ഞാൻ കരുതിയെ ചുണ്ടു ജസ്റ് ചേർത്തുമ്പോഴേക്കും അമ്മ നമ്മളെ അടിച്ചിട്ടുണ്ടാകും എന്ന്!.
പിന്നെന്തിനാ മോൻ അങ്ങനെ ചെയ്യാൻ പോയെ!?? അത്രേം ധൈര്യം എങ്ങനെ കിട്ടി!!!
എന്റെ പൊന്നുമോള് പറഞ്ഞത് നേരാണോ എന്നറിയാൻ?!!
അതെങ്ങനെ?!!
മണ്ടൂ അമ്മ അച്ഛനെ ഇത് പറയാൻ ഫോൺ ചെയ്യും, അന്നേരം നീ ശ്രദ്ധിച്ചാൽ മതി അവരെന്താണ് പറയുന്നേ എന്ന്. അപ്പൊ അറിയാല്ലോ
സത്യമാണോ എന്ന്!!
എനിക്കുറപ്പാണ്. ബ്ലഡ് റിലേഷൻ തന്നെ ആയിരിക്കും!!
അഹ് നീ താഴെ പോയി അമ്മയുടെ കൂടെ ചുറ്റിപറ്റി ഇരുന്നോ എന്നിട്ട് എന്താ അമ്മ അച്ഛനോട് പറയണേ എന്ന് മിസ് ആക്കാതെ കേട്ടേച്ചും വാ!!
ശെരി ശെരി!!
അതെ ഇന്നുണ്ടോ ?!!
എന്ത് ?!!
ഒന്നുല്ല നീ പോയിവാ
ഞാൻ ഫോൺ വീണ്ടുമെടുക്കാൻ നേരം സാർത്ഥക് എന്നെ രണ്ടു തവണ വിളിച്ചിരുന്നു.
ഞാൻ തിരിച്ചു വിളിച്ചു.
എടാ ആ പയ്യനില്ലേ!!
ആര്
എടാ ശിവാനിയെ പിന്നാലെ നടന്നവൻ!?
ആഹ് അവനു!
അവൻ ശാന്താറാമിന്റെ അനുജനാ…
ഏതാനിവാനൊക്കെ എനിക്കറിഞ്ഞൂടാ.
എടാ ചെട്ടിയാരുടെ ആളാണ് ശാന്താറാം.
നമ്മൾ കാശുകൊടുത്തു വരുമ്പോ എന്റെ ബൈക്ക് മിറ-റിൽ ഒരുത്തൻ നോക്കുന്നത് കണ്ടില്ലേ മുടിയൊക്കെ വളർത്തീട്ട്, അവനാണ് ശാന്താറാം!
അവന്റെ അനിയാനാണു ദിനകർ.
അതിനിപ്പോ എന്നാ, നമുക്കവനെ തല്ലണം തോന്നിയാൽ തല്ലണം!!!
എടാ നീ…..
നാളെ നോക്കാം സാർത്ഥക് ഭായ്.