അതോടെ എന്റെ പോക്ക് കുളമായി. ഞാൻ അന്ന് വീട്ടിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഗോപി ഏട്ടൻ കയറി വന്നു. അബു, നിനക്ക് നാളെ പണി എന്തെങ്കിലും ഉണ്ടോ ? ഇല്ല…ഗോപിയേട്ടാ. ഗോപിയേട്ടന്റെ വർത്തമാനം കേട്ടതും ഉമ്മച്ചി പുറത്തേക്കു ഇറങ്ങി വന്നു. ഗോപി, മോൾ എവിടെ ??? അവൾ വീട്ടിൽ ഉണ്ട്, അവിടുത്തെ പണി ഒന്ന് ഒതുക്കിയിട്ടു ഇങ്ങോട്ടു വരും, ഉമ്മാ, വാപ്പച്ചി വിളിച്ചില്ലേ !!! വിളിച്ചു ഗോപി. അത് പോലെ ഇവന് നാളെ ഇവിടെ എന്തെങ്കിലും പണി ഉണ്ടോ ? അവനു ഇവിടെ എന്ത് പണിയാണ്, എങ്ങോട്ടു പോകാനാണ് ഗോപി. ബാംഗ്ലൂർ ….!!!! നമ്മുടെ ബാങ്കിലെ ഒരു ഓട്ടമാണ്. എനിക്ക് മറ്റന്നാൾ രാവിലെ രാമേശ്വരം പോകണം.
അത് കൊണ്ടാണ് ഉമ്മാ. ഇവന് ആകുമ്പോൾ ടെൻഷൻ ഇല്ലല്ലോ !!! ഉമ്മ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. അങ്ങനെ ഞങ്ങൾ രണ്ടു പേരും ഉമ്മറത്ത് ഇരിക്കുന്നത് കണ്ടപ്പോൾ ഉമ്മച്ചി ജ്യൂസ് കൊണ്ട് വന്നു. അപ്പോഴേക്കും ഗോപി ഏട്ടന് ഒരു കാൾ വന്നു. അപ്പോൾ അപ്പുറത്തു ഉള്ള ആളോട് പുള്ളിക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞു, കൂടെ മറ്റൊരു പയ്യനെ വിട്ടു തരാം എന്ന് പറഞ്ഞു. വരാമെന്നു പറഞ്ഞു കൊണ്ട് ഫോൺ വച്ചു.
എങ്ങോട്ടാണ് ഗോപി ഏട്ടാ, നീ നാളെ ഒന്ന് ബാംഗ്ലൂർക്കു ഉള്ള ആ ട്രിപ്പ് എടുക്കാമോ ? അവരുടെ കൂടെ രണ്ടു-മൂന്നു ദിവസം നിൽക്കണം. എന്തോ മീറ്റിങ്ങിനു പോകുകയാണ്. അങ്ങിനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ എനിക്കവരുടെ മൊബൈൽ നമ്പർ തന്നു. ഞാൻ ചുമ്മാ ഡയൽ ചെയ്തു ഇട്ടു. നീ രാവിലെ അഞ്ചു മണിക്ക് ഇറങ്ങണം. ഞാൻ നിന്നെ കൊണ്ട് വിടാം, എന്നും പറഞ്ഞു ഗോപിയേട്ടൻ അവിടെന്നു ഇറങ്ങി. ഉച്ചക്ക് ശേഷം ഞാൻ രണ്ടു ദിവസത്തേക്ക് പോകാൻ വേണ്ടിയുള്ള ഡ്രസ്സ് ഒക്കെ എടുത്തു വച്ചു. അപ്പോഴക്കും സജിനയും ഇക്കയും വന്നിരുന്നു.
അവൾ എന്നോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു, ബാംഗ്ലൂർ എന്ന് പറഞ്ഞപ്പോൾ അവൾ റെഡി ആക്കിത്തരാം എന്ന് പറഞ്ഞു. ഞാൻ എടുത്തു വച്ചിരിക്കുന്നത് കണ്ടപ്പോൾ അവൾ ഉടനെ എല്ലാം ബാഗിൽ നിന്ന് പുറത്തേക്കു എടുത്തു ഇട്ടു. എന്നിട്ടു എല്ലാം ഇസ്തിരി ഇടാൻ കൊണ്ട് പോയി. പിന്നീട് അവൾ എല്ലാം ശരിയാക്കി എടുത്തു എന്റെ ടേബിളിൽ കൊണ്ട് വച്ചു. രാവിലെ അലാറം വച്ച് ഞാൻ കിടന്നു, ഞാൻ എണീക്കുന്നതിനു മുന്നേ സജിന എണീക്കുകയും എനിക്ക് ചായയും ദോശയും ഉണ്ടാക്കി.