കടമ്പാക്കോട്ട് തറവാട് [മീര മേനോൻ]

Posted by

കടമ്പാക്കോട്ട് തറവാട്

Kadambakkottu Tharavadu | Author : Meera Menon

 

മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹം. നീണ്ട പത്തു വർഷത്തെ വിധവാ യോഗം കഴിഞ്ഞ് അമ്പത്തി ആറ് വയസ്സുള്ള പ്രതാപശാലിയായ കടമ്പാക്കോട്ട് പ്രഭാകരൻ തമ്പിയുടെ രണ്ടാം ഭാര്യയായി ഭാമ ആ തറവാട്ടിലേക്കു കയറി ചെല്ലുമ്പോൾ സന്തോഷത്തേക്കാൾ അധികം ഭയമായിരുന്നു ഉള്ളിൽ.

വലിയ തറവാട് നിറയെ കന്ന് കാലികളും പത്തായം നിറയെ നെല്ലുമുള്ള പത്തു ഏക്കറിൽ ചുറ്റപ്പെട്ട ഒറ്റപെട്ട വീട്. വീടിനോട് ചേർന്ന് തന്നെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയൽ. രണ്ടു നിലകളുള്ള നാലുകെട്ടിൽ അദ്ദേഹത്തിന്റെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മായിയും ആദ്യ ഭാര്യ ഗിരിജയും മാത്രമേയുള്ളു. വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. വീണ്ടുമൊരു വിവാഹത്തിന് പലരും നിർബന്തിച്ചുവെങ്കിലും അയാൾക്ക് ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളു.

“ഗിരിജയെ പിരിയാൻ വയ്യ. അത്രക്കുണ്ട് ഞങ്ങളുടെ മനപ്പൊരുത്തം. ”
“അങ്ങിനെ പറയരുത് ഏട്ടാ.. ഇക്കണ്ട സ്വത്തുക്കൾ എല്ലാം അന്യാധീനപ്പെട്ടു പോകും.ഏട്ടൻ ഒരുകാല്യാണം കഴിക്കുന്നത്‌ കൊണ്ട് എനിക്കൊരു വിഷമവുമില്ല. ഞാൻ എന്റെ സ്വന്തം അനിയത്തിയെ പോലെ അവളെ കണ്ടോളാം.”

“എന്നാലും എന്റെ രീതികൾ എല്ലാം ഇഷ്ടപെടുന്ന ഒരു പെണ്ണല്ലെങ്കിൽ പിന്നെ എല്ലാം തീരില്ലേ? ”

“അതൊന്നും ഉണ്ടാവില്ലെന്നേ..ഞാൻ ഇന്നലെ അമ്പലത്തിൽ പോയപ്പോൾ ഒരു പെണ്ണിനെ കണ്ടു. കാണാൻ നല്ല ഭംഗിയുണ്ട്. ഭർത്താവ് മരിച്ചിട്ടു പത്തു കൊല്ലമായി. വീട്ടിലാണെങ്കിൽ അവർക്കു ഒരു വയസ്സായ അച്ഛൻ മാത്രമേയുള്ളു. നല്ല ഒന്നാന്തരം മേനോൻ കുട്ടിയാണ്. ഏട്ടൻ സമ്മതിച്ചാൽ ഞാൻ മുന്നിൽ നിന്നു ഇത് നടത്തും. ഒരു കുഞ്ഞിനെ എടുക്കാനും ലാളിക്കാനും എനിക്കും ഒരുപാട് ആശയുണ്ട്. അവളാണെങ്കിൽ ചെറുപ്പത്തിലേ ഭർതൃസുഖം അനുഭവിക്കാൻ കഴിയാതെ വിധവയായി നിൽക്കുന്നു. അവൾക്കും ഒരു അനുഗ്രഹമാകും ”

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അയാൾ സമ്മതം മൂളി. ബാക്കി കാര്യങ്ങളെല്ലാം ചെയ്തത് ഗിരിജ യായിരുന്നു. കെട്ട് പറഞ്ഞുറപ്പിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു ഭാമയെ മനസിലാക്കി. വിവാഹത്തിന് മുൻപ് തന്നെ ഗിരിജയെ ഭാമ ഒരു ഏട്ടത്തിയെ പോലെ ബഹുമാനിച്ചു,സ്നേഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *