നിർമല ഉള്ളിന്റെ ഉള്ളിൽ ഒന്ന് ചിരിച്ചു.
“അവളോ നല്ല പയ്യൻ.എനിക്ക് റൊമ്പ പുടിച്ചിരിക്ക് ”
മാമി തുടർന്നു കൊണ്ടേ ഇരുന്നു
“എതാവത് സൊള്ളുങ്കളെ.. ”
“മം ”
അങ്കിൾ ഒന്ന് ഇരുത്തി മൂളി
“ആരാണാവോ റൊമ്പ നല്ല പയ്യൻ ”
നിർമല ചിരി വിടർത്തി അകത്തേക്ക് കയറി.
“ആഹാ ഇതാരാ.. കേറി വാ ”
നിര്മലയെ കണ്ട പാടെ പുസ്തകം മാറ്റി അങ്കിൾ സ്വാഗതം ചെയ്തു
“വാമ ”
അടുക്കളയിൽ നിന്നും എത്തി നോക്കികൊണ്ട് മാമിയുടെ വകയും എത്തി ക്ഷണം.
“കിച്ചു സാറെ ഒന്ന് മൈൻഡ് ചെയ്യന്നെ”
നിർമല അകത്തേക്കു കയറി ഇരുന്നു
ഫോണിൽ നിന്നും മുഖം എടുക്കാതെ ചെക്കൻ അവളെ കൈ വീശി ഒന്ന് കാണിച്ചു.
“ആരെ കുറിച്ചാണ് സംസാരം..? ”
“മാ അത് വന്ത് നമ്മ അർച്ചനയോട്…. ”
ഒരാളെ സംസാരിക്കാൻ കിട്ടിയ ആവേശത്തിൽ മാമി അടുക്കളയിൽ നിന്നും ഹാളിലേക്ക് വെച്ച് പിടിച്ചു.
“നിക്ക് നിക്ക് എങ്ങോട്ടാ…? ”
അങ്കിൾ മാമിയെ ബ്ലോക്ക് ചെയ്തു
“അത് വന്ത് നിര്മലക്കിട്ടെ സൊല്ലരുതുക്ക് ”
“ആദ്യം ആ ജോലി തീർക്കു.നിർമലയോട് ഞാൻ സൊള്ളിക്കൊളാം ”
മാമിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല പുള്ളിക്കാരി അരിശം മൂത്തു എന്തൊക്കയൊ പിറുപിറുത്തു അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
നിർമലയും അങ്കിളും പരസ്പരം നോക്കി ചിരിച്ചു.
“ആരെങ്കിലും സംസാരിക്കാൻ കിട്ടിയാൽ പിന്നെ വിടൂല്ല ”
“അത് പിന്നെ എനിക്ക് അറിയില്ലേ അങ്കിളേ ”
അങ്കിൾ മെല്ലെ ഒന്ന് ചിരിച്ചു
“ആട്ടെ ആളാരാ…? ”
“അത് നമ്മുടെ അർച്ചന ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് ആള്. പേര് ദേവനാരായണൻ.നല്ല മനുഷ്യൻ ”
“ഓഹോ ”
“അതെന്നെ.അത്രയും വലിയ കാശുകാരനാണ് എന്നതിന്റെ ഒരു ഭാവവും ഇല്ല ”
“അയാൾ എന്തിനാ വന്നേ..? ”
ദേവനാരായണൻ വന്നതും വരാൻ ഉണ്ടായ സാഹചര്യവും അങ്കിൾ നിർമലക്ക് വിശദീകരിച്ചു കൊടുത്തു.