എല്ലാം പൂർത്തിയാക്കി പുറത്തിറങ്ങി ….ഇന്ന് വൈകുന്നേരവും നാളെ പകലും ദുബായി നഗരത്തിൽ…ഇന്ന് തന്നെ ഖത്തണി സാബ് പറഞ്ഞിടത്തു എത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്……പുറത്തേക്കിറങ്ങി ഒരു ടാക്സിക്ക് കയറി….അജി എഴുതിക്കൊടുത്ത അഡ്രസ്സ് ഡ്രൈവറെ കാണിച്ചു…..ഡ്രൈവർ സൂരജിനെ ഗോൾഡ് സൂക്കിനടുത്തെത്തിച്ചു അരമണിക്കൂർ കൊണ്ട്….അവിടെ ഇറങ്ങി അടുത്ത കടയിൽ അഡ്ഡ്രസ്സ് കാണിച്ചു….
“ഇവിടെ എല്ലാം സ്വര്ണക്കടകളാണ് ഭായി….അകത്തോട്ടു നോക്കി ചെല്ലുമ്പോൾ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും….ആ കടയിൽ നിന്നയാൾ പറഞ്ഞു…..”പുതിയ ഷോപ് ആണോ?തുറന്നു രണ്ടു മൂന്നാഴ്ചക്കകം അടച്ചത്…..അയാൾ തിരക്കി…..
“പുതിയ ഷോപ്പാണ്….അടച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് അറിയില്ല….സൂരജ് പറഞ്ഞു…..
“നിങ്ങള് ദേ ഈ ഗലി കയറി അകത്തോട്ടു ചെല്ലുമ്പോൾ നാസർ സ്‌ക്വയർ എത്തും…..മുന്നിൽ പാർക്കും ഒക്കെയുണ്ട്….അവിടെ മൂന്നാമത്തെ ഷോപ്പ്….അയാൾ പറഞ്ഞുകൊടുത്തു…..സൂരജ് അയാൾ പറഞ്ഞ വഴിയിൽ കൂടി എത്തി…അവിടെയുള്ള മറ്റൊരുകടക്കാരനോട് അഡ്ഡ്രസ്സ് കാണിച്ചു….
“ദേ…ആ കാണുന്നതാണ്….ആ അടഞ്ഞു കിടക്കണത്…നിങ്ങൾ ആരാ….അയാൾ തിരക്കി….
“എന്റെ മുതലാളിയുടേതാണ് ആ കട…സൂരജ് പറഞ്ഞു…..ഞാൻ ഇവിടുത്തെ വിവരങ്ങൾ അറിയാഞ്ഞിട്ടു അന്വേഷിച്ചു വന്നതാണ്…..
“എവിടെയാ ഇങ്ങള്…..ഷാർജയിലാ…..അയാൾ തിരക്കി….
“അല്ല ഖത്തർ…..
“ആ…ഇപ്പായ് അടച്ചേക്കുവല്ലേ…..ഇങ്ങള് എങ്ങനെയാ ബന്നത്…..
“ഞാൻ ഒമാൻ വഴി വന്നതാണ് മുതലാളി പറഞ്ഞിട്ട്….ഒത്തിരി ദിവസമായോ തുറന്നിട്ട്…..
“ഇപ്പായ് ഒരു മാസമാകാറായി…..ഓനെ പോലീസ് പിടിച്ചൂന്ന് ഒക്കെയായ കേക്കണത്…നാട്ടിൽ കസ്റ്റംസ്….സ്വർണ്ണം കടത്തിന്…ഓന്റെ കടയിൽ ഒരു ഹലാക്ക് ഉണ്ടാർന്നു…ഓനേം കാണാനില്ല….
“നിങ്ങൾക്ക് അറബി അറിയാമോ ..എന്റെ മുതലാളിയോട് ഒന്ന് സംസാരിക്കാമോ?സൂരജ് തിരക്കി….
“ഓ പിന്നെന്താ…..അയാൾ പറഞ്ഞു….
“സൂരജ് ഖത്തണിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു…രണ്ടാമത്തെ