കാത്തിരിപ്പിന്റെ സുഖം 5 [malayali]

Posted by

അലക്സ്‌ : ഞാൻ പറയാൻ വെരുവാരുന്നു ചേട്ടാ….

സീനിയർ 2 : എന്നാടാ ഭാണ്ടാകെട്ട ഒക്കെ ചുമ്മാന്നോണ്ട്…

അലക്സ്‌ : ഹോസ്റ്റൽ ആയില്ല ചേട്ടാ… ഇന്ന് വേണം ശെരി ആകാൻ.

സീനിയർ 1 : അല്ല…3 എണ്ണവും ഏതാ ഡിപ്പാർട്മെന്റ്

അഭി : എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് ആണ് ചേട്ടാ

അപ്പൊ അതിലെ വേറെ ഒരു പെൺകുട്ടി നടന്നു പോയി…

സീനിയർ 3 : ഡി കൊച്ചേ… ഒന്നു അവിടെ നിന്നെ… ഇങ്ങോട്ട് വന്നേ….

പേടിച് പേടിച് ആ പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു വന്നു…

അലക്സ്‌  : എന്നാ ചേട്ടാ… ഞങ്ങൾ അങ്ങോട്ട്….

സീനിയർ 2 : എടാ.. നിക്കേടാ അവിടെ…. കൊറച്ചു കഴിയട്ടെ….

സീനിയർ 1 : എന്താടി നിന്റെ പേര്?

പെൺകുട്ടി : മധു

വിറച്ചു കൊണ്ട് അവൾ മറുപടി നൽകി. പക്ഷെ ആ പേര് കേട്ടപ്പോൾ മറ്റേ 3 പേരുടെയും നോട്ടം അങ്ങോട്ട് മാറി. പ്രതീക്ഷയാൽ അവരുടെ കണ്ണുകൾ തിളങ്ങി. അലക്സാനു അവളോട് വീണ്ടും ഓരോന്ന് ചോദിക്കേണം എന്ന് ഉണ്ടായിരുന്ന… ഇത് മനസ്സിൽ കണ്ടു എന്നാ പോലെ

സീനിയർ 2 : ആരൊക്കെ ഉണ്ടെടി നിന്റെ വീട്ടിൽ
ദൈവ ദൂതനെ നോക്കുന്ന പോലെ അലക്സ്‌ ആ ചേട്ടനെ നോക്കി

പെൺകുട്ടി : ഞാനും അച്ഛനും അമ്മയും അമ്മച്ചിയും

അത് കേട്ടപ്പോൾ അവന്റെ സകല പ്രതീക്ഷയും പോയി.

സീനിയർ 3 : ഏതാ ഡിപ്പാർട്മെന്റ്

പെൺകുട്ടി : എലെക്ട്രിക്കൽ

സീനിയർ 2 : ആഹാ…നാലും ഒരേ ഡിപ്പാർട്മെന്റ് ആണെല്ലോ.. ഒരുമിച്ച് പൊക്കോ… ഫസ്റ്റ് ഫ്ലോർ ആണ് ക്ലാസ്.

അഭി : താങ്ക്സ് ചേട്ടാ.

ഇതും പറഞ്ഞു അവർ നാല് പേരും നടന്നു. പോകുന്ന വഴിയിൽ അഭിയും ദേവയും അവളെ പരിചയപ്പെടാൻ ശ്രേമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *