“ആഹാ ഇതോ ഇതൊരു റെസിപ്പ്ഡ് അല്ലെ… ”
“ഉവ്വാ… അതെങ്ങനെ ഷർട്ടിന്റെ പോക്കറ്റിൽ വന്നു ”
“അത് പോക്കറ്റിൽ ഇട്ടപ്പോൾ വന്നു. താൻ എവിടുന്നാടോ വരുന്നേ..? ”
ദേവൻ വ്യക്തമായ മറുപടി നൽകാതെ ഉരുണ്ടു കളിച്ചു.
“ദേ… എന്നെ പൊട്ടനാക്കല്ലേ കേട്ടോ ”
“അത് ഞാനായിട്ട് ആക്കേണ്ട കാര്യം ഇല്ലല്ലോ ”
ദേവന്റെ കളിയാക്കൽ കേട്ടതോടെ ദേവസി ചേട്ടന്റെ ഹാലിളകി.
“ഓരോന്ന് കാട്ടി കൂട്ടിക്കോ ”
“എന്തോന്ന് കാട്ടിക്കൂട്ടാൻ. ഡോ ഞാനൊരു ആതുര സേവനം ചെയ്തത് ഇത്ര തെറ്റാണോ. വെറുതെ എന്ത് മാത്രം പൈസ കുടിച്ചു കളയുന്നു”
“ഹ്മ്മ് ഇതിൽ എന്തോ കള്ളത്തരം ഉണ്ട് ”
“എന്ത് കള്ളത്തരം ”
ദേവൻ അൽപ്പം ഒന്ന് പരുങ്ങി
“ഇത്രയും നാളും ഇല്ലാത്ത സേവനം ഇപ്പൊ പൊട്ടി മുളച്ചതാണോ. അതും ഇത്രയും വല്ല്യ തുക ”
“താൻ വിശ്വസിക്കേണ്ട ”
“ഉവ്വ… സത്യം പറ.. ആ ആശുപത്രി വെല്ലോം എഴുതി വാങ്ങാനുള്ള പദ്ധതി വെല്ലോം ആണോ ”
“താൻ അടുക്കളയിൽ പൊ…. വിട്ടോ വിട്ടോ ”
“മം.. പണം ആണല്ലോ ദൈവം… ദൈവമേ എന്തോ ദുഷ്ടത്തരം കാണിക്കാൻ പോവാ ”
ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടക്കാൻ തിരിഞ്ഞതും
ദേവന്റെ ഫോൺ ചിലക്കാൻ തുടങ്ങി
ദേവന് ആകട്ടെ ഒരു കൂസലും ഇല്ല.
‘എന്തായാലും അവള് കാര്യങ്ങൾ ഒക്കെ അറിഞ്ഞുകാണും. അതു കൊണ്ടാ ഈ കിടന്നുള്ള മരണ വിളി. മം വരട്ടെ വരട്ടെ…. നാളെ നേരിട്ട് സംസാരിക്കാം എങ്കിലേ കാര്യങ്ങൾ എന്റെ വഴിക്ക് വരു’
ദേവൻ മനസ്സിൽ കണക്ക് കൂട്ടി. മുഖത്തൊരു ചിരിയും വിടർന്നു. അതും വേട്ടക്കാരന് ഇരയെ കിട്ടുന്ന സന്തോഷം.
ദേവസി ദേവന്റെ മുഖത്തേക്ക് നോക്കി പുള്ളി കാര്യമായ ആലോചനയിൽ ആണ്.
ഫോണിലേക്ക് ഒന്ന് പാളി നോക്കിയപ്പോ പേര് കണ്ടു അർച്ചന.ശേഷം ഫോൺ കട്ടായി
“ഹ്മ്മ് വേണേൽ എടുക്കട്ടെ ”
ദേവസി പതിയെ തിരിച്ചു നടന്നു.
കട്ടായി ഉടനെ പിന്നെയും ബെല്ലടിച്ചു.