അരളി പൂവ് 10 [ആദി007]

Posted by

 

റെസ്റ്റോറന്റിന്റെ ഒഴിഞ്ഞ കോണിൽ ഇരുവരും ഇരുന്നു. അർച്ചന എന്താണ് പറയാൻ പോകുന്നതെന്ന് ദേവന് നന്നായി അറിയാമായിരുന്നു. കാരണം ഇതൊക്കെ അയാളുടെ ബുദ്ധിയാണല്ലോ.

അർച്ചന കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ദേവനെ അറിയിച്ചു. ഒപ്പം വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയും കടപ്പാടും. ഇത് തന്നെ ആണല്ലോ അയാൾക്കും വേണ്ടത്.

“ശേ… താൻ അതു കള.എടൊ പണം ആർക്കെങ്കിലും ഉപകാരപ്പെടുമ്പോഴേ അതിന് വിലയുള്ളൂ അല്ലെങ്കിൽ അത് വെറും പേപ്പർ ആണ് ”

അർച്ചനയുടെ മനസ്സിൽ ദേവന് ഇപ്പോൾ ശെരിക്കും ഈശ്വരന്റെ സ്ഥാനമാണ്. എത്ര പെട്ടന്നാണ് ഗന്ധർവനിൽ നിന്നും ഈശ്വരനിലേക്ക് പ്രൊമോഷൻ കിട്ടിയത്. ദൈവത്തിന്റെ ഓരോ കളികളെ സോറി ദേവന്റെ ഓരോ കളികളെ.

പാവം അർച്ചന.അവൾ എല്ലാം കേട്ടിരുന്നു

“എടൊ തന്നെ കുറിച്ച് കുറച്ചു കാര്യങ്ങൾ മരിയ പറഞ്ഞു എനിക്കറിയാം അവളാണ് കിച്ചൂന്റെ കാര്യം പറഞ്ഞത് ”

“മം എനിക്ക് തോന്നി. പക്ഷെ ഞാനാ പണം തിരികെ തരും എനിക്ക് കുറച്ചു സാവകാശം തരണം സർ ”

ദേവൻ ഒന്ന് ചിരിച്ചു

ബേറെർ ഇരുവർക്കും ചായ കൊണ്ട് ടേബിളിൽ വെച്ചു പോയി.

“എന്തിനാ ചിരിക്കുന്നെ…? ”

“ഹേയ്.. ഒന്നൂല്ല.അതൊക്കെ തന്റെ ഇഷ്ടം. ഞാൻ വേണമെന്നും പറയില്ല വേണ്ടന്നും പറയില്ല ”

“മം… ”

” കിച്ചു ആയിട്ട് കുറച്ചു നേരം ഇരുന്നപ്പോൾ എന്തോ എനിക്ക് അവനോട് ഒത്തിരി അടുപ്പം തോന്നി.അപ്പോഴാ മരിയ പറഞ്ഞ കാര്യം ഓർത്തത്.ഇതിൽ സഹതാപം കൊണ്ടല്ല മറിച് സ്നേഹം കൊണ്ടാണ്”

അർച്ചന ദേവനെ സംശയത്തോടെ ഒന്ന് നോക്കി

“അയ്യോ… തെറ്റ് തരിക്കല്ലേ കിച്ചൂനോടുള്ള സ്നേഹം ”

ഇരുവരും പൊട്ടി ചിരിച്ചു.

ഈ സംസാരത്തിനു ഇടയിലും അവൾ അറിയാതെ ദേവൻ അർച്ചനയുടെ മേനി അഴക് ഒപ്പി എടുക്കാൻ മറന്നില്ല.

“താൻ ഹസിന്റെ വീട്ടിൽ പോകാറിലെ..?
ചായ കുടിച്ചു കൊണ്ട് ദേവൻ ചോദിച്ചു

“മ്മ്ഹ്ഹ് ”
അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി

“മം…. എന്തേയ്..? ”

“ഹേയ് ”
ചായ മെല്ലെ അവൾ സിപ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *