വിസിബ്ൾ ആയിരുന്നില്ല. രണ്ടും കൽപ്പിച്ച് ഞാൻ ഒരു ‘hi..’ അയച്ചു.
‘ഹായ്..” തിരിച്ച് ഹായ് വന്നു.
“ആരാ..”
“എന്താ ഇയാളുടെ ഡിമാൻഡ്..ഇത്ര ജാഡ പാടില്ല മാഷെ..”
“നിങ്ങൾ ആരാണ്..”
“ആരാന്ന് പറഞ്ഞാലേ മറുപടി അയക്കൂ..”
“അതെ.. അറിയാത്ത ആളോട് ചാറ്റ് ചെയ്യണ്ട ആവശ്യം എനിക്കില്ലലോ…”
“ഹോ.. എന്ന ഇയാൾ പോ.. വല്യ ജാഡക്കാരൻ..”
ഞാൻ അതിന് മറുപടി കൊടുക്കാൻ തുനിഞ്ഞില്ല. വാട്സാപ്പ് ക്ളോസ് ചെയ്ത നെറ്റ് ഓഫ് ചെയ്തു. ഞാൻ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് കണ്ണ് പായിച്ചു.
അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. അതെ നമ്പർ. ഞാൻ കാൾ അറ്റന്റ് ചെയ്തു.
“ഹലോ..”
ആരും മറുപടി ഒന്നും പറഞ്ഞില്ല.
“ഹലോ.” ഞാൻ വീണ്ടും ചോദിച്ചു.
മറുപടിയില്ല.
ബസ്സിൽ വെച്ചിരുന്ന പാട്ടിന്റെ ചെറിയ ശബ്ദം ഫോണിന്റെ സ്പീക്കറിലൂടെ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി. അപ്പോയെക്കും ഫോൺ കട്ടായി. ഇരുട്ടായിരുന്നത് കൊണ്ട് ആരാണെന്ന് എനിക്ക് മനസ്സിലായില്ല.
കുറച്ച് കഴിഞ്ഞ് വീണ്ടും കോൾ വന്നു. ഞാൻ എടുത്തു. നേരത്തെ പോലെ ആരുടെയും മറുപടിയില്ലാതായപ്പോ ഞാൻ തന്നെ കട്ട് ചെയ്തു. ഇത് എന്നെ കളിയാക്കാൻ ചെയ്യുന്നതാണെന്ന് ഞാൻ ഉറപ്പിച്ചു. പിന്നെയും പല തവണ കോളുകൾ വന്നപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി പോക്കറ്റിൽ ഇട്ടു. പിന്നെ എപ്പോയോ ഞാൻ ഉറങ്ങി പോയി.
രാവിലെ ആറുമണിക്ക് മുന്നേ ഞങ്ങൾ ഊട്ടിയിലെത്തി. നല്ല തണുപ്പുണ്ടായിരുന്നു. ഞങ്ങൾക്ക് ഏർപ്പാട് ചെയ്ത ഹോട്ടലിൽ നിന്ന് ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഊട്ടിയിലെ കാഴ്ചകളിലേക്ക് ഞങ്ങൾ ഇറങ്ങി. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. പാട്ടും ഡാൻസും അന്താക്ഷരിയും ഒക്കെ ആയി ഞങ്ങൾ ആസ്വദിച്ചു. പക്ഷെ എല്ലാത്തിൽ നിന്നും ഞാൻ അൽപ്പം അകന്നു നിന്നിരുന്നു. എന്റെ പ്രകൃതം നേരത്തെ അറിയുന്നത് കൊണ്ടാവും എന്നെ ആരും ഒന്നിനും നിർബന്ധിച്ചില്ല. ഞാൻ കാഴ്ചകളിൽ ആനന്ദം കണ്ടത്തി.
ഫോട്ടോ എടുക്കാൻ വേണ്ടിയാണ് ഞാൻ ഫോൺ ഓൺ ചെയ്തതത്. കുറച്ച്