കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Posted by

കഴിഞ്ഞപ്പോൾ വീണ്ടും കാൾ വന്നു. ഞാൻ എടുത്ത് നോക്കിയിട്ടും ഇന്നലത്തെ പോലെ ആരും പ്രതികരിച്ചില്ല. ഞാൻ ഫോൺ ഫ്‌ളൈറ്റ് മോഡിൽ ഇട്ട് ഫോട്ടോസ് എടുക്കാൻ തുടങ്ങി. ആ ടൂർ കഴിയുന്നത് വരെ ഞാൻ ഫോൺ ഫ്‌ളൈറ്റ് മോഡിൽ തന്നെ വെച്ചു.

രണ്ടു ദിവസം ഊട്ടിയിലും ഒരു ദിവസം മൈസൂരും കറങ്ങി തിങ്കളാഴ്ച്ച രാവിലെയാണ് ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തിയത്. വീട്ടിൽ എത്തി എന്റെ ബാഗിൽ നിന്നും മുഷിഞ്ഞ വത്രങ്ങൾ എടുത്ത് പുറത്തിടുമ്പോഴാണ് ബാഗിൽ നിന്നും ഒരു കാർഡ് താഴെ വീണത്. ഞാൻ അത് മറിച്ച് നോക്കി. അതിനകത്ത് ഒരു റോസ് പൂവും ലവ് ചിഹ്നം തൂങ്ങി കിടക്കുന്ന ഒരു ബ്രൈസ് ലൈറ്റും ഉണ്ടായിരുന്നു. ആ കാർഡിൽ ‘ഐ ലവ് യു അഭി’ എന്ന് വലുതാക്കി എഴുതിയിരുന്നു. താഴെ പേരോ ഊരോ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഫോൺ ഓഫാക്കിയ കാര്യം ഞാൻ ആലോചിച്ചത്. ഞാൻ അപ്പോൾ തന്നെ ഫോൺ ഓണാക്കി.

മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ ഇട്ട് കൊടുത്ത് ഞാൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് അൽപനേരം ഉറങ്ങി. എത്ര നേരം ഉറങ്ങി എന്നറിയില്ല ഫോൺ അടിക്കുന്ന ശബ്ദം കെട്ടാണ് ഉണർന്നത്. ‘ദേ.. പിന്നേം ആ നമ്പറിന്ന്..’ എനിക്ക് കലി വന്നിരുന്നു. ഞാൻ ഫോൺ എടുത്തു.

“ഹലോ..”

“ഹലോ…” അവിടെന്ന് ഒരു സ്ത്രീ ശബ്ദം..

“എന്താ നിങ്ങളെ ഉദ്ദേശം.. ആളെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ട്ടോ.. എന്താ നിങ്ങൾക്ക് വേണ്ടത്..” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് അവസാനിപ്പിച്ചു. ഒരു കുണുങ്ങി ചിരിയാണ് മറുപടിയായി വന്നത്.

“എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്…”

“പിന്നെ ദേഷ്യം വരാതിരിക്കോ.. ആളെ വടിയാക്കുന്ന ഏർപ്പാട്..” എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി.
പിന്നെ കോൾ ഒന്നും വന്നില്ല.

നേരം സന്ധ്യ കഴിഞ്ഞിരുന്നു. ഞാൻ റൂമിൽ ഫേസ് ബുക്ക് നോക്കി ഇരിക്കുകയായിരുന്നു. പുറത്ത് അച്ഛൻ വന്നതിന്റെ ബഹളങ്ങൾ കേൾക്കുന്നുണ്ട്. ‘അമ്മ വലിയ വായയിൽ അച്ഛനോട് ദേഷ്യപെടുന്നുണ്ട്. എന്നത്തേയും പോലെ കുടിച്ച് വന്നതിന്റെ കലിയാണ്. ‘അമ്മക്ക് ഇത് വരെ മടുത്തില്ലേ.. ഇങ്ങനെ ബഹളം വെച്ച്.’ ഞാൻ മനസ്സിൽ ഓർത്തു. ആസമയം വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.

ആ നമ്പറിൽ നിന്ന് തന്നെയായിരുന്നു ആ മെസ്സേജ്.
‘ഹായ്..’ ഞാൻ മറുപടി കൊടുക്കാൻ പോയില്ല.

“എന്നോട് ദേഷ്യാണോ…” അല്പം കഴിഞ്ഞ് വീണ്ടും വന്നു.

“അറിയാത്ത ആളോട് എനിക്ക് ദേഷ്യം വെക്കണ്ടേ കാര്യല്യാ..” ഞാൻ മറുപടി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *