“ഡാ കഴുവേറി.മര്യാദക്ക് ജോലിക്ക് വരാതെ കണ്ടടം നിരങ്ങി നടന്നപ്പോ ഓർത്തില്ലേ കമ്പനി നിനക്ക് ഇണ്ടാസ് എഴുതി തരുമെന്ന്.”
ദേവൻ ചുറ്റും ഉള്ളോരേ ഒന്ന് നോക്കി
“അപ്പൊ അവന്റെ ഒരു യൂണിയൻ ഗുണ്ടായിസം.”
ശേഷം തുടർന്നു
“നീ എന്തുവാടാ മൈരെ പറഞ്ഞെ രണ്ട് മാസത്തെ ശമ്പളം കൂടെ തൊലിച്ചു തരണമെന്നോ.നിനക്ക് ഒരു പറിയും ഇല്ല. നാളെ വന്നു നിന്റെ ഇണ്ടാസും ഒപ്പിട്ടു വാങ്ങി പൊയ്ക്കോണം. ”
പോകാം എന്നർത്തിൽ ജോണി തലയാട്ടി.
“മം ”
ദേവൻ ഇരുത്തി ഒന്ന് മൂളി അവനെ നിലത്തേക്ക് തള്ളി ഇട്ടു.കൂടെ ഉള്ളോരെയും ദഹിപ്പിച്ചു നോക്കിയ ശേഷം അവിടെ നിന്നും പോയി.
******************************************
ഏറെ വൈകിയിട്ടും അർച്ചന ഉറങ്ങിയില്ല.
“എന്റെ പൊന്നു പെണ്ണേ നീ ഫോണൊന്ന് വെക്ക്. എനിക്ക് ഉറക്കം വരുന്നു ”
മറു തലക്കൽ നിർമല
“നിമ്മി വെക്കല്ലേ പ്ലീസ്.”
അർച്ചന കെഞ്ചി
“എന്റെ ഈശോയെ.ഇനി എന്താ…? ”
“എടി സാറെന്താ ഫോൺ എടുക്കാഞ്ഞേ…? ”
“അതല്ലേ ഞാനൊരു നൂറുവട്ടം പറഞ്ഞേ. അങ്ങേര് ബിസി ആയിരിക്കും.ഇനി എന്നോട് ചോദിക്കരുത് ”
“ഡി ഉറക്കം വരുന്നില്ല”
“നീ ഒരു കാര്യം ചെയ് വേറെ ആരേലും വിളി ”
“ഞാൻ എല്ലാരേയും വിളിച്ചു പറഞ്ഞു.അമ്മയ്ക്കും അച്ഛനും മാമിയും അങ്കിളും എല്ലാം ഹാപ്പി ആണ്. ”
“ഇനി ഇപ്പൊ എന്താ അത് പോരെ ”
“അത് മതി.ബട്ട് സാറിനെ ഒന്ന് ഫോൺ എടുത്തരുന്നേൽ കൊള്ളാരുന്നു ”
“എടി മരപ്പട്ടി നാളെ ഓഫീസിൽ പോകുമ്പോ പറഞ്ഞൂടെ ”
“മം ”
“പിന്നെന്താ പോയി കിടന്നു ഉറങ്ങടി ”
“അതിന് ഉറക്കം വരണ്ടേ ”
“എന്നാൽ ഞാനെങ്കിലും പോയി ഉറങ്ങട്ടെ എന്റെ അച്ചു പിശാശ്ശെ ”
“കഷ്ട്ടം ഉണ്ട് കേട്ടോ ”
“ഓഹ്… എങ്കിലും നീ ഒരു കാര്യം ഞാൻ കുറച്ച് പേരുടെ നമ്പർ തരാം അവന്മാരെ ആരേലും വിളിച്ചു സൊള്ളു ”