ഹാ….
അമ്മ (ഒപ്പം അച്ഛനും) ഇത്രകാലം ഞങ്ങളെ അതി വിദഗ്ദമായി പറ്റിച്ചു നടക്കുവല്ലേ!! നമ്മളുമങ്ങനെ രണ്ടാളെയും നമുക്കൂടി ഇച്ചിരി പറ്റിക്കാം എന്നവള് രാവിലെ പറഞ്ഞപ്പോൾ അതിലിത്രയ്ക്ക് ത്രില്ല് ഉണ്ടെന്നു ഞാനും കരുതിയതല്ല!!!
സോനത്തിന്റെ ഓഫീസിലും കയറി അപ്ലിക്കേഷൻ കൊടുത്തു, സാർത്ഥകിന്റെ കടയിൽ ഊണുകഴിക്കാൻ നേരമായൊപ്പോ ഓന്റെ ഉമ്മ ബിരിയാണി കൊണ്ടുവന്നു. അതും കഴിച്ചപ്പോൾ ഹാപ്പി.
ഉച്ചയ്ക്ക് അവന്റെ അനിയനെ കട എല്പിച്ചോണ്ട് മുൻപ് ഓന്റെ ഉപ്പ വാങ്ങിയ കടത്തിന് പലിശ കൊടുക്കാൻ വേണ്ടി ഞാൻ അവന്റെയൊപ്പം ചെട്ടിയാരുടെ അടുത്ത് ചെന്നു.
കടം കാരണമാണ്, കോളേജിലെ പഠിത്തം പാതിക്ക് വെച്ചവൻ നിർത്തിയതും.
വീടും ചുറ്റുമുള്ള മല്ലന്മാരെയും ഞാൻ നോക്കി. അങ്ങേര് ആദ്യമായി എന്ന അടുത്ത് പരിചയപ്പെടാൻ വിളിച്ചു.
നീ അവന്റെ കൂട്ടുകാരൻ ആണല്ലേ!!!
പണിയൊന്നും ആയില്ലേ ഡാ നിനക്ക് !!
ഇല്ല ചെട്ടിയാർജി
ബൈക്ക് ഉണ്ടോ!!
അവൻ ഒരു പാവമാണ് ചെട്ടിയാരെ, പലിശ പിരിക്കാൻ അവൻ പോരാ!! എന്റെ മുൻപിൽ കയറി സാർത്ഥക് പറഞ്ഞപ്പോ….
കണ്ടപ്പോ തോന്നി രണ്ടാളെ ഇടിക്കാനൊക്കെ ഇവന് പറ്റുമെന്ന്!!
സത്യതില് അങ്ങേരു പറഞ്ഞത് നേര് തന്നെയാണ്, അങ്ങനെ തന്നെയാണ് കാര്യം, പക്ഷെ കാര്യമായ കാര്യത്തിനെ ഇടിക്കാൻ പോകാറുമുള്ളു,ഈ കൂടെ നിൽക്കുന്ന സാർത്ഥകിനെ പോലും ബോക്സിങ് റിങ്ങിലിട്ട് ഇടച്ചിച്ചിട്ടുണ്ടല്ലോ. അവനു പക്ഷെ അന്നുമുതൽ അവനെ തോൽപിച്ച എന്നോടാണ് പഥ്യം!!
അങ്ങനെ ചെട്ടിയാർടെ വീട്ടിൽ നിന്നും, തിരിച്ചു സലൂൺ ഷോപ്പിലേക് എത്തി, അവിടെ നിന്ന് അമ്മയെ കൂട്ടി, വീട്ടിലേക്കും.
കുറച്ചു നേരം കിടന്നുറങ്ങിയപ്പോ
പല്ലവിയുടെ ഫോൺ!!
ഡാ പൊന്നുമോനെ. എണീക്കടാ.
വേഗം വാ….
കോർട്ടിലേക്കാണോ?!!