സംബന്ധമായ വിഷയങ്ങൾ ഫ്ലാറ്റ് അസോസിയേഷന്റെ ആൾക്കാർ വല്ലതുമറിഞ്ഞോ എന്നുള്ള ചിന്തയായി…അവൾക്ക്…..അവൾ അവന്റെ വാക്കുകൾക്ക് വില കൊടുക്കാതെ മുന്നോട്ടു നടന്നു….ലോണിൽ ഇരിക്കുന്ന പാലേയും അവൾ ശ്രദ്ധിച്ച്…..പലരുടെയും മുഖത്ത് വിഷാദമുണ്ടെങ്കിലും അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അവൾക്കല്പം ആശ്വാസം പോലെ തോന്നി…..ലിഫ്റ്റിൽ കയറിയപ്പോഴാണ് ഏഴാം നിലയിലുള്ള ടീച്ചർ വന്നു ലിഫ്റ്റിൽ കയറിയത്…..
“എവിടെ പോയിട്ട് വരുന്നു അമ്മയും മകനും…ടീച്ചർ ആലിയയെ നോക്കി മകനോട് ചോദിച്ചു…
“പോലീ റ്റേഷനിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….അപ്പോഴേക്കും ആലിയ അവന്റെ വാ പൊത്തി…ഞങ്ങൾ വീട് വരെ ഒന്ന് പോയതാ…..
“മോൻ ആള് കൊള്ളാല്ലോ…..അവന്റെ കവിളിൽ തഴുകി കൊണ്ട് ടീച്ചർ പറഞ്ഞു…ലിഫ്റ്റ് മുകളിലേക്കുയർന്നു കൊണ്ടിരുന്നു….”ഇനി എന്താ നിങ്ങടെ പ്ലാൻ….ടീച്ചർ ചോദിച്ചു…..
“മോളുടെ അടുത്തൊന്നു പോകാൻ പോകുവാ….അങ്ങ് ബാംഗ്ലൂരിലെ…..
“അപ്പോൾ കൊമ്പൻസേഷനോ …അതെങ്ങനെയാ……
“എന്തിന്റെ…മനസ്സിലായില്ല……ആലിയ പറഞ്ഞു….
“അപ്പോൾ ഒന്നും അറിഞ്ഞില്ലേ …..ടീച്ചർ ചോദിച്ചു…..
“ഇല്ല….ടീച്ചറെ…..
“ഈ ഫ്ലാറ്റ് രണ്ടു മാസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ വിധി വന്നു…..കൊമ്പൻസേഷൻ ഒരു മാസത്തിനുള്ളിൽ കൈപറ്റണമെന്നും……
ആലിയക്ക് തല ചുറ്റുന്നത് പോലെ തോന്നി…അതാണപ്പോൾ സെക്യൂരിറ്റി പറഞ്ഞത്…..അപ്പോഴേക്കും ലിഫ്റ്റ് ഇറങ്ങി ടീച്ചർ പോയി…പടച്ചോനെ ഒന്നിനുമുകളിൽ ഒന്നായി പ്രശ്നങ്ങൾ…..എവിടെ…..എങ്ങനെ….ജീവിക്കും…ഒരെത്തും പിടിയും കിട്ടുന്നില്ല…..അവൾ തന്റെ ഫ്ലാറ്റിലെത്തി കതകു തുറന്നു അകത്തേക്ക് കയറി……അവളുടെ സകല സമാധാനവും നഷ്ടപ്പെട്ടു……എല്ലാം തന്റെ അത്യാഗ്രഹം….കയ്യിലിരുന്ന കാശും പോയി….ഇപ്പോൾ കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥ…..ആരോട് സഹായം തേടും…..അവൾ അകത്തു കയറി മുഖവും കയ്യും കാലും കഴുകി ചായയിടാനായി അടുക്കളയിലേക്കു കയറിയപ്പോൾ നിർത്താതെ ഉള്ള ബെല്ലടി കേട്ടത്…..അയാളെത്തി….പോകുവാൻ….