അർച്ചന ഇരുന്ന ശേഷം ദേവൻ തുടർന്നു.
“തന്നെ വിളിപ്പിച്ചത് വേറൊരു കാര്യം പറയാനാ ”
“എന്താ സാർ..? ”
“ഞാൻ കഴിഞ്ഞ ദിവസം വീട്ടിൽ വന്നിട്ട് കുറച്ച് സ്വതന്ത്ര്യം എടുത്തോ..? ”
“ഹേയ്. അങ്ങനെ ഒന്നും ഇല്ല സർ.”
“അല്ല എനിക്ക് അങ്ങനെ തോന്നി.നമുക്കി പറയത്തക്ക ആരും ഇല്ലേ. അപ്പൊ അവരെയൊക്കെ കണ്ടപ്പോൾ ഒരു അടുപ്പം തോന്നി ”
ദേവന്റെ വാക്കുകൾ അവളിൽ ഒരു സങ്കടം പാകി.പറഞ്ഞു വരുമ്പോൾ അർച്ചനക്കും ആരുമില്ലല്ലോ.
“അയ്യോ സാറെ അങ്ങനെ ഒന്നും പറയല്ലേ അവിടെ എല്ലാവർക്കും സാറിനെ ഇഷ്ടായി അറിയോ.”
ദേവൻ പുഞ്ചിരിച്ചു.
“സാറ് ഇടയ്ക്കിടെ അങ്ങോട്ട് വരണമെന്നാ എല്ലാരുടെയും ആഗ്രഹം”
“ശെരി ശെരി. താൻ പൊയ്ക്കോ ജോലി നടക്കട്ടെ.ഇന്നലെ ഓരോന്ന് ഓർത്തു ആകെ ചളം ആയി.അതാ ഞാൻ തന്നോട് പറഞ്ഞെ ”
“എന്തിനാ ആവിശ്യം ഇല്ലാത്ത കാര്യം ഓർക്കുന്നെ ? ”
“ഇനി ഓർക്കില്ല പോരെ.അച്ചൂസ് പോയാട്ടെ ”
ദേവനു മറുപടിയായി ഒരു കൃത്രിമ ദേഷ്യം ഭാവത്തിൽ അർച്ചന ഒന്ന് നോക്കി.ദേവൻ ഒന്ന് പുഞ്ചിരിച്ചതും.ആ ദേഷ്യ ഭാവമൊക്കെ ഒറ്റ സെക്കൻഡിൽ മാഞ്ഞു ഇരുവരും പൊട്ടി ചിരിച്ചു.
****************************************
വൈകുന്നേരം ജോലി കഴിഞ്ഞു നിർമല നേരെ വന്നത് അർച്ചനയുടെ വീട്ടിലേക്കാണ്.അർച്ചനയുടെ പിണക്കം മാറ്റാതെ ഒക്കുമോ.
എന്നാൽ അർച്ചന അവിടെ ഉണ്ടായിരുന്നില്ല അവൾ അൽപ്പം വൈകിയേ എത്തുകയുള്ളൂ എന്ന് അറിഞ്ഞിട്ടാവും നിർമല മാമിയുടെ വീട്ടിലേക്ക് കയറി.
അങ്കിൾ പുസ്തകം ആയി ഹാളിന്റെ ഒരു കോണിൽ ഇരിപ്പുണ്ട്.കിച്ചു ആണേൽ ഒരു മൊബൈൽ ഫോണും പിടിച്ചു തകർഥിയായി ഗെയിം കളി തന്നെ ഗെയിം കളി.മാമിടെ വീട്ടിൽ ഉള്ളപ്പോഴേ ഉള്ളു ഈ വക കലാപരിപാടി അർച്ചന ഉണ്ടേൽ ഇതൊന്നും നടക്കില്ല.
മാമി അടുക്കളയിൽ എന്തോ ജോലിയിലാണ്.എങ്കിലും സംസാരത്തിനു ഒരു കുറവും ഇല്ല.പുള്ളിക്കാരി അങ്ങനെ ആണല്ലോ വായിക്ക് ഒരിക്കലും റസ്റ്റ് കൊടുക്കില്ല.
സിറ്റ് ഔട്ടിൽ എത്തിയപ്പോഴേ നിർമല മാമിടെ സൗണ്ട് കേട്ടു.ഇടയ്ക്കിടെ അങ്കിൾ ഒന്ന് മൂളുന്നുണ്ട്.മൂളാതെ പറ്റില്ലല്ലോ ഓരോരോ അവസ്ഥ.