“ആ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് നിർമല ചേച്ചിയെ കണ്ടത്.എനിക്കൊരു താങ്ങായി കൂടെ പിറപ്പിന്റെ സ്നേഹം തന്നു. ആ കണ്ട് മുട്ടൽ എന്നെ ഇവിടെ വരെ എത്തിച്ചു. ഒരു പക്ഷെ അങ്ങനെ ഒരു കൂടി കാഴ്ച സംഭവിച്ചില്ലെങ്കിൽ ഞാൻ ഏതേലും ട്രെയിനിന്റെ ഇടയിൽ പെട്ടു പോയേനെ.ഇപ്പോൾ ഈശ്വരനെ പോലെ സർ അവതരിച്ചു എന്റെ കുഞ്ഞിനെ രക്ഷിച്ചു. എങ്ങനെ ഞാൻ ഈ കടപ്പാട് വീട്ടും. ”
തുടങ്ങിയത് തമാശ രൂപേണ ആയിരുന്നെങ്കിലും അവളുടെ മുഖം വിങ്ങുന്നത് ദേവൻ അറിഞ്ഞു.
“ഹ്മ്മ്…. പോട്ടെ എല്ലാം മാറന്നേക്ക്.ഈ ചായ അങ്ങ് തീർക്ക് ”
“മതി സർ. ഞാൻ പൊയ്ക്കോട്ടേ..? സമയം കുറെ ആയി ”
“മം.. ഞാൻ ഡ്രോപ്പ് ചെയ്യണോ..? ”
“വേണ്ട സർ ഇപ്പോൾ ഒരു ബസുണ്ട് ”
“മം ശരി. നാളെ കാണാം ”
“ബൈ സർ ”
അർച്ചന നടന്നകന്നു.ദേവൻ അവളെ തന്നെ നോക്കി ഇരുന്നു.
“വെറുതെ അല്ല മരിയക്ക് ഇവളെ ഇത്രക്ക് ഇഷ്ടം.ഹ്മ്മ് ഒരു കുഞ്ഞില്ലാരുന്നേൽ വേണേൽ ഇവളെ ഒന്ന് കെട്ടാവുന്നതായിരുന്നു.
ദേവസി മൂപ്പന്റെ പരാതിയും തീർന്നെന്നെ.ഹ്മ്മ് കെട്ടാനാണേൽ നല്ല ഫ്രഷ് പീസിനെ വേറെ എത്ര വേണേലും കിട്ടും.
ചായ കുടിക്കാൻ ചായ കട വേണ്ടല്ലോ.
ഇവളെ വളക്കാൻ നോക്കി ഇവള് എന്നെ വളക്കുമോ………?
…..ഹേയ് ദേവ ബി കെയർഫുൾ ”
ദേവൻ സ്വയം പുലമ്പി
[തുടരും]