“സാർ….ഈ വണ്ടി തന്നെയാണോ……
“അതെ…..
“അപ്പോൾ ഉദ്ദേശിച്ച ആൾ അകത്തുണ്ട്……എന്നിട്ടു ആ സ്ത്രീ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…..വണ്ടി സൈഡിലോട്ടൊതുക്ക്……വേഷം കെട്ടല് കാണിച്ചു വണ്ടി എടുത്തോണ്ട് പോകാനാണെങ്കിൽ നല്ല പിടുത്തം വീഴും……അവർ കയ്യിലിരുന്ന ഐ ഡി കാർഡ് കാണിച്ചു കൊണ്ട് പറഞ്ഞു…മഫ്തി……
“ജബ്ബാറിനൊന്നും മനസ്സിലായില്ല…..ആരോ ഒറ്റിയതാണോ…ബാഗിലാണെങ്കിൽ പണവുമുണ്ട്…..വണ്ടിയൊതുക്കിയില്ലെങ്കിൽ പണി വീഴും…..അവൻ സൈഡിലോട്ട്ഒതുക്കിയിട്ടു ഒന്നും സംഭവിക്കാത്ത രീതിയിൽ ഇരുന്നു…..
“ആലിയയുടെയും അവസ്ഥ മറ്റൊന്നായിരുന്നു…..ഇനി താൻ ബാംഗ്ലൂർ പോകുന്നു എന്നുള്ളതെങ്ങാനും അറിഞ്ഞു കൊണ്ട് എന്തെങ്കിലും പണി വീണതാണോ…..പക്ഷെ അവര് സംസാരിക്കുന്നത് ജബ്ബാറിനോടല്ലേ….എന്തെങ്കിലും വേറെ വിഷയമായിരിക്കും…..അവൾ മനസ്സിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു….
“അയാൾ അവനു അരികിലേക്ക് വന്നു…..നിങ്ങളുടെ പേരെന്താ?സൗമ്യമായിട്ട് ചോദിച്ചു…..
ജബ്ബാർ…..സേട്ടുവിന്റെ ഡ്രൈവർ ആണ്…..
“ആ….നമ്മുടെ സുലൈമാൻ സേട്ടുവിന്റെ……മനസ്സിലായി…..
“എവിടോട്ട ജബ്ബാറെ ഈ യാത്ര…..
“ബാംഗ്ലൂർ വരെ പോകുകയാണ്…..മോൾ അവിടെയാണ് പഠിക്കുന്നത്…ജബ്ബാർ പെട്ടെന്ന് പറഞ്ഞിട്ട് ആലിയയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി….
“ആണോ…..ഇതാരാ കൂടെയുള്ളത്…..
“എന്റെ വൈഫും മോനുമാണ്…സാർ…..
ആണോ വൈഫിന്റെ പേരെന്താണ്?
അവൻ പെട്ടെന്ന് നാവിൽ വന്ന പേര് പറഞ്ഞു…”ജലീല