സീത കല്യാണം
Seetha Kallyanam | Author : The Mech
നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….
എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….
ഇനി കഥയിലേക്ക്….
🖤സീത കല്യാണം🖤
”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….
”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….
”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..
”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..
”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.
”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….