ഏതായാലും അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.
അങ്ങനെ അവൻ നേരെ ചെന്നു മുഖവും കഴുകി നേരെ അടുക്കളയിൽ ലേക്ക് പോയി.
ഏതു ആയാലും അവള്ക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്കാം.
അവളുടെ വയറു വേദന മാറി കാണുമോ.
അങ്ങനെ ചായയും തിളപ്പിച്ച് രണ്ടു ഏലക്കായ ഇട്ട ചായ കപ്പിലേക്ക് പകർന്നു എടുത്തു.
നേരെ അവളുടെ റൂമിയിൽ ലേക്ക് പോയി വിളിച്ചു.
ഞാൻ : ശ്രുതി എഴുന്നേക്ക്.
അവൾ പയ്യെ പുതപ്പു മാറ്റി എഴുന്നേറ്റിരുന്നു.
അല്ലെങ്കിലും പെണ്ണുങ്ങൾ എഴുന്നേറ്റ് വരുന്നത് കാണാൻ തന്നെ നല്ല ചന്തം ആണ്.
ശ്രുതി : ഇത് എന്താ, ഞാൻ ചായ ഉണ്ടാക്കും ആയിരുന്നല്ലോ.
ഞാൻ : ഞാൻ ഉണ്ടാക്കി യാൾ നീ കുടിക്കത്തില്ല.
ശ്രുതി : ഞാൻ അങ്ങനെ ഒന്ന് ഉദ്ദേശിച്ചില്ല. നിന്നേ ഇങ്ങനെ ബുദ്ധിമുട്ടി കണ്ടല്ലോ എന്നോർത്താണ് ഞാൻ പറഞ്ഞെ.
ഞാൻ : വേദന മാറിയോ.ഇപ്പോൾ എങ്ങനെ ഉണ്ട്.
ശ്രുതി : കൊഴപ്പം ഒന്നുമില്ല മാറി.
രണ്ടുപേർക്കും തമ്മിൽ ഇഷ്ടം ഉണ്ട് എന്നാൽ അവരെ എന്തോ ബ്ലോക്ക് ചെയുന്നു.
അവിടെ മൊത്തം നിശബ്ദത ആയി.
ശ്രുതി : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു പോയി.
അവൾ പല്ല് തേക്കുമ്പോഴും അവനെ കുറിച്ച് ആയിരുന്നു ചിന്ത.
അവന്റെ കെയർ അങ്ങനെ പലതും.
പക്ഷെ അവന്നോട് ഇഷ്ടം ആണ് എന്ന് പറയാൻ അവള്ക്ക് ഒരു ബുദ്ധിമുട്ട്.
അവൾ ഒന്നും തന്നോട് മിണ്ടില്ല താൻ ചോദിച്ചതിന് മാത്രം മറുപടി.
എന്നാൽ ഇനി കഴിക്കാൻ വല്ലോം ഉണ്ടാകണം. കള്ളുകുടിക്കാൻ ടച്ചിങ്സ് ഉണ്ടാക്കാൻ ആണെങ്കിലും കുക്കിംഗ് പഠിച്ചത് നന്നായി.
അങ്ങനെ ഫ്രിഡ്ജ് തുറന്നപ്പോൾ ദോശ മാവ് ഉണ്ടാരുന്നു.
പിന്നെ ഒന്നും തന്നെ നോക്കാതെ ദോശ ചുട്ടു. പിന്നെ തേങ്ങ അരച്ച് ചമ്മന്തി ഉണ്ടാക്കി.