സെന്റ് ഓഫ് ഡേക്ക് പാട്ട് പാടിയത് കാരണം പലവട്ടം എനിക്ക് പാടേണ്ടി വന്നു. എല്ലാവരും നാടൻ പാട്ടുകളും സ്പീഡ് സോങ്‌സും പാടിയപ്പോൾ ഞാൻ പ്രണയ ഗാനങ്ങളും വിരഹ ഗാനങ്ങളുമായിരുന്നു പാടിയത്. എന്റെ പാട്ട് കേൾക്കാൻ എല്ലാവരും കാതോർത്തിരുന്നു. പാതിരാത്രി ആയിട്ടും ബസ്സിൽ ആരും ഉറങ്ങിയില്ല. dj മ്യൂസിക്കിന് അനുസരിച്ച് ന്രത്തം വെച്ചു. ബസ്സിൽ കയറിയപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും രണ്ടു സൈഡുകളിലാണ് ഇരുന്നതെങ്കിലും ഡാൻസും പാട്ടും കഴിഞ്ഞതോടെ ഒരുമിച്ചിരിക്കാൻ തുടങ്ങി. എന്റെ അടുത്തിരുന്ന റിയാസ് അവന്റെ കൂട്ടുകാരി സൗമ്യയുടെ അടുത്തേക്ക് പോയപ്പോൾ എന്റെ അടുത്തുള്ള സീറ്റ് കാലിയായി. ആ സമയം ഞാൻ പുറത്തെ കാഴ്ചകളും നോക്കി ഇരിക്കുകയായിരുന്നു.
ആ സമയത്താണ് എന്റെ മുഖത്തേക്ക് എന്തോ സാധനം വന്നുവീഴുന്നത് പോലെ തോന്നിയത്. വല്ല പാറ്റയോ പ്രാണിയോ ആണെന്ന് കരുതി. പക്ഷെ അപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ ഒരു തുണ്ട് അടലാസ് കിടക്കുന്നത് കണ്ടത്. ആരോ എന്നെ കടലാസ്സ് മടക്കി എറിഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാൻ ആ കടലാസ്സ് എടുത്ത് നിവർത്തി.
“98XXXXXXX
Pleas Text Me ” നല്ല വടിവൊത്ത കയ്യക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
ഞാൻ ചുറ്റും തിരിഞ്ഞ് നോക്കി. ആരാണെന്ന് എനിക്ക് മനസ്സിലായില്ല. മങ്ങിയ വെളിച്ചം മാത്രമേ ആ സമയം ബസ്സിന് അകത്ത് ഉണ്ടായിരുന്നുള്ളു. ഒട്ടു മിക്ക പേരും മയങ്ങി തുടങ്ങിയിരുന്നു. ചില കാമുകി കാമുകൻമാർ സ്വറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ആരോ എന്നെ കളിയാക്കാൻ ചെയ്യുകയാണെന്ന് കരുതി ഞാൻ ആ കടലാസ്സ് ചുരുട്ടി പുറത്തേക്കെറിഞ്ഞു. ഹെഡ് സെറ്റിൽ പാട്ടും വെച്ച് വീണ്ടും ഞാൻ ചാരി കിടന്നു.
കുറച്ച് കഴിഞ്ഞ് വീണ്ടും ഒരു തുണ്ട് കടലാസ്സ് എന്റെ നേരെ വന്നു. ഞാൻ അതും തുറന്ന് നോക്കി.
“98XXXXXXX
Text Me, pls…. pls…pls..”
അതിലും നേരത്തെ പോലെ ഫോൺ നമ്പറും text ചെയ്യാനുള്ള അപേക്ഷയുമായിരുന്നു.
എന്ത് ചെയ്യണമെന്ന് ഞാൻ പലതവണ ആലോചിച്ചു. ആരെങ്കിലും തനിക്ക് പണി തരാനുള്ള പരിപാടിയാണോ എന്ന് ഞാൻ സംശയിച്ചു. കുറെ നേരത്തെ ആലോചനക്ക് ഒടുവിൽ ഞാൻ ആ നമ്പർ സേവ് ചെയ്യാൻ തീരുമാനിച്ചു. unknown എന്ന പേരിൽ ഞാൻ നമ്പർ സേവ് ചെയ്തു.
നമ്പർ സേവ് ചെയ്തതിന് ശേഷം വാട്സ്ആപ് ഓപ്പൺ ചെയ്ത നോക്കി. ആ നമ്പറിൽ DP