മറുതലയ്ക്കൽ നിന്നുംഅപ്പോൾ ശബ്ദമെത്തിയിരുന്നു.
“””ഹലോ അച്ഛാ.
അഭിയുടെ അച്ഛനായിരുന്നു കോൾ എടുത്തത്.പുള്ളിക്കാരൻ ഒരു പാവമാണ്.
“””ആ , മോനെ എത്ര വിളി വിളിച്ചു എന്നു കണ്ടോ നീ.അഭിക്ക് പ്രസവ വേദന ആണെടാ മോനെ.നീയൊന്ന് ഹോസ്പിറ്റലിലേക്ക് വാ.
വിഷ്ണു ഒന്നു ഞെട്ടി നിന്നു.കാരണം അവൾക്ക് 9 മത്തെ മാസം തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.
“””അല്ല അച്ഛാ , ഇത് 9 മത്തെ മാസം തുടങ്ങുന്നതല്ലേ ഉള്ളൂ.ഇപ്പൊ എങ്ങനെയാ.
“””അതോന്നുമറിയില്ല മോനെ ഡോക്ടർ പറഞ്ഞത് പ്രസവ വേദന തന്നെ ആണെന്നാണ്.
“””ഞാൻ ഇപ്പൊ തന്നെ ഇറങ്ങാ അച്ഛാ.
“””ശെരി മോനെ.
അവൻ കോൾ കട്ടു ചെയ്ത് നേരെ കുളിക്കാനായി പോയി.ഒരു വലിയ കളിയുടെ ക്ഷീണം അവനെ തളർത്താൻ നോക്കിയെങ്കിലും അവന്റെ അഭിയുടെ അവസ്ഥ അവനെ കൂടുതൽ പേടി കയത്തിലേക്ക് തള്ളി വിട്ടു.അവൾക്ക് എന്തെങ്കിലും ആവുമോ എന്ന പേടി അവൻ കുളിക്കുമ്പോഴും ഉണ്ടായിരുന്നു.അതുകൊണ്ട് ആ ക്ഷീണമൊന്നും വിഷ്ണുവിന് ഒന്നുമല്ലായിരുന്നു.
അവൻ ഒരു ബാഗിൽ അവനു ഇടാനുള്ള ഡ്രെസ്സും എടുത്തോണ്ട് പോയി.കാരണം അഭിയുടെ വീട് എറണാകുളത്ത് ആണ്.അവിടെയെതെങ്കിലും ആശുപത്രിയിൽ ആയിരിക്കും അവളെ അഡ്മിറ്റ് ചെയ്തേക്കുക.എടുത്ത സാധനങ്ങളുമായി ഒന്നും കഴിക്കാതെ അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.അവൻ പുറത്തിറങ്ങി ബൈക്കിൽ കേറി ഇരുന്ന് അവന്റെ വല്ല്യമ്മയെ വിളിച്ചു കാര്യം പറഞ്ഞു ‘അമ്മ ഇവിടെ ഒറ്റയ്ക്കാണെന്നും പറഞ്ഞു.
“””നീ പേടിക്കാതെ പൊക്കോ അവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. സ്നേഹയെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടേക്കാം.
സ്നേഹ അവന്റെ വല്യമ്മയുടെ മോൾ ആണ്.വിഷ്ണുവിനെക്കാളും 3,4 വയസ്സിനു മൂത്തതാണ്.അവരുടെ ഒറ്റ മോളാണ്.
ചെറുപ്പം മുതലേ സ്നേഹേച്ചി അവനോടു ഒരു നല്ല ചേച്ചിയെപോലെ ആണ് പെരുമാറിയിരുന്നത്.അതുകൊണ്ട് അവനു ചേച്ചിയെക്കാളും അമ്മയെന്ന സ്ഥാനം അവന്റെ മനസ്സിൽ ഉണ്ടായിരുന്നതിനാൽ വേറെ ഒരു കണ്ണിൽ സ്നേഹേച്ചിയെ അവനു കാണാൻ കഴിയുമായിരുന്നില്ല.