മധു ശെരിക്കും ഞെട്ടി…. അവൾ സത്യം പറയാൻ തീരുമാനിച്ചു
മധു : അല്ലേടി, എന്റെ അമ്മ മരിച്ചു… അച്ഛൻ വേറെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു…. പക്ഷെ നിനക്ക് ഇതൊക്കെ….
ദേവ : ആയിട്ടില്ല…. നിനക്ക് ദുബായിൽ അലക്സ് എന്ന് പേരിൽ കൂട്ടുകാർ ആരേലും ഉണ്ടായിരുന്നോ…
മധു : ഉണ്ടായിരുന്നോ എന്നോ… എനിക്ക് ആകെ അവനെ ഉള്ളാരുന്നു… ഒരു പ്രാവിശ്യം നാട്ടിൽ പോകുവാ എന്ന് പറഞ്ഞു പോയത്… പിന്നെ അവൻ വന്നില്ല….. അതിന് ശേഷം ഇതുവരെ എനിക്ക് കൂട്ടുകാരെ ഉണ്ടായിട്ട് ഇല്ല… നീ ഇതൊക്കെ എന്താ ചോദിക്കുന്നേ…
ഇത് കേട്ട ദേവക്ക് മനസ്സിലായി അവൾ തന്നെ ആണ് എന്ന്.. ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അപ്പോൾ അവൾക്….. അന്നേരം തന്നേ മധുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു… എന്നിട്ടു അവിടെ കിടന്ന് തുള്ളി ചാടി….ഇതെന്തു കൂത്തു എന്ന് രീതിയിൽ മധു ഇവളെ നോക്കി കൊണ്ട് ഇരുന്നു
മധു : എന്നാടി ഈ കാണിക്കുന്നേ… കാര്യം പറ….
ദേവ : എടി പെണ്ണെ.. നിനക്ക് വേണ്ടി ആണ് ആ പൊട്ടൻ വർഷങ്ങൾ ആയി കാത്തിരിക്കുന്നെ
മധു : എനിക്ക് വേണ്ടിയോ… എന്തിന്
ദേവ : എടി പൊട്ടി… നീ ഇപ്പോൾ പറഞ്ഞ അലക്സ് ഇല്ലേ.. അത് അവൻ ആണ്…. അന്ന് നിന്റെ എടുത്തു നിന്ന് പോയതിന് ശേഷം അവൻ മാറി….
ഇതും പറഞ്ഞു ദേവ അവളോട് ആ സകല കഥകളും പറഞ്ഞു. എല്ലാം കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി… അവൾക് ഏറ്റവും വേണ്ടപെട്ട് എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ ആണ്.
ദേവ : നാളെ തന്നെ അവനൊട് പറയേണം… പിന്നെ നിങ്ങൾ ആയി നിങ്ങളുടെ പ്രേമം ആയി… ഞങ്ങള്ക്ക് അറിയില്ല…അറിഞ്ഞാൽ ആ സന്തോഷത്തിൽ അവൻ എന്ത് ചെയ്യും എന്ന് പോലും പറയാൻ പറ്റില്ല..
മധു : വേണ്ടെടി.. ഇപ്പൊ പറയേണ്ട….. സമയം ആകട്ടെ… ഞാൻ തന്നെ പറഞ്ഞോളാം… ഒന്ന് വട്ട് കളിപ്പിക്കാം
ദേവ : എടി… അത് വേണോ… അവൻ പെണ്ണുങ്ങളെ അടിക്കില്ല… പക്ഷെ ഈ കാര്യം ആയോണ്ട് ചിലപ്പോൾ സാധ്യത ഉണ്ട്… അത്രക്ക് പ്രാന്ത് ആണ് അവനു നീ…..
മധു : പിന്നെ എനിക്ക് എന്താ അവനെ ഇഷ്ടം അല്ലെ…. എനിക്കും അവനെ ജീവന… ഇത് ഒരു സുഖമാ… പ്രേമം നിറഞ്ഞ ഒരു കുറുമ്പ് …
ദേവ : എങ്കിൽ നിന്റെ ഇഷ്ടം.. ഒരുപാട് വൈകിക്കേണ്ട കേട്ടോ…..
അങ്ങനെ അവർ കിടന്നു… ഇനിയും നടക്കാൻ പോകുന്ന സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഓർത്തു
തുടരും
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു