“ഹോ…ഇല്ലാ…..ജി കെ പറഞ്ഞുകൊണ്ട് ഫോണെടുത്തു ഗോപുവിനെ വിളിച്ചു…..ഇതേ സമയം പാർവതിയുടെ മൊബൈലിൽ മെസ്സഞ്ചറിൽ ബാരിയുടെ ചിരിച്ചുകൊണ്ടുള്ള സ്മൈലിയും മറുപടിയും വന്നു “പെട്ടെന്ന് വാ….നിങ്ങളെ ഒക്കെ കാണാൻ കണ്ണ് തുടിക്കുന്നു…..
ജി കെ യെ നോക്കി കൊണ്ട് പാർവതി മെസ്സേജ് ടൈപ്പ് ചെയ്തു…ജി കെ ഇപ്പോഴും ഗോപുവുമായി ഫോണിൽ തന്നെ….”പെട്ടെന്ന് വന്നാൽ തരാനായി എന്താണ് അനിയൻ കുട്ടൻ കരുതിയിരിക്കുന്നത്……
“അതിവിടെ വന്നിട്ട് വേണ്ടതെന്താണോ അതെല്ലാം തരും…..ബാരിയുടെ റിപ്ലൈ വന്നു
“അതുമതി….പാർവതി തിരിച്ചു ഒരു സ്മൈലിയിട്ടു കൊണ്ട് പറഞ്ഞു…അപ്പോഴേക്കും ജി കെ രണ്ടാളെയും വിളിച്ചിട്ടു തിരികെ വന്നു….
“ഇയ്യിടെ ആയി മൊബൈലിൽ കുത്ത് ഇത്തിരി കൂടുന്നുണ്ട് ഹെന്റെ പാറുവേ…ജി കെ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“ഹെന്റെ കൃഷ്ണേട്ടാ….ചുമ്മാ ഇങ്ങനെ ഫേസ്‌ബുക്കിൽ തോണ്ടി തോണ്ടി കമന്റു ചെയ്യുന്നതല്ലേ…..പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു…അതെ കൃഷ്ണേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ?
“നിന്നോട് ഞാൻ കള്ളം പറഞ്ഞിട്ടുണ്ടോ?പിന്നെന്താ…..ജി കെ പറഞ്ഞു….
“അല്ല എനിക്ക് കൃഷ്ണേട്ടനോട് ചോദിയ്ക്കാൻ ഒരു മടിയുണ്ടേ…അത് കൊണ്ടാ….”പാർവതി പറഞ്ഞു….
“എന്നോട് ചോദിക്കുന്നതിനു എന്തിനാ പാറു ഇത്ര മടി……ജി കെ ചിരിച്ചുകൊണ്ട് പറഞ്ഞു…..
“അതെ നമ്മൾ കോന്നിയിൽ പോയി നിന്നില്ലേ…ആ ഗോപുവിന്റെ ബംഗ്ളാവിൽ….പാർവതി തുടക്കം കുറിച്ച്….
“ഊം….ജി കെ മൂളി….
“അവിടെ അസ്വാഭാവികമായി എന്തെങ്കിലും തോന്നിയോ കൃഷ്ണേട്ടാ….പാർവതി തിരക്കി…..
“എന്ത് അസ്വാഭിവകത….അത് വരിക്കാശ്ശേരി മനയല്ലല്ലോ ….അസ്വാവാഭികത ഒക്കെ തോന്നാൻ….അതവർ കൂട്ടുകുടുംബത്തോട് കഴിയുന്ന ഒരു വീട്….അത്രമാത്രം….ജി കെ പറഞ്ഞു….
“ഓ….ഈ കൃഷ്ണേട്ടന്റെ ഒരു കാര്യം…..കൃഷ്ണേട്ടാ അതല്ല….എനിക്ക് ഈ രണ്ടാഴ്ച കൊണ്ട് എന്തെക്കെയോ തോന്നി….അല്ലെങ്കിൽ തന്നെ നോക്കിയേ ഗോപു,ഗംഗ….ആൽബി…ആനി…അതെങ്ങനെയാ കൂട്ടുകുടുംബം