“ഹായ്..” ഞാൻ ഒരു ചമ്മലോടെ പറഞ്ഞു.
“പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..?”
“അറിഞ്ഞൂടാ..”
“അതെന്താ..” അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
“കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റിയില്ല.. ഇയാളായിരുന്നു മനസ്സ് നിറയെ..”
അത് കേട്ട് അവളുടെ മുഖം തുടുത്തു.
“എന്റെയും..” അവൾ തല താഴ്ത്തി പറഞ്ഞു.
പിന്നെ എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. വല്ലാത്ത ഒരു ശൂന്യത. അപ്പോയെക്കും അവളുടെ ഫ്രണ്ട്സ് വന്നു. അവരുടെ കൂടെ അവളും പോയി. പോകുന്ന പോക്കിൽ…’ വിളിക്കണേ…’ എന്ന് ചുണ്ടു കൊണ്ട് പറഞ്ഞു.
പിന്നീട് പരീക്ഷ കഴിയുന്നത് വരെ ഹൃദയം കീറുന്ന ഈ നോട്ടവും അവിടെയും ഇവിടെയും തൊടാതെയുള്ള മുറിഞ്ഞ സംസാരവും മാത്രമായിരുന്നു. പക്ഷെ എനിക്ക് അത് ധാരാളമതിയായിരുന്നു. പരീക്ഷയുടെ അവസാന ദിവസം ഞാൻ അവളെ കാണാനുള്ള ആവേശത്തിൽ പേപ്പർ കൊടുത്ത് വേഗം ഇറങ്ങി. മുകൾ നിലയിലായിരുന്നു എനിക്ക് എക്സാം. ഞാൻ വേഗത്തിൽ സ്റ്റെപ്പുകൾ ഓടിയിറങ്ങി. ചീന മരചുവട്ടിലെത്തിയപ്പോൾ, എന്നെയും കത്ത് നേരത്തെ വന്നിരിക്കുന്ന എന്റെ പ്രേമ ഭാജ്യത്തെയാണ് ഞാൻ കണ്ടത്. ഞാൻ വല്ലാതെ കിതച്ചിരുന്നു.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. ഒരു കൈ പത്തിയുടെ അകലെ ഞങ്ങൾ പരസ്പ്പരം തൊടാതെ ഇരുന്നു. അവൾ തന്നെയായിരുന്നു സംസാരം തുടങ്ങിയത്.
“ഇനി എന്ന കാണാ .. ഇന്ന് എക്സാം കഴിഞ്ഞു.”
“മ്മ്.. കാണാം.. കാണണം..” ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.
“എനിക്ക് മറുപടി ഒന്നും തന്നില്ലാലോ..?”
“എന്തിന്റെ മറുപടി…?” ഞാൻ തിരിച്ച് അവളുടെ കണ്ണിലേക്ക് നോക്കി ആശ്ചര്യത്തോടെ ചോദിച്ചു.
“ടൂർ പോയി വന്ന അന്ന് ബാഗിൽ നിന്ന് കാർഡ് കിട്ടിയില്ലാരുന്നോ..?” അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.
“ഹോ.. അത്..” ഞാനും ചിരിച്ചു.