ദേവൻ അതെ ഇരിപ്പ്.
“എന്തേലും അത്യാവിശം ആയിരിക്കും.”
ദേവസി ഫോൺ എടുക്കാനായി പോയി
“മം… എന്തുവാ….. എനിക്ക് ആവിശ്യം ഉണ്ടേൽ ഞാൻ എടുക്കും ”
“മം പൊതുവാളാ.അങ്ങേരെ ആവിശ്യം ഇല്ലേ ”
ഫോണിലേക്ക് നോക്കി പറഞ്ഞു
“ഏഹ്.. പൊതുവാളോ…? ”
ദേവൻ ഒന്ന് ഞെട്ടി
പൊതുവാൾ ദേവന്റെ തടി മില്ലിന്റെ മാനേജർ ആണ്. ഒരു സാധു ബ്രാഹ്മണ വൃദ്ധൻ.വിശ്വസ്തൻ.
“അതെ പൊതുവാൾ. പിന്നെന്തു കരുതി അർച്ചനയാണന്നോ ”
ദേവൻ ഒന്ന് പരുങ്ങി. പക്ഷെ ചമ്മൽ മറച്ചു കൊണ്ട്
“ഡോ… താൻ പോയെ ”
ദേവസി ഒരു പുച്ഛ ഭാവത്തിൽ അടുക്കളയിലേക്ക് നടന്നു.
“എന്താണ് മാനേജർ സർ ഈ നേരത്ത്..? ”
ദേവൻ ഫോൺ അറ്റൻഡ് ചെയ്തു
“സാറെ അത്…? ”
“മം പറയടോ ”
“ആ.. ജോണി പ്രേശ്നമാ ”
“അവനു കൊടുക്കാൻ ഉള്ളത് കൊടുത്ത് പറഞ്ഞു വിടാൻ ഞാൻ പറഞ്ഞതല്ലേ ”
“സാറെ. അവൻ പറയുന്നത് രണ്ട് മാസത്തെ ശമ്പളം കിട്ടണം എന്നാ.കണക്കിൽ ഒരു മാസമേ ഉള്ളു.”
“ഓഹോ… താൻ അത് കേട്ടോണ്ട് നിന്നോ.പണിക്കാരെ വിളിച്ചു നാല് കൊട്ട് കൊടുത്ത് പറഞ്ഞു വിടടോ ”
“അവൻ യൂണിയനിൽ ഒക്കെ ഉള്ളവനാ.ലോക്കൽ സപ്പോർട്ടും ഉണ്ട്.”
“ഓഹോ ”
“അതുമാത്രം അല്ല സാർ.നമ്മുടെ ഒരു ജോലിക്കാരനെ ഇന്ന് അവൻ തല്ലി ”
“മം ബെസ്റ്റ്. തന്നെയൊക്കെ മാനേജർ ആക്കിയ എന്നെ പറഞ്ഞാൽ മതി ”
“സാറെ ഞാൻ….. ”
“മതി മതി…. ഇപ്പൊ അവൻ എവിടെ കാണും ”
“അത് കൃത്യമായി എനിക്ക്.. ”
“മം വേണ്ട വേണ്ട ഞാൻ തപ്പി എടുത്തോളാം. ശെരി താൻ വെച്ചോ ”
ഫോൺ കട്ടാക്കി ദേവൻ ഡ്രസ്സ് മാറി പുറത്തേക്ക് വന്നു.കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്‌ദം കേട്ടാണ് ദേവസി അടുക്കളയിൽ നിന്ന് വന്നത്.
അപ്പോഴേക്കും ദേവൻ പോയി കഴിഞ്ഞിരുന്നു.
“ശെടാ ഇതെങ്ങോട്ടാ ഈ നേരത്ത്.എന്തായാലും നല്ല കൂത്ത് ”