അർച്ചനയ്ക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.
“റിലാക്സ് അർച്ചന.അൽപ്പം തിരക്കുണ്ട് ടേക്ക് കെയർ ഓക്കേ ”
“താങ്ക്സ് ഡോക്ടർ ”
അപ്പോഴേക്കും കോൾ കട്ടായി
“എടി പറ… എന്നതാ കാര്യം…? ”
“ദേവൻ സാർ കിച്ചുവിന്റെ സർജെറിക്കുള്ള പണം അടച്ചു.പക്ഷെ സാറെങ്ങനെ അറിഞ്ഞു. ”
ഇത് കേട്ടപ്പോൾ ആദ്യം ഒന്ന് സന്തോഷിച്ചെങ്കിലും ഇതിനു പിന്നിൽ എന്തോ ഒരു ചതി ഇല്ലേ എന്ന് നിർമല സംശയിച്ചു. വെറുതെ ഒരു സംശയത്തിന്റെ പേരിൽ വെറുതെ ഈ സന്തോഷത്തിൽ ഒരു കരടാവാൻ അവൾക്ക് അപ്പൊ തോന്നിയില്ല.
അർച്ചന തന്റെ മുറിയിലെ ഈശ്വരൻമാരുടെ മുന്നിൽ നിന്നു പ്രാർത്ഥിച്ച ഉടനെ ദേവനെ വിളിച്ചു. കുറെ നേരം ബെല്ലടിച്ചു എന്നാൽ മറു തലക്കലിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
അവൾ പിന്നെയും പിന്നെയും ശ്രമിച്ചു പക്ഷെ ഫലം ഉണ്ടായില്ല.
പെട്ടന്ന് അവളുടെ മുഖത്തൊരു നിരാശ വിടർന്നു.
“നിമ്മി സാർ എടുക്കുന്നില്ല. ”
അവൾ ആകെ വെപ്രാളത്തിൽ ആണ്.
“സാരമില്ല അയാൾ തിരക്കിൽ ആവും. നമുക്ക് താഴേക്ക് പോകാം ”
ഇരുവരും ഈ സന്തോഷ വാർത്ത മാമിയെയും അങ്കിളിനെയും അറിയിക്കാൻ താഴേക്ക് പോയി.
******************************************
“എത്ര നേരം ആയിട്ട് ഫോൺ അടിക്കുന്നു.അതൊന്നു എടുത്തൂടെ ”
ദേവസി ചേട്ടൻ കോണി പടികൾ കയറി മുകളിലേക്ക് നടക്കുകയാണ്.കക്ഷിയുടെ കൈയിൽ ഒരു പേപ്പർ ഉണ്ട്.പേപ്പർ എന്ന് പറഞ്ഞാൽ ഒരു ബില്ല് ആണ് കേട്ടോ.സംഗതി എന്താണന്നു പ്രേത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ദേവൻ തന്റെ നായ്ക്കളെയും കളിപ്പിച്ചു കൊണ്ട് മുകളിൽ ഇരിക്കുന്നു.തൊട്ടടുത്ത് തന്നെ ഫോണും ഇരിപ്പുണ്ട്.
“ആഹാ… ഇത് അടുത്തുണ്ടായിട്ടാണോ എടുക്കാഞ്ഞേ.. ”
ദേവൻ മൈൻഡ് ചെയ്യാനേ പോയില്ല.
“ഹ്മ്മ് 6 മിസ്സ് കോൾ… ”
ഫോണിലേക്ക് നോക്കി ദേവസി ചേട്ടൻ പറഞ്ഞു.
“എന്റെ ഫോൺ……. ”
“ഓ… അറിയാമേ….. ഫോണും അങ്ങുന്നിന്റെ കൈയും അങ്ങുന്നിന്റെ”
“മം അത് തന്നെ.. മിടുക്കൻ ”
“ഉവ്വ…. പിന്നെ എന്തോന്നാ ഇത്.. ”
കൈയിലെ ബില്ല് ഉയർത്തി കാട്ടി ദേവസി ചേട്ടൻ ചോദിച്ചു
“മ്മ്മ് എന്ത്…? ”
“ദാണ്ടെ ഇത്… ”
ദേവന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു.