടില്ല. ഞാൻ ദിവ്യ എന്ന പ്രഹേളികയെ ഓർത്ത് സ്വർഗ്ഗ രാജ്യത്ത് വിലസുകയായിരുന്നു.
*******
പിന്നീടുള്ള ദിവസങ്ങൾ നൂൽ പൊട്ടിയ പട്ടം പോലെയായിരുന്നു. ആദ്യമായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവളെ സന്തോഷിപ്പിക്കാനുള്ള തിരക്കായിരുന്നു എന്നിൽ. ഞാൻ രാവെളുക്കുവോളം ചാറ്റ് ചെയ്തിരുന്നു. പരസ്പ്പരം കളിയും ചിരിയും തമാശയുമൊക്കെ പറഞ്ഞു. എക്സാം തുടങ്ങുന്ന അന്ന് എന്റ്റെ മനസ്സ് ദിവ്യയെ കാണൻ വെമ്പൽ കൊണ്ടു. അന്ന് ഞാൻ ഏറ്റവും പുതിയ വസ്ത്രങ്ങളണിഞ്ഞു. എക്‌സാമിന് ഒരു മണിക്കൂർ മുന്നേ ഞാൻ കോളേജിലെത്തി.
എക്സാം ഹാളിന് മുന്നിലെ ചീന മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ദിവ്യ വരുന്നത് ഞാൻ കണ്ടു. ആരതിയും അനുപമയുമുണ്ടായിരുന്നു കൂടെ. എന്റെ ഹൃദയം വല്ലാതെ മിടിച്ചു. ഞാൻ അവളെത്തന്നെ നോക്കി. പ്രണയം പറഞ്ഞതിന് ശേഷം ആദ്യമായി കാണുകയാണ്. എങ്ങനെ അവൾ പ്രതികരിക്കുമെന്നറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. അവൾ അടുത്ത് എത്തിയതും കൂട്ടുകാരികളോട് സംസാരിച്ച് നടന്നു പോയി . എന്നെ കണ്ടതായി പോലും ഭാവിച്ചില്ല. ഞാൻ ഇളിമ്പ്യനായി അവളുടെ പിറകെ യാന്ത്രികമായി നടന്നു.
അവൾ വരാന്തയിലെ ബെഞ്ചിൽ ബാഗ് വെച്ച് ഒന്ന് തിരിഞ്ഞു. അവളിപ്പോൾ ക്‌ളാസിലേക്ക് കയറും. പിന്നെ പരീക്ഷ കഴിയണം കാണാൻ. ഒരു നോട്ടം അത്രയുമതിയായിരുന്നു എനിക്ക്. ഞാൻ അവളെ തന്നെ ഉറ്റു നോക്കി. വാതിലിൽ എത്തിയതും അവളൊന്ന് തിരിഞ്ഞു. ബാഗ് വെച്ച ബെഞ്ചിലേക്ക് പിന്നെയും നടന്ന് അതിൽ നിന്നും ഒരു പെന എടുത്തു. അപ്പോയെക്കും അനുപമയ്ക്കും ആരതിയും അകത്തേക്ക് കയറിയിരുന്നു.
പേനയും എടുത്ത് വീണ്ടും വാതിലിലേക്ക് നടക്കുമ്പോൾ അവളൊന്ന് എന്നെ നോക്കി. ദൈവമേ.. എന്റെ സകല നാഡികളും നിശ്ചലമായത് പോലെ തോന്നി. അവളുടെ കണ്ണുകളിലെ ആ ചിരി, ചുണ്ടിൽ മിന്നിയ കുസൃതി. തുടുത്ത് ചുവന്ന കവിളിലെ കൊഞ്ചൽ. ആയിരം ചുമ്പനങ്ങൾ കിട്ടിയത് പോലെ ഞാൻ നിന്ന് തണുത്തു.
എനിക്ക് പരീക്ഷ ശരിക്കും എഴുതാൻ കഴിഞ്ഞില്ല. എപ്പോഴും അവളെ കുറിച്ചായിരുന്നു ചിന്ത. എങ്ങനെയെങ്കിലും പരീക്ഷ കഴിഞ്ഞ് അവളെ ഒരു തവണ കൂടെ കാണണം എന്നായി. ഞാൻ വേഗം എഴുതി പേപ്പർ കൊടുത്ത് പുറത്തിറങ്ങി. നേരത്തെ ഇരുന്ന ചീന മരത്തിന്റെ തിണ്ണയിൽ പോയിരുന്നു. അവൾ വരുന്നതും കാത്ത്.
അവളായിരുന്നു ആദ്യം എഴുതി ഇറങ്ങിയത്. പേപ്പർ ബാഗിൽ വെച്ച് അവൾ എന്റെ അടുത്തേക്ക് വന്നു.
“ഹായ്..”