കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Posted by

പട്ടാളത്തിലായിരുന്ന കാലത്ത് മുസൂരിയിലെ തണുപ്പിനെ അതിജീവിക്കാൻ അച്ഛൻ മദ്യം സേവിച്ച് തുടങ്ങിയിരുന്നു. ആ കാലാവസ്ഥയിൽ അത് അനിവാര്യമായിരുന്നത് കൊണ്ട് ‘അമ്മ എതിർപ്പോന്നും പറഞ്ഞിരുന്നുമില്ല . എന്നാൽ നാട്ടിൽ വന്നിട്ടും അച്ഛൻ മദ്യപാനം നിർത്താൻ കഴിഞ്ഞില്ല. മാത്രവുമല്ല, മറ്റൊരു ജോലിയും നോക്കാതെ പട്ടാളത്തിലെ വീരസാഹസിക കഥകളും പറഞ്ഞ് കള്ളും കുടിച്ച് നടന്നു. പട്ടാളത്തിൽ അത്ര വലിയ ജോലിയോന്നും ആയിരുന്നില്ലെങ്കിലും, നാട്ടുകാർ ഒരു യഥാർത്ഥ പട്ടാളക്കാരന്റെ വില അച്ഛൻ കൊടുത്തിരുന്നു. അത് മുതലാക്കി പലരുടെയും കയ്യിൽ നിന്നും കടം വാങ്ങിയും അമ്മയുടെ പേഴ്‌സിൽ നിന്നും പണം മോഷ്ടിച്ചും അച്ഛൻ മദ്യം കഴിക്കാൻ തുടങ്ങി. രാത്രി കാലങ്ങളിൽ ഹിന്ദി പാട്ടും പാടി ആടിയാടി വീട്ടിലേക്ക് വരുന്ന അച്ഛൻ എന്റെ ജീവിതത്തിലെ ഒരു പതിവ് കാഴ്ച്ചയായി.

അച്ഛന്റെ മദ്യപാനം അമിതമാവുന്നത് കണ്ടതോടെ ‘അമ്മ പണം കൊടുക്കുന്നത് നിർത്തി. മാത്രവുമല്ല അച്ഛന് കിട്ടുന്ന സ്ഥലങ്ങളിൽ നിന്ന് പണം മാറ്റിവെക്കാനും ‘അമ്മ തുടങ്ങി. അതോടെ സൗമ്യനായിരുന്ന അച്ഛൻ അക്രമകാരിയായി. എന്നും രാത്രിയിൽ അമ്മയെ ചിത്ത പറയാനും ഉപദ്രവിക്കാനും തുടങ്ങി. ആദ്യമൊക്കെ രാത്രിയിലെ ബഹളം കേട്ട് അയല്പക്കത്തെ ആളുകൾ ഓടി വന്നിരുന്നെങ്കിലും പിന്നെ പിന്നെ ആരും വരാതായി. അവർക്കും ആ ബഹളങ്ങൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. എന്റെ വീട്ടിൽ ബഹളം തുടങ്ങുമ്പോൾ, ‘.. ആഹ്… പട്ടാളം തുടങ്ങി..’ എന്ന് അയല്പക്കകാർ പരസ്പ്പരം കളി പറഞ്ഞു.

രാത്രി അച്ഛൻ വന്നാൽ ഞാനും ചേച്ചിയും റൂമിൽ കയറി വാതിലടച്ചിരിക്കും. കുറെ കഴിഞ്ഞ് അച്ഛൻ ബോധമറ്റ് എവിടെയെങ്കിലും ചുരുണ്ടുകൂടും. അത് കഴിഞ്ഞ് ‘അമ്മ കരഞ്ഞ് കൊണ്ട് റൂമിലേക്ക് വരും. ആദ്യമൊക്കെ സങ്കടവും കരച്ചിലും അമ്മയിൽ കണ്ടിരുന്നെങ്കിൽ, കാലം കഴിയുന്നതോടെ അത് ദേഷ്യത്തിലേക്ക് വഴി മാറി. അച്ഛൻ പ്രതികരിക്കുന്നത് പോലെ അമ്മയും അച്ഛനോട് കയർക്കുകയും ബഹളമുണ്ടാക്കുകയും തെറി പറയുകയും ചെയ്തു. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ ഈ ബഹളങ്ങൾക്കെല്ലാം മൂകസാക്ഷിയായി വീട്ടിൽ ഞാൻ ഒറ്റപെട്ടു.

ഡിഗ്രിവരെ എന്നെയും ചേച്ചിയെയും ‘അമ്മ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞതോടെ ചേച്ചി കല്യാണം കഴിഞ്ഞ്  മറ്റൊരു നാട്ടിലേക്ക് പോയി. ഡിഗ്രി കഴിഞ്ഞ് തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം മനസ്സിലാക്കി, ഒരു ആർ മാസത്തെ മൊബൈൽ മെക്കാനിക്ക് കോഴ്സ് പേടിച്ച് കവലയിൽ ഒരു മൊബൈൽ ഷോപ്പിൽ റിപ്പയറായി ജോലിക്ക് കയറി. ഇതാണ് ഇതവരെയുള്ള എന്റെ ജീവിത പശ്ചാത്തലം.

ഇങ്ങനെ ഒരു ജീവിത സാഹചര്യം ആയത് കൊണ്ട് അച്ഛനെ കുറിച്ച് ആരും എന്നോട് അന്വേഷിക്കാതിരിക്കാൻ ഞാൻ മറ്റുള്ളവരിൽ നിന്നും ഒതുങ്ങിയായിരുന്നു ജീവിച്ചത്. കോളേജിൽ പഠിക്കുമ്പോഴും അധികം ആരോടും ഞാൻ കൂട്ട് കൂടിയിരുന്നില്ല. കലാകായിക പരിപാടികളിലൊന്നും ഞാൻ പങ്കെടുത്തില്ല. പലരും നിർബന്ധിച്ചിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. അത് കൊണ്ട് തന്നെ ക്ലാസിൽ ഒരു നിശ്ക്കു എന്ന പേര് എനിക്ക് ചാർത്തി

Leave a Reply

Your email address will not be published. Required fields are marked *