അരളി പൂവ് 10 [ആദി007]

Posted by

നിർമല ഫോൺ എടുത്തു.വിളിക്കുന്ന ആളെ കണ്ടപ്പോഴേ പെണ്ണിന് ആശ്വാസം ആയി.

“ഡി പോത്തേ… ഇത് ഡോക്ടറാണ് ”
അടുത്തേക്ക് പാഞ്ഞെത്തിയ അർച്ചനയുടെ നേരെ അവൾ ഫോൺ എടുത്തു കാട്ടി.കിച്ചുവിനെ ചികില്സിക്കുന്ന ഡോക്ടർ ആരുന്നു അത്.

അർച്ചന ഒന്ന് ബ്രെക്കിട്ടു. ഫോൺ വാങ്ങി തുടർന്നു

“ഹലോ ഡോക്ടർ പറഞ്ഞോളൂ ”
അവൾ കിതക്കുന്നുണ്ടായിരുന്നു.

“എന്തുപറ്റി ബിസി ആണോ അർച്ചന.? ”
“ഹേയ് അല്ല.. ”

നിർമലയെ നോക്കി തുടർന്നു
“ഞാൻ താഴെ ആരുന്നു. ഡോക്ടർ പറഞ്ഞോ ”
അപ്പോഴേക്കും അവളുടെ കിതപ്പ് പതിയെ പതിയെ കുറയാൻ തുടങ്ങി

നിർമല ആകട്ടെ പുറവും തിരുമി ജഗ്ഗിലെ വെള്ളം മോന്താൻ പോയി. അമ്മാതിരി ഓട്ടവും ഇടിയും അല്ലായിരുന്നോ.

“മം… അർച്ചന സർജെറീടെ കാര്യം എന്തായി..? ”

“അത്.. ഡോക്ടർ പണം ഉടനെ ശെരിയാകും ”
അവളുടെ ശബ്‌ദം ഇടറി.

“ദൈവം ഇയാളുടെ കൂടെ ഉണ്ടടോ ”

അവളുടെ മുഖത്തു പ്രധീക്ഷ വന്നു. ഡോക്ടർ വളരെ ഹാപ്പി ആയാണ് സംസാരിക്കുന്നത്.

“ഡോക്ടർ… !”

“എടൊ.. കിച്ചുവിന്റെ സർജെറിക്കുള്ള പണം ഒരാള് അടച്ചു ”

അർച്ചന ഒരു നിമിഷം സ്തമ്പിച്ചു പോയി. അവളുടെ മുഖത്തു ഒരേ സമയം സന്തോഷവും ആകാംഷയും സങ്കടവും എല്ലാം കടന്നു പോയി.

“സത്യാണോ…… ആരടച്ചു…. ആരടച്ചു….. പറ ഡോക്ടറെ….ഈശ്വര ”

“ദൈവം ഒരാളുടെ രൂപത്തിൽ വന്നു…. അത്ര തന്നെ ”

“ഡോക്ടറേ… പ്ലീസ് പറ…. പ്ലീസ് ആര്…? ”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അപ്പോഴേക്കും നിർമല അവിടേക്ക് വന്നു.
“എന്നാടി…. എന്നാ പറ്റി…..? ”
നിർമല അങ്കലാപ്പോടെ ചോദിച്ചു

ഒന്നുമില്ല പറയാം എന്ന രീതിയിൽ അർച്ചന പുഞ്ചിരിയോടെ ആംഗ്യം കാട്ടി.

“പേര് പറയണ്ടന്നാണ് അയാൾ പറഞ്ഞത്. ”

“ഡോക്ടർ.. പ്ലീസ്… ഈശ്വരനെ ഓർത്തെങ്കിലും പറയു… പ്ലീസ്… ”

“മം മം ഓക്കേ….. ദേവനാരായണൻ ടെക്നോ ഗ്രൂപ്പിന്റെ എംഡി ”

 

Leave a Reply

Your email address will not be published. Required fields are marked *